Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്നെ ബലാത്സംഗം ചെയ്യൂ... ഒരു പെണ്ണ് പറയുന്നു, വീഡിയോ കാണൂ

ദില്ലി: ഒരു പെണ്‍കുട്ടി നിങ്ങളുടെ അടുത്ത് വരുന്നു. എന്നിട്ട് പറയുന്നു... ' എന്നെ ബലാത്സംഗം ചെയ്യൂ' എന്ന്. എന്ത് കരുതും നിങ്ങള്‍?

ബലാത്സംഗം ചെയ്യപ്പെടാന്‍ കൊതിച്ചിട്ടൊന്നും അല്ല അവര്‍ ഇങ്ങനെ ചോദിക്കുന്നത്. സംസ്‌കാരത്തില്‍ അഭിരമിക്കുകയും അതേ സമയം പെണ്ണിടങ്ങളെ ലൈംഗകതയോടുകൂടി മാത്രം നോക്കുകയും ചെയ്യുന്നവരാണ് നിങ്ങളെങ്കില്‍, ആ ചോദ്യം നിങ്ങളുടെ മുഖം നോക്കിയുള്ള ഒരു അടിയാണ്.

Rape Karo

പൊതു താത്പര്യാര്‍ത്ഥം മനീഷ് ഗുപ്ത നിര്‍മിച്ച റേപ് കരോ( റേപ് മി) എന്ന വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിക്കൊണ്ടിരിക്കുകയാണ്. മാധുരി ദേശായിയാണ് അവതാരകയായി എത്തുന്നത്.

വരൂ... എന്നെ ബലാത്സംഗം ചെയ്യൂ എന്ന് പറഞ്ഞുകൊണ്ടാണ് വീഡിയോ തുടങ്ങുന്നത്. ബസ്സില്‍ വച്ച് ചെയ്യാന്‍ പേടിയാണെങ്കില്‍ അങ്ങാടിയിില്‍ വച്ച് ചെയ്യൂ... അല്ലെങ്കില്‍ അമ്പലത്തില്‍ വച്ചോ ആശ്രമത്തില്‍ വച്ചോ ചെയ്യൂ എന്ന് അവതാരക പറയുമ്പോള്‍ അത് സമാകാലിക ലോകത്തോടുള്ള ഏറ്റവും വലിയ പുച്ഛഭാവത്തോടെ തന്നെയാണ്.

ശരീരം മുഴുവന്‍ മറക്കുന്ന പര്‍ദ്ദയിട്ട സ്ത്രീയും, ചുരിദാര്‍ ധരിച്ച് മാര്‍ക്കറ്റില്‍ വിലപേശുന്ന വീട്ടമ്മയും, തെരുവില്‍ ഒറ്റക്ക് നില്‍ക്കുന്ന പെണ്‍കുട്ടിയും, സ്‌കൂള്‍ യൂണിഫോം അണിഞ്ഞ് ഓട്ടോറിക്ഷയില്‍ ഇരിക്കുന്ന കുഞ്ഞു വിദ്യാര്‍ത്ഥിനിയും ഒന്നും സുരക്ഷിതരല്ലെന്ന് വീഡിയോ പറയുന്നു.

കുഞ്ഞായിരിക്കുമ്പോള്‍ അച്ഛന്റെ വിരല്‍ പിടിച്ച് മാര്‍ക്കറ്റിലൂടെ നടന്നത് ഓര്‍മയില്ലേ... അവിടെ സാധനം വില്‍ക്കുന്ന സ്ത്രീകളുടേയും, വഴിയാത്രക്കാരുടേയും മിസിസ് ഭാട്ടിയയുടേയും ശരീരത്തിലേക്ക് ചുഴിഞ്ഞ് നോക്കുന്ന അച്ഛനെ ഓര്‍മയില്ലേ... ആ അച്ഛന്റെ മക്കളേ, നിങ്ങള്‍ ബലാത്സംഗം ചെയ്യൂ എന്ന് കൂടി പറയുമ്പോള്‍ അത് സാമൂഹ്യവിമര്‍ശനത്തിന്റെ രൂപം പ്രാപിക്കുന്നു.

വീട്ടുപണിക്കിടെ അമ്മയുടെ വസ്ത്രം അല്‍പം നീങ്ങുമ്പോള്‍ അയല്‍വാസി എത്തിനോക്കുന്നു. അപ്പോള്‍ നിങ്ങള്‍ക്ക് ദേഷ്യം അമ്മയോടാണ്, അല്ലാതെ എത്തിനോക്കിയ അയല്‍വാസിയോടല്ല. ഇറുകിയ ചുരിദാര്‍ ധരിക്കുന്ന സഹോദരിയോട് നിങ്ങള്‍ക്ക് ദേഷ്യമാണ്- സ്വന്തം വീട്ടിലെ സ്ത്രീകളുടെ കാര്യത്തില്‍ മാത്രം എത്രത്തോളം കപടസദാചാരക്കാരാണ് ഇവിടത്തെ ആണുങ്ങളെന്നും വീഡിയോ വിമര്‍ശിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+