'സിഗ്നല്‍' തെറ്റിച്ചാല്‍ 'വനിതാ പോലീസ്' രാഖി കെട്ടും!
രാജ്കോട്ട്: ട്രാഫിക് സിഗ്നലുകള്‍ തെറ്റിക്കുന്നവരുടെ കൈയ്യില്‍ വനിതാ പോലീസിനെക്കൊണ്ട് രാഖി കെട്ടിക്കുക - എന്ത് മനോഹരമായ ആചാരം അല്ലേ. രാജ്കോട്ട് പോലീസാണ് രസകരമായ ഈ രക്ഷാബന്ധന് ആഘോഷം നടത്തിയത്. ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്ന ഡ്രൈവര്‍മാരെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു വ്യത്യസ്തമായ ഈ രക്ഷാബന്ധന്.
ട്രാഫിക് നിയമം തെറ്റിച്ച് പിടിക്കപ്പെട്ടവരുടെ കൈകളില്‍ രാജ്കോട്ട് പോലീസിലെ ട്രാഫിക് വിഭാഗം വനിതാ കോണ്‍സ്റ്റബിള്‍മാര്‍ രാഖി കെട്ടിക്കൊടുക്കുകയായിരുന്നു എന്ന് എ സി പി എ എല്‍ ചൗധരി പറഞ്ഞു. ഏകദേശം രണ്ടായിരം പേരെ ഇങ്ങനെ പിടികൂടി കയ്യില്‍ രാഖി കെട്ടി വിട്ടിട്ടുണ്ട്. രാഖി മാത്രമല്ല ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള ലഘുലേഖകളും വിതരണം ചെയ്തിട്ടുണ്ട്.

ഡ്രൈവര്‍മാരില്‍ ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള അവബോധം വളര്‍ത്താന്‍ വേണ്ടിയാണ് വ്യത്യസ്തമായ ഈ ശ്രമം നടത്തിയതെന്ന് ചൗധരി പറഞ്ഞു. സാഹോദര്യത്തിന്റെ ഉത്സവമാണ് രക്ഷാബന്ധന്. ഈ ദിവസത്തിന്റെ പ്രത്യേകത കണക്കിലെടുത്താണ് രസകരമായ ഈ ക്യാംപെയ്നിംഗ് നടത്തിയത്. ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കരുതെന്ന് സഹോദരിയുടെ സ്ഥാനത്ത് നിന്നും രാഖികെട്ടി പോലീസ് തന്നെ പറഞ്ഞുവിടുമ്പോള്‍ അനുസരിക്കാന്‍ ചിലര്‍ക്കെങ്കിലും തോന്നുമല്ലോ.
ഭോപ്പാലില്‍ ഇതിലും രസകരമായ ഒരു രക്ഷാബന്ധന് ചടങ്ങ് നടന്നു. വിലക്കയറ്റം അസഹ്യമായതിനെ തുടര്‍ന്ന് ഉള്ളിക്കും തക്കാളിക്കും രാഖി കെട്ടിയാണ് ഭോപ്പാലിലെ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രക്ഷാബന്ധന് ആചരിച്ചത്. അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിനെതിരായ പ്രതിഷേധം കൂടിയായി ഈ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രക്ഷാബന്ധന്.
-
എം എം മണി ഇടുക്കിയിലെ ‘ശൂ’ എന്ന് ജി സുധാകരൻ, പാർട്ടി വിട്ടാൽ സുധാകരൻ തീർന്നെന്ന് മണി -
എല്ലാം നാടകമെന്ന് എച്ച് സലാം, സുധാകരൻ നിയമസഭയിൽ വേണമെന്ന് ചെന്നിത്തല; നീക്കങ്ങൾ നിരീക്ഷിച്ച് കോൺഗ്രസ് -
നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രാഹുല്‍ ഈശ്വര്‍? ചര്‍ച്ച നടത്തി നേതൃത്വം, മറുപടി ഇങ്ങനെ -
സുധാകരന്റെ മനസ്സ് കുറ്റബോധം കൊണ്ട് തകരുമെന്ന് എകെ ബാലൻ, ഇനിയും വിസ്മയങ്ങള്‍ ഉണ്ടാകുമെന്ന് വിഡി സതീശന് -
'കണ്ണൂർ എന്റെ ഹൃദയ രക്തം, ആ മണ്ണിന് വേണ്ടി മുന്നിൽ തന്നെയുണ്ടാകും', വൈകാരിക കുറിപ്പുമായി കെ സുധാകരൻ -
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം












Click it and Unblock the Notifications