ദുരൂഹസാഹചര്യത്തില്‍ മൂന്ന്സ്ത്രീകള്‍ കൊല്ലപ്പെട്ടു

രാവിലെ ഒന്‍പത് മണിയോടെയാണ് ബോന്‍ഗാവിലെ നിര്‍മ്മാണത്തിലിരിയ്ക്കുന്ന കെട്ടിടത്തില് 36 വയസ്സുകാരിയായ സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. ഇവരുടെ ശരീരം പകുതിയും നഗനമായിരുന്നു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ പാടുകളും ഉണ്ട്. ലൈംഗിക പീഡനത്തിന് ശേഷം യുവതിയെ കൊന്നതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. ഇവരുടെ മകളുടെ പക്കല്‍ നിന്നും സംശയമുള്ള വ്യക്തികളുടെ പേരും മറ്റ് വിവരങ്ങളും പൊലീസ് ശേഖരിച്ചു. മരിച്ച സ്ത്രീ വിധവയാണ് മാത്രമല്ല ഇവര്‍ മാനസികരോഗി കൂടിയാണ്.
ബോറോ ജിറാത്ത് പൂരിന് സമീപമാണ് നഗനാമാക്കപ്പെട്ട രീതിയില്‍ 14 കാരിയുടെ മൃതദേഹം കണ്ടെത്തിയത്. ഒരു പൂ വില്‍പ്പനശാലയ്ക്കടുത്താണ് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. സംഭവത്തിന് പിന്നില്‍ പ്രദേശവാസിയായ ഒരു യുവാവാണെന്ന് പെണ്‍കുട്ടിയുടെ അമ്മ ആരോപിയ്ക്കുന്നു.
മൂന്നാമത്തെ മൃതദേഹം കണ്ടെത്തുന്നത് മല്ലികാപൂരിനടത്താണ്. പകുതി അഴുകിയ നിലയിലുള്ള മൃതദേഹം 20 വയസ്സുള്ള സ്ത്രീയുടേതാണെന്ന് കരുതുന്നു. മൃതദേഹത്തെ ഇത് വരെയും തിരിച്ചറിഞ്ഞിട്ടില്ല.












Click it and Unblock the Notifications