Get Updates
Get notified of breaking news, exclusive insights, and must-see stories!

സോഷ്യൽമീഡിയ ഇൻഫ്ലുവൻസർമാരായ ദമ്പതികളുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ചു; യുവതി അറസ്റ്റിൽ

ചണ്ഡിഗഢ്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരായ ദമ്പതികളുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിച്ച സംഭവത്തിൽ യുവതി അറസ്റ്റിൽ. ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിന് പിന്നാലെയാണ് യുവതി ഇവരുടെ സ്വകാര്യ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചത്.

ജലന്ധറിൽ കുൽഹാദ് പിസ്സ ഷോപ്പ് നടത്തുന്ന സോഷ്യൽ മീഡ‍ിയ ഇൻഫ്ലുവൻസർമാരായ ദമ്പതികളെയാണ് സ്വകാര്യ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി സ്ഥാപനത്തിലെ ജീവനക്കാരി പണം തട്ടാൻ ശ്രമിച്ചത്. വീഡിയോ പുറത്ത് വിടാതിരിക്കാൻ 20000 രൂപ ആവശ്യപ്പെടുകയും ചെയ്തു.

Mobile

ഇതിന് പിന്നാലെ തന്നെ ദമ്പതികൾ ജലന്ധർ പോലീസിൽ പരാതി നൽകി. ഇതിന് പിന്നാലെ തന്നെ യുവതിയെ അറസ്റ്റ് ചെയ്തു. പിസ്സ കടയിലെ മുൻ ജീവനക്കാരിയായ സോണിയ (23) ആണ് അറസ്റ്റിൽ ആയതെന്ന് എ സി പി നിർമൽ സിങ് പറഞ്ഞു.

ജോലിയിൽ വീഴ്ച വരുത്തിയതിന് ആയിരുന്നു യുവതിയെ പിസ്സ കടയിൽ നിന്ന് സ്ഥാപനത്തിന്റെ ഉടമകളായ ദമ്പതികൾ പറഞ്ഞുവിട്ടത് എന്നാണ് വിവരം. എന്നാൽ ഇതിന് പിന്നാലെ യുവതി ഇൻസ്റ്റ​ഗ്രാമിൽ ഫേക്ക് അക്കൗണ്ട് ഉണ്ടാക്കി. കഴിഞ്ഞ സെപ്റ്റംബർ ഏഴിനാണ് പിസ്സ ഷോപ്പ് ഉടമയിൽ നിന്ന് 20000 രൂപ ആവശ്യപ്പെട്ട് യുവതി ഭീഷണി സന്ദേശം അയച്ചത്.

പണം നൽകിയില്ലെങ്കിൽ ദമ്പതികളുടെ സ്വകാര്യ വീഡിയോ പ്രചരിപ്പിക്കുമെന്നായിരുന്നു പ്രതി ഭീഷണിപ്പെടുത്തിയത്. പണം ബാങ്ക് അക്കൗണ്ടിലേക്ക് അയക്കാനാണ് പറഞ്ഞത്. ബാങ്ക് അക്കൗണ്ട് വിവരത്തിന്റെ അടിസ്ഥാനത്തിൽ പ്രതിയെ പോലീസ് തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതി പോലീസിന്റെ പിടിയിലായി. പക്ഷേ പോലീസിന്റെ പിടിയിൽ ആവുന്നതിന് മുമ്പ് തന്നെ ദമ്പതികളുടെ സ്വകാര്യ വീഡിയോ യുവതി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു.

എന്നാൽ ഈ വീഡിയോ വ്യാജം ആണെന്നാണ് ദമ്പതികൾ പറയുന്നത്. ഈ വീഡിയോ എ ഐ സാങ്കേതിക വിദ്യ ഉപയോ​ഗിച്ച് ഉണ്ടാക്കിയതാണ് എന്നും ദമ്പതികൾ പറഞ്ഞത്. യുവതി മാത്രമല്ല ഇതിന് പിന്നിൽ ഉള്ളതെന്നാണ് ദമ്പതികൾ പറയുന്നത്. പണം തട്ടുന്നതിന്റെ മുഖ്യ സൂത്രധാരകൻ കൂടിയുണ്ടെന്നും ഇവർ ആരോപിച്ചു.

വീഡിയോ വ്യാജം ആണെന്നാണ് ദമ്പതികൾ ആവർത്തിക്കുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും യുവതിയെ ചോദ്യം ചെയ്യുമെന്നും ഒന്നിലധികം പ്രതികൾ ഉണ്ടോ എന്ന കാര്യം അന്വേഷിക്കുമെന്നും പോലീസ് പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+