ആണുങ്ങളേക്കാള്‍ പെണ്ണുങ്ങളിലാണ് ആത്മഹത്യാ പ്രവണത കൂടുതല്‍ എന്ന് പഠനം
ദില്ലി: ഇന്ത്യയില്‍ പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ക്ക് ആത്മഹത്യാ പ്രവണത കൂടുതലാണെന്ന് പഠനം. ലോക ആത്മഹത്യാ പ്രതിരോധ ദിനമായ ഇന്നലെ (സെപ്റ്റംബര്‍ 10) പുറത്തുവിട്ട പഠനത്തിലാണ് 15 നും 30 നും ഇടയില്‍ പ്രായമുള്ള സ്ത്രീകളില്‍ ആത്മഹത്യാ പ്രവണത കൂടുതലാണെന്ന കണക്ക് വ്യക്തമാക്കുന്നത്.
ഇന്ത്യന്‍ മനശാസ്ത്ര സമൂഹത്തിന്റെ പഠങ്ങള്‍ പ്രകാരം ഈ ആത്മഹത്യാ പ്രവണതയുള്ള 10 - 15 ശതമാനം ആളുകളെ പിന്തിരിപ്പിയ്ക്കാന്‍ കഴിയില്ല. എന്നാല്‍ ബാക്കിയുള്ളവരെ സൈക്കോ - സോഷ്യല്‍ തെറാപ്പിയിലൂടെയും മറ്റും പിന്തിരിപ്പിയ്ക്കാന്‍ സാധിയ്ക്കും.

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം എല്ലാ വര്‍ഷവും 8,00,000 ആളുകള്‍ ആത്മഹത്യ ചെയ്യുന്നു. ഓരോ നാല്‍പത് സെക്കന്റിലും ഒരു ആത്മഹത്യ നടക്കുന്നുണ്ട് എന്നാണ് കണക്കുകള്‍. അതില്‍ 25 തവണയിലധികം ആത്മഹത്യയ്ക്ക് ശ്രമം നടത്തുന്നവരുമുണ്ട്.
മാനസിക സമ്മര്‍ദ്ദം, വിഷാദ രോഗം, ബപോളാര്‍ ഡിസോഡര്‍, സ്‌കിസോഫ്രീനിയ (പ്രവൃത്തികള്‍ക്ക് ചിന്തകളും വികാരങ്ങളുമായി പൊരുത്തമില്ലാത്ത അവസ്ഥ) തുടങ്ങിയ കാരണങ്ങളാലാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിയ്ക്കുന്നത്.

67% ആളുകളും വിഷാദ രോഗത്തെ തുടര്‍ന്നും 55 % ആളുകള്‍ ലഹരിമരുന്നുകള്‍ക്ക് അടിമപ്പെട്ടും 26 % ആളുകള്‍ പേഴ്‌സണാലിറ്റി ഡിയോഡറിനെ തുടര്‍ന്നും 12% ആളുകള്‍ ബൈപോളാര്‍ ഡിസോഡറിനെ തുടര്‍ന്നും ഏഴ് ശതമാനം ആളുകള്‍ സ്‌കിസോഫീനിയയെ തുടര്‍ന്നും ആത്മഹത്യ ചെയ്യുന്നു എന്നാണ് പഠനം.
2014 ല്‍ നാഷണല്‍ ക്രൈം റെക്കോഡ് ബ്യൂറോ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 1,31,666 ആളുകള്‍ രാജ്യത്ത് ആത്മഹത്യ ചെയ്തു. 2014 ഏറ്റവും കൂടുതല്‍ ആത്മഹത്യ റിപ്പോര്‍ട്ട് ചെയ്തത് മഹാരാഷ്ട്രയില്‍ (16,307) നിന്നാണ്. തമിഴ്‌നാട് (16,122), പശ്ചിമ ബംഗാള്‍ (14,310) എന്നീ സംസ്ഥാനങ്ങളാണ് പിന്നെ മുന്നില്‍.












Click it and Unblock the Notifications