ഐസിയുവിന്റെ താക്കോല്‍ കിട്ടിയില്ല, മധ്യപ്രദേശില്‍ ചികിത്സ ലഭിക്കാതെ സ്ത്രീ മരിച്ചു
ഭോപ്പാല്‍: ഐസിയുവിന്റെ താക്കോല്‍ കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് മധ്യപ്രദേശില്‍ ഒരു സ്ത്രീ ചികിത്സ കിട്ടാതെ മരിച്ചു. മധ്യപ്രദേശിലെ ഉജ്വയിനിലാണ് സംഭവം. അമിത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നും ശ്വാസതടസമനുഭവപ്പെട്ടതിനെ തുടര്‍ന്നുമാണ് സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 55കാരിയായ സ്ത്രീയാണ് മരണപ്പെട്ടതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

സ്ത്രീയെ ആദ്യം ഉജ്വയിനിലെ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ശ്വാസം തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാധവ് നഗറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വിദഗ്ദ ചികിത്സക്കായി ആര്‍ഡി ഗാര്‍ഡി മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. 55കാരിയുമായി ആംബുലന്‍സ് ആശുപത്രിയില്‍ എത്തിയെങ്കിലും ഐസിയു അടച്ചിട്ടഅവസ്ഥയിലായിരുന്നു. ജീവനക്കാര്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് ഐസിയു അടച്ചിട്ടത്.
താക്കോല്‍ ഇല്ലാത്തതിനെ തുടര്‍ന്ന് അല്പം വൈകി പൂട്ടുപൊളിച്ചാണ് ഐസിയു തുറന്നത്. അപ്പോഴേക്കും രോഗിയുടെ നില ഗുരുതരമായി കഴിഞ്ഞിരുന്നു. പിന്നീട് ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. അതേസമയം, സംഭവത്തെ തുടര്‍ന്ന് രണ്ട് സീനിയര്‍ ഡോക്ടര്‍മാരെയും ഹോസ്പിറ്റല്‍ ഇന്‍ ചാര്‍ജുണ്ടായിരുന്ന ഒരു ഡോക്ടറെയും ആശുപത്രിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്തു. അതേസമയം, രോഗിക്ക് കൊറോണ സംശയിച്ചതിനെ തുടര്‍ന്ന് സ്രവം പരിശോധിക്കാന്‍ അയച്ചിരുന്നു. എന്നാല്‍ പരിശോധനഫലം ഇതുവരെ വന്നിരുന്നില്ല. മധ്യപ്രദേശില്‍ ഇതുവരെ ആറ് കൊറോണ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications