കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'നിങ്ങൾ കൊവിഡ് പരത്തുന്നു', ദില്ലിയിൽ വനിതാ ഡോക്ടർമാരെ കയ്യേറ്റം ചെയ്തു! 42കാരൻ പിടിയിൽ!

Google Oneindia Malayalam News

ദില്ലി: കൊവിഡ് പരത്തുന്നു എന്നാരോപിച്ച് ദില്ലിയില്‍ വനിതാ ഡോക്ടര്‍മാര്‍ക്ക് നേരെ ആക്രമണം. ദില്ലിയിലെ ഗൗതം നഗറിലാണ് സംഭവം. വനിതാ ഡോക്ടര്‍മാരെ ആക്രമിച്ച 42കാരനെ പോലീസ് അറസ്റ്റ് ചെയ്തു. സഫ്ദര്‍ജംഗ് ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാരാണ് കൊവിഡിന്റെ പേരില്‍ പരസ്യമായി കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടത്.

29കാരിയായ ഡോക്ടര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പ്രദേശവാസിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഹൗസ് ഖാസ് പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. ബുധനാഴ്ച രാത്രി വനിതാ ഡോക്ടര്‍ സഹോദരിക്കൊപ്പം വീടിനടുത്തുളള മാര്‍ക്കറ്റില്‍ പച്ചക്കറി വാങ്ങിക്കുന്നതിന് വേണ്ടി പോയതായിരുന്നു. രാത്രി 9.30തോട് കൂടിയാണ് സംഭവമെന്ന് സഫ്ദര്‍ജംഗ് റെസിഡന്റ് ഡോക്ടേഴ്‌സ് അസോസിയേഷന്‍ പ്രസിഡണ്ട് മനീഷ് വ്യക്തമാക്കി.

സഫ്ദര്‍ജംഗ് സര്‍ക്കാര്‍ ആശുപത്രിയില്‍ ജോലി ചെയ്യുന്ന രണ്ട് ഡോക്ടര്‍മാരും കൊവിഡ് ഡ്യൂട്ടി ചെയ്യുന്നവരല്ല എന്നും മനീഷ് പറയുന്നു. പഴക്കടയില്‍ ഡോക്ടര്‍മാര്‍ എത്തിയപ്പോള്‍ പ്രതിയായ ആള്‍ ഇവരോട് മാറി നില്‍ക്കാന്‍ ആക്രോശിക്കുകയായിരുന്നു. ആശുപത്രിയില്‍ നിന്ന് കൊവിഡ് വൈറസിനെ കൊണ്ട് വന്ന് പ്രദേശത്ത് പരത്തുകയാണ് എന്ന് ആരോപിച്ചാണ് ഇയാള്‍ അപമര്യാദയായി പെരുമാറിയത്.

Corona

ഡോക്ടര്‍മാര്‍ പ്രതികരിച്ചപ്പോള്‍ ഇയാള്‍ അവരില്‍ ഒരാളുടെ കൈ പിടിച്ച് തിരിക്കുകയും പുറകിലോട്ട് തളളുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. സാമൂഹ്യ അകലം പാലിക്കാതെ ഡോക്ടര്‍മാര്‍ ജനവാസ കേന്ദ്രത്തില്‍ കൊവിഡ് പരത്തുകയാണ് എന്നും ഇയാള്‍ ആക്ഷേപിച്ചു. മാത്രമല്ല ഡോക്ടര്‍മാര്‍ക്കെതിരെ പോലീസില്‍ പരാതി നല്‍കുമെന്നും ഇയാള്‍ പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് ഡോക്ടര്‍മാര്‍ പോലീസിനെ സമീപിച്ചത്.

നേരത്തെ ഗുജറാത്തിലും തെലങ്കാനയിലും സമാനമായ ആക്രമണങ്ങള്‍ ഡോക്ടര്‍മാര്‍ക്ക് നേരെ നടന്നിരുന്നു. കൊവിഡ് പ്രതിരോധ നടപടികള്‍ ദില്ലി സര്‍ക്കാര്‍ കര്‍ശനമാക്കിയിരിക്കുകയാണ്. ദില്ലിയില്‍ 20 കൊവിഡ് ഹോട്‌സ്‌പോട്ടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങള്‍ പൂര്‍ണമായും അടച്ചിട്ടു. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ പോലും ഇവിടെ നിന്ന് ആരെയും പുറത്തേക്ക് പോകാന്‍ അനുവദിക്കില്ല. സര്‍ക്കാര്‍ സാധനങ്ങള്‍ വീടുകളില്‍ എത്തിച്ച് നല്‍കും.

അമേരിക്കയിലെ അച്ഛനും അമ്മയ്ക്കും ചേച്ചിക്കും കോവിഡ്! മരുന്ന് പാരസെറ്റാമോൾ, നടുക്കുന്ന കുറിപ്പ്!അമേരിക്കയിലെ അച്ഛനും അമ്മയ്ക്കും ചേച്ചിക്കും കോവിഡ്! മരുന്ന് പാരസെറ്റാമോൾ, നടുക്കുന്ന കുറിപ്പ്!

'രോഗം പരത്തുന്നവർ', മുസ്ലീം കുടുംബങ്ങളെ നാട്ടിൽ നിന്നും തുരത്തി! ആരോരുമില്ലാതെ നദിക്കരയിൽ'രോഗം പരത്തുന്നവർ', മുസ്ലീം കുടുംബങ്ങളെ നാട്ടിൽ നിന്നും തുരത്തി! ആരോരുമില്ലാതെ നദിക്കരയിൽ

 'ഇത്രയും അല്പനാകരുത് മിസ്റ്റർ പിണറായി വിജയൻ', മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ബിന്ദു കൃഷ്ണ! 'ഇത്രയും അല്പനാകരുത് മിസ്റ്റർ പിണറായി വിജയൻ', മുഖ്യമന്ത്രിക്കെതിരെ ആഞ്ഞടിച്ച് ബിന്ദു കൃഷ്ണ!

കൊവിഡിനെ കുറിച്ച് ഉപദേശിച്ചു, പ്രമുഖ നടൻ റിയാസ് ഖാനെ മർദ്ദിച്ചെന്ന് പരാതി, കൊല്ലുമെന്ന് ഭീഷണിയും!കൊവിഡിനെ കുറിച്ച് ഉപദേശിച്ചു, പ്രമുഖ നടൻ റിയാസ് ഖാനെ മർദ്ദിച്ചെന്ന് പരാതി, കൊല്ലുമെന്ന് ഭീഷണിയും!

English summary
Women doctors attacked in Delhi after man accused them of spreading Covid
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X