കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'സിഗ്നല്‍' തെറ്റിച്ചാല്‍ 'വനിതാ പോലീസ്' രാഖി കെട്ടും!

Google Oneindia Malayalam News

രാജ്‌കോട്ട്: ട്രാഫിക് സിഗ്നലുകള്‍ തെറ്റിക്കുന്നവരുടെ കൈയ്യില്‍ വനിതാ പോലീസിനെക്കൊണ്ട് രാഖി കെട്ടിക്കുക - എന്ത് മനോഹരമായ ആചാരം അല്ലേ. രാജ്‌കോട്ട് പോലീസാണ് രസകരമായ ഈ രക്ഷാബന്ധന്‍ ആഘോഷം നടത്തിയത്. ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്ന ഡ്രൈവര്‍മാരെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു വ്യത്യസ്തമായ ഈ രക്ഷാബന്ധന്‍.

ട്രാഫിക് നിയമം തെറ്റിച്ച് പിടിക്കപ്പെട്ടവരുടെ കൈകളില്‍ രാജ്‌കോട്ട് പോലീസിലെ ട്രാഫിക് വിഭാഗം വനിതാ കോണ്‍സ്റ്റബിള്‍മാര്‍ രാഖി കെട്ടിക്കൊടുക്കുകയായിരുന്നു എന്ന് എ സി പി എ എല്‍ ചൗധരി പറഞ്ഞു. ഏകദേശം രണ്ടായിരം പേരെ ഇങ്ങനെ പിടികൂടി കയ്യില്‍ രാഖി കെട്ടി വിട്ടിട്ടുണ്ട്. രാഖി മാത്രമല്ല ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള ലഘുലേഖകളും വിതരണം ചെയ്തിട്ടുണ്ട്.

rakhi

ഡ്രൈവര്‍മാരില്‍ ട്രാഫിക് നിയമങ്ങളെക്കുറിച്ചുള്ള അവബോധം വളര്‍ത്താന്‍ വേണ്ടിയാണ് വ്യത്യസ്തമായ ഈ ശ്രമം നടത്തിയതെന്ന് ചൗധരി പറഞ്ഞു. സാഹോദര്യത്തിന്റെ ഉത്സവമാണ് രക്ഷാബന്ധന്‍. ഈ ദിവസത്തിന്റെ പ്രത്യേകത കണക്കിലെടുത്താണ് രസകരമായ ഈ ക്യാംപെയ്‌നിംഗ് നടത്തിയത്. ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കരുതെന്ന് സഹോദരിയുടെ സ്ഥാനത്ത് നിന്നും രാഖികെട്ടി പോലീസ് തന്നെ പറഞ്ഞുവിടുമ്പോള്‍ അനുസരിക്കാന്‍ ചിലര്‍ക്കെങ്കിലും തോന്നുമല്ലോ.

ഭോപ്പാലില്‍ ഇതിലും രസകരമായ ഒരു രക്ഷാബന്ധന്‍ ചടങ്ങ് നടന്നു. വിലക്കയറ്റം അസഹ്യമായതിനെ തുടര്‍ന്ന് ഉള്ളിക്കും തക്കാളിക്കും രാഖി കെട്ടിയാണ് ഭോപ്പാലിലെ മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ രക്ഷാബന്ധന്‍ ആചരിച്ചത്. അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തിനെതിരായ പ്രതിഷേധം കൂടിയായി ഈ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് രക്ഷാബന്ധന്‍.

English summary
Women constables tie rakhis to traffic violators in Rajkot. Same time Congress workers in Bhopal on Sunday tied rakhi made of onions and tomatoes to their brothers.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X