Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്ത്രീകളെ റേഷന്‍കാര്‍ഡ് ഉടമകളാക്കുന്നത് ഇസ്ലാം വിരുദ്ധം, ഫത്വ പുറപ്പെടുവിച്ചു

ബറൈലി: 2013 ലെ ഭക്ഷ്യ സുരക്ഷ നിയമം അനുസരിച്ച് രാജ്യത്തെ റേഷന്‍കാര്‍ഡ് ഉടമകള്‍ സ്ത്രീകള്‍ ആയിരിക്കണം എന്നതാണ് വ്യവസ്ഥ. പലയിടത്തും ഇതിനോടകം തന്നെ കാര്‍ഡ് ഉടമകളായി സ്ത്രീകള്‍ മാറുകയും ചെയ്തു. എന്നാല്‍ ഇത്തരത്തില്‍ സ്ത്രീകളെ കാര്‍ഡ് ഉടമകളാക്കുന്നതിനെതിരെ ഫത്വ പുറപ്പെടുവിച്ചിരിയ്ക്കുകയാണ ഉത്തര്‍പ്രദേശിലെ ആല ഹസ്രത്ത് ദര്‍ഗയിലെയിലെ സുന്നി ബറേലാവി മര്‍ക്കസ്.

സ്ത്രീകള്‍ കുടുംബനാഥകളാകുന്നത് ഇസ്ലാമിക വിരുദ്ധവും ഇന്ത്യന്‍ സംസ്‌ക്കാരത്തിന് എതിരാണെന്നുമാണ് സംഘടന പറയുന്നത്. സ്ത്രീകളെ ഉടമകളാക്കുന്ന റേഷന്‍കാര്‍ഡിന് തങ്ങളുടെ അനുയായികള്‍ അപേക്ഷ നല്‍രുതെന്നും സംഘടന നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇസ്ലാമിന്റേയും ഇന്ത്യയുടേയും സംസ്‌ക്കാരം അനുസരിച്ച് കുടുംബത്തിന്റെ നാഥന്‍ പുരുഷനാണ്, അല്ലാതെ സ്ത്രീയല്ലയെന്നും മര്‍ക്കസ് മേധാവി മുഫ്തി മുഹമ്മദ് സലീം നൂറി പറയുന്നു.

Muslim

നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ട മതമേധാവികള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ സന്ദര്‍ശിയ്ക്കണമെന്നും നൂറി പറഞ്ഞു. ഉത്തര്‍പ്രദേശിലെ മുസ്ലിങ്ങള്‍ക്കിടയില്‍ നിന്നും സര്‍ക്കാരിന്ററെ നയത്തിന് എതിരെ പ്രതിഷേധം ഉയരുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+