കൂട്ട മാനഭംഗത്തിനിരായ 40 കാരിക്ക് നേരെ ആസിഡ് ആക്രമണവും!!!
കാണ്‍പൂര്‍: 40കാരിയായ സ്ത്രീയെ പീഡിപ്പിച്ച ശേഷം ആസിഡ് മുഖത്തൊഴിച്ചു. സംഘം ചേര്‍ന്ന് പീഡിപ്പിച്ച ശേഷം മുഖത്ത് ആസിഡ് ഒഴിച്ച് റെയില്‍വേ ട്രാക്കില്‍ ഉപേക്ഷിക്കുകയായിരുന്നു. കാണ്‍പൂര്‍ റെയില്‍വേ സ്റ്റേഷന് സമീപത്തായിരുന്നു ആക്രമണം. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലാണ് സംഭവം
ആസിഡ് ആക്രമണത്തില്‍ മുഖത്തും ശരീരത്തിലും പൊള്ളലേറ്റ സ്ത്രീയുടെ കണ്ണിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. വെള്ളിയാഴ്ച വൈകിട്ടായിരുന്നു സംഭവം. ആക്രമിക്കപ്പെട്ട സ്ത്രീയെ തിരിച്ചറിയാതിരിക്കാനുള്ള ശ്രമമാണ് ആക്രമണകാരികളുടേതെന്നാണ് പോലീസിന്റെ നിരീക്ഷണം. സംഭവത്തെ തുടര്‍ന്ന് സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മുഖത്തേറ്റ പൊള്ളലുകള്‍ കാരണം ഇവര്‍ക്ക് സംസാരിക്കാന്‍ കഴിയുന്നില്ല. വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെയാണ് ആസിഡ് മുഖത്തൊഴിച്ച ഇവരെ കാണ്‍പൂര്‍ റെയില്‍ വേ സ്റ്റേഷന് സമീപത്തുള്ള ട്രാക്കില്‍ ഇവരെ ഉപേക്ഷിക്കുന്നത്.

വെള്ളിയാഴ്ച അര്‍ദ്ധരാത്രിയോടെ മൂന്ന് പേര്‍ ചേര്‍ന്ന് തന്നെ പീഡിപ്പിച്ചുവെന്നും തനിക്കെതിരെ ആസിഡ് ആക്രമണമുണ്ടായെന്നും സ്ത്രീ ആംഗ്യ ഭാഷയിലൂടെയാണ് ഡോക്ടര്‍മാരെ അറിയിച്ചത്. എന്നാല്‍ ആക്രമിക്കപ്പെട്ട യുവതി യാചകയാണെന്നും അലഹാബാദ് റെയില്‍ വേ സ്റ്റേഷന് സമീപത്തെ ചേരി നിവാസിയാണെന്നുമുള്‍പ്പെടെ രണ്ട് വാദങ്ങള്‍ ഉയര്‍ന്നുവരുന്നുണ്ടെങ്കിലും ഇക്കാര്യം സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആക്രമിക്കപ്പെട്ട യുവതിയ്ക്ക് അടിന്തര ചികിത്സ ലഭ്യമാക്കിയില്ലെന്നാരോപിച്ച് രണ്ട് കോണ്‍സ്റ്റബിള്‍മാരെ സസ്‌പെന്‍ഡ് ചെയ്തു.












Click it and Unblock the Notifications