കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഐസിയുവിന്റെ താക്കോല്‍ കിട്ടിയില്ല, മധ്യപ്രദേശില്‍ ചികിത്സ ലഭിക്കാതെ സ്ത്രീ മരിച്ചു

Google Oneindia Malayalam News

ഭോപ്പാല്‍: ഐസിയുവിന്റെ താക്കോല്‍ കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് മധ്യപ്രദേശില്‍ ഒരു സ്ത്രീ ചികിത്സ കിട്ടാതെ മരിച്ചു. മധ്യപ്രദേശിലെ ഉജ്വയിനിലാണ് സംഭവം. അമിത രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നും ശ്വാസതടസമനുഭവപ്പെട്ടതിനെ തുടര്‍ന്നുമാണ് സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 55കാരിയായ സ്ത്രീയാണ് മരണപ്പെട്ടതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

death

സ്ത്രീയെ ആദ്യം ഉജ്വയിനിലെ ജില്ലാ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. ശ്വാസം തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മാധവ് നഗറിലെ ആശുപത്രിയിലേക്ക് കൊണ്ടുപോകാന്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ വിദഗ്ദ ചികിത്സക്കായി ആര്‍ഡി ഗാര്‍ഡി മെഡിക്കല്‍ കോളേജിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. 55കാരിയുമായി ആംബുലന്‍സ് ആശുപത്രിയില്‍ എത്തിയെങ്കിലും ഐസിയു അടച്ചിട്ടഅവസ്ഥയിലായിരുന്നു. ജീവനക്കാര്‍ ഇല്ലാത്തതിനെ തുടര്‍ന്നാണ് ഐസിയു അടച്ചിട്ടത്.

താക്കോല്‍ ഇല്ലാത്തതിനെ തുടര്‍ന്ന് അല്‍പം വൈകി പൂട്ടുപൊളിച്ചാണ് ഐസിയു തുറന്നത്. അപ്പോഴേക്കും രോഗിയുടെ നില ഗുരുതരമായി കഴിഞ്ഞിരുന്നു. പിന്നീട് ഐസിയുവില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. അതേസമയം, സംഭവത്തെ തുടര്‍ന്ന് രണ്ട് സീനിയര്‍ ഡോക്ടര്‍മാരെയും ഹോസ്പിറ്റല്‍ ഇന്‍ ചാര്‍ജുണ്ടായിരുന്ന ഒരു ഡോക്ടറെയും ആശുപത്രിയില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. അതേസമയം, രോഗിക്ക് കൊറോണ സംശയിച്ചതിനെ തുടര്‍ന്ന് സ്രവം പരിശോധിക്കാന്‍ അയച്ചിരുന്നു. എന്നാല്‍ പരിശോധനഫലം ഇതുവരെ വന്നിരുന്നില്ല. മധ്യപ്രദേശില്‍ ഇതുവരെ ആറ് കൊറോണ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

English summary
Women Dies After Hospital Staff Fail To Find ICU Key
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X