കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുത്തലാഖിന് വിധേയരായ സ്ത്രീകള്‍ക്ക് പെന്‍ഷനുമായി ബിജെപി സര്‍ക്കാര്‍

  • By Anwar Sadath
Google Oneindia Malayalam News

ഗുവാഹിത: മുത്തലാഖിനെ എതിര്‍ത്തുവരുന്ന കേന്ദ്ര സര്‍ക്കാരിന് പിന്തുണയെന്നോണം മുത്തലാഖ് വഴി വിവാഹമോചനത്തിന് വിധേയരാകുന്ന മുസ്ലീം വനിതകള്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്താന്‍ അസമിലെ ബിജെപി സര്‍ക്കാര്‍ ഒരുങ്ങുന്നു. സ്ത്രീകള്‍ക്ക് പെന്‍ഷന് അനുവദിക്കുന്നകാര്യം പരിഗണനയിലാണെന്ന് സംസ്ഥാന മന്ത്രി ഹിമാന്ത ബിശ്വ ശര്‍മ സൂചിപ്പിച്ചു.

സ്ത്രീ ശാക്തീകരണ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പെന്‍ഷന്‍ അനുവദിക്കുക. സ്ത്രീകള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനും തൊഴില്‍ പരിശീലനം നല്‍കുന്നതിനും പ്രത്യേക പരിഗണനയുണ്ടാകും. മറ്റു വിഭാഗങ്ങളിലെ സ്ത്രീകള്‍ക്കും വിദ്യാഭ്യാസവും തൊഴില്‍ പരിശീലനവും നല്‍കുമെങ്കിലും അവര്‍ക്ക് പെന്‍ഷന്‍ അനുവദിക്കില്ല.

bjp

മുത്തലാഖ് വിഷയം ഇപ്പോള്‍ സുപ്രീംകോടതി പരിഗണനയിലാണുള്ളത്. മുത്തലാഖ് നിര്‍ത്തലാക്കണമെന്ന കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദ്ദേശത്തോട് വ്യത്യസ്ത നിലപാടാണ് വിവിധ മുസ്ലീം സംഘടനകളുടേത്. മുത്തലാഖ് മുസ്ലീം വ്യക്തിനിയമപ്രകാരം നടപ്പാക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. എന്നാല്‍, ഇന്ത്യന്‍ നിയമം അനുസരിച്ചുള്ള വിവാഹമോചനമാണ് വേണ്ടതെന്ന് ചില മുസ്ലീം സംഘടനകളും വ്യക്തമാക്കിയിട്ടുണ്ട്.


English summary
Women divorced through triple talaq to get interim pension in Assam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X