അവിഹിത ബന്ധം, പെണ്‍കുട്ടിയെ സഹോദരന്മാര്‍ തീ വച്ച് കൊന്നു
ദുങ്കര്‍പുര്‍: എട്ടു വര്‍ഷത്തിനുശേഷം ഗ്രാമത്തില്‍ തിരിച്ചെത്തിയ പെണ്‍കുട്ടിയെ സഹോദരന്മാരും ബന്ധുക്കളും ചേര്‍ന്ന് തീ വച്ച് ചുട്ടു കൊന്നു. മറ്റൊരു ജാതിയിലുള്ള യുവാവുമായി പെണ്‍കുട്ടി ബന്ധത്തിലാവുകയും വീട് വിട്ട് പോകുകയായിരുന്നു. പെണ്‍കുട്ടിയുടെ വിവാഹം കഴിഞ്ഞുവെന്നാണ് പിന്നീട് കേട്ടതെന്നു നാട്ടുകാര്‍ പറയുന്നു.
നാട്ടിലും കുടുംബത്തിലും മാതാപിതാക്കള്‍ക്ക് തലയുയര്‍ത്തി നടക്കാന്‍ പറ്റാത്ത അവസ്ഥയായിരുന്നുവെന്നും പറയുന്നു. ദുരഭിമാനമാണ് പെണ്‍കുട്ടിയുടെ കൊലയ്ക്ക് കാരണമായതെന്ന് പറയുന്നു. എട്ടു വര്‍ഷത്തിനുശേഷമാണ് പെണ്‍കുട്ടി ഗ്രാമത്തില്‍ തിരിച്ചെത്തുന്നത്. രാജസ്ഥാനിലെ ദുങ്കര്‍പുര്‍ ജില്ലയിലാണ് സംഭവം നടന്നത്.

സംഭവത്തില്‍ പെണ്‍കുട്ടിയുടെ സഹോദരനെയും അഞ്ച് അടുത്ത ബന്ധുക്കളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. മൂന്ന് വയസ്സുള്ള മകനെയും കൊണ്ടാണ് യുവതി ഗ്രാമത്തിലെത്തുന്നത്. ഭര്‍ത്താവിന്റെ വീട്ടില്‍ പെണ്‍കുട്ടി എത്തിയെന്നറിഞ്ഞ ബന്ധുക്കളും സഹോദരനും വീട്ടില്‍ ചെന്ന് പെണ്‍കുട്ടിയെ വലിച്ചിറക്കുകയായിരുന്നു.
മര്‍ദ്ദിച്ചതിനുശേഷം ഭര്‍തൃ വീടിന്റെ മുന്നില്‍വെച്ച് തീ വച്ച് കൊല്ലുകയും ചെയ്തു. രാമേശ്വരി എന്ന യുവതി ഗ്രാമത്തിലുള്ള ഒരു ബ്രാഹ്മണനെയാണ് വിവാഹം ചെയ്തത്. യുവതിയുടെ ഭര്‍ത്താവിന്റെ അമ്മ പോലീസിന് മൊഴി നല്‍കിയ അടിസ്ഥാനത്തിലാണ് കേസെടുത്തത്.












Click it and Unblock the Notifications