കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പെണ്‍കുട്ടികള്‍ ആണുങ്ങളെപ്പോലെ വസ്ത്രം ധരിച്ചാല്‍ സെക്‌സില്‍ താല്‍പര്യം കുറയുമെന്ന് പ്രിന്‍സിപ്പല്‍!

പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെപ്പോലെ വസ്ത്രം ധരിക്കരുതെന്ന് കോളേജ് പ്രിന്‍സിപ്പല്‍

Google Oneindia Malayalam News

മുംബൈ: കേരളത്തിലെ സ്വാശ്രയ കോളേജുകളില്‍ നിന്നും വിദ്യാര്‍ത്ഥി പീഡനത്തിന്റെയും പെണ്‍കുട്ടികളെ അപമാനിക്കുന്നതിന്റെയും വാര്‍ത്തകളുടെ ഒഴുക്കാണ് കുറേ നാളുകളായി നടക്കുന്നത്. കേരളത്തില്‍ മാത്രമല്ല എല്ലായിടത്തും കാര്യങ്ങള്‍ ഏകദേശം ഒരുപോലെയാണ് എന്നാണ് മുംബൈയില്‍ നിന്നുള്ള ഒരു വാര്‍ത്ത സൂചിപ്പിക്കുന്നത്.

മുംബൈയിലെ ഒരു പോളിടെക്‌നിക് കോളേജിലെ പ്രിന്‍സിപ്പലിന്റെ വാക്കുകള്‍ കേട്ടാല്‍ ആരായാലും ഞെട്ടിപ്പോകും. പെണ്‍കുട്ടികളെ കുറച്ച് സദാചാരം പഠിപ്പിക്കാം എന്നു കരുതി ഇറങ്ങിയിരിക്കുകയാണ് എന്നു തോന്നുന്നു കക്ഷി. പെണ്‍കുട്ടികള്‍ ആണ്‍കുട്ടികളെപ്പോലെ വസ്ത്രം ധരിക്കരുത് എന്നാണ് പ്രിന്‍സിപ്പലിന്റെ ഉപദേശം. കാരണമെന്തെന്നല്ലേ.

പ്രിന്‍സിപ്പലിന്റെ കണ്ടുപിടുത്തം

മുംബൈ ബാന്ദ്രയിലെ സര്‍ക്കാര്‍ പോളിടെക്‌നിക്കിലെ പ്രിന്‍സിപ്പല്‍ സ്വാതി ദേശ്പാണ്ഡെയാണ് പുതിയ വാദം മുന്നോട്ട് വെച്ചിരിക്കുന്നത്. ആണിന്റെ വസ്ത്രം ധരിക്കുന്ന പെണ്‍കുട്ടി പിന്നീട് ഭാവിയില്‍ കുടുംബജീവിതത്തിലോ പ്രസവിക്കുന്നതിലോ താല്‍പര്യം നഷ്ടപ്പെട്ടവളാകും എന്നാണ് പ്രിന്‍സിപ്പലിന്റെ കണ്ടുപിടുത്തം.

ആണുങ്ങളെപ്പോലാകും

പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം എന്ന രോഗം പെണ്‍കുട്ടികള്‍ക്കുണ്ടാവാന്‍ കാരണം തന്നെ ആണുങ്ങളെപ്പോലെ ജീന്‍സും ഷര്‍ട്ടുമെല്ലാം ധരിക്കുന്നതിനാല്‍ ആണത്രേ. ആണുങ്ങളുടെ വേഷം ധരിക്കുന്ന പെണ്‍കുട്ടികള്‍ ആണുങ്ങളെ പോലെ ചിന്തിച്ചു തുടങ്ങുമത്രേ.

പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം

പെണ്‍കുട്ടികളുടെ ഹോര്‍മോണ്‍ നില, ആര്‍ത്തവം, ഗര്‍ഭധാരണം എന്നിവയെ ബാധിക്കുന്ന അവസ്ഥയാണ് പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം. ഇത് സ്ത്രീകളുടെ പ്രസവിക്കാനുള്ള കഴിവിനെയും പ്രസവത്തെയും ദോഷകരമായി ബാധിക്കുന്നു. ആണുങ്ങളുടെ വേഷം ധരിക്കുന്നതോടെ പെണ്‍കുട്ടികള്‍ക്ക് ഈ അവസ്ഥ സംഭവിക്കുമെന്നാണ് പ്രിന്‍സിപ്പല്‍ കണ്ടെത്തിയിരിക്കുന്നത്.

കയർ കെട്ടി വേർതിരിച്ച കാന്റീൻ

സ്വാതി ദേശ്പാണ്ഡെ പ്രിന്‍സിപ്പലായ കോളേജിലെ കാര്യങ്ങള്‍ കേട്ടാല്‍ ഞെട്ടും. ഇവിടെ കാന്റീനില്‍ ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കുമുള്ള ഇടങ്ങള്‍ കയര്‍ കെട്ടി വേര്‍തിരിച്ചിരിക്കുകയാണ്.പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം തടയാനാണ് ഇത്.

ന്യായീകരിച്ച് പ്രിൻസിപ്പൽ

തന്റെ നടപടിയെ പ്രിന്‍സിപ്പല്‍ ന്യായികരിക്കുന്നുമുണ്ട്. പെണ്‍കുട്ടികളെ ചില ആണ്‍കുട്ടികള്‍ ശല്യപ്പെടുത്തുന്നതായും അപമാനിക്കാന്‍ ശ്രമിച്ചതായും ചില പെണ്‍കുട്ടികള്‍ പരാതി നല്‍കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണത്രേ ആണ്‍കുട്ടികളേയും പെണ്‍കുട്ടികളേയും വേര്‍തിരിക്കാന്‍ തീരുമാനിച്ചത്.

പെണ്‍കുട്ടികൾക്ക് ചുരിദാര്‍

നിലവില്‍ ഈ കോളേജിലെ പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരേ വേഷമാണ് ധരിക്കുന്നത്. വെള്ള ഷര്‍ട്ടും കറുത്ത പാന്റ്‌സുമാണ് ഇവരുടെ വേഷം. ഇത് മാറ്റാനും ആലോചിക്കുന്നുണ്ട്. പെണ്‍കുട്ടികളെ ചുരിദാര്‍ ധരിപ്പിക്കാനാണ് കോളേജ് അധികൃതര്‍ ആലോചിക്കുന്നത്. പ്രിന്‍സിപ്പലിന്റെ കണ്ടുപിടുത്തത്തിന് യാതൊരു അടിത്തറയും ഇല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

English summary
A common gynaecological disease will occur when women dress like men, claims college Principal.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X