Get Updates
Get notified of breaking news, exclusive insights, and must-see stories!

മധ്യപ്രദേശില്‍ യുവതിക്കെതിരെ ആള്‍ക്കൂട്ടത്തിന്റെ ലൈംഗികാതിക്രമം, വീഡിയോ എടുത്ത് നാട്ടുകാര്‍

ഭോപ്പാല്‍: മധ്യപ്രദേശില്‍ ആദിവാസി ഉത്സവത്തിനിടെ ദാരുണമായ സംഭവം. ഒരു യുവതിക്കെതിരെ കുറേ ആളുകള്‍ ചേര്‍ന്ന് ലൈംഗികാതിക്രമം നടത്തുന്നതാണ് ഇപ്പോള്‍ വലിയ വിവാദമായിരിക്കുന്നത്. ഇതിന്റെ വീഡിയോ പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ ആകെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഒരു വാഹനത്തില്‍ പിറകില്‍ യുവതി ഒളിഞ്ഞിരിക്കുന്നതും ഒരു വാഹനത്തില്‍ വരുന്നയാള്‍ ഈ യുവതിയെ ലൈംഗികമായി പീഡിപ്പിക്കുന്നതുമാണ് ഈ വീഡിയോയുടെ തുടക്കത്തില്‍ തന്നെയുള്ളത്. ഈ യുവതിയെ അതിലൂടെ കടന്നുപോയ ഒരാളാണ് രക്ഷപ്പെടുത്തിയത്. പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ ഇയാള്‍ പിടിച്ച് മാറ്റുകയും ചെയ്തു.

1

യുവതിയെ രക്ഷപ്പെടുത്തിയെങ്കിലും ഇവരുടെ ദുരിതം മാറിയിരുന്നില്ല. കുറച്ച് സമയത്തിന് ശേഷം ഇതേ യുവതിയെ മറ്റൊരാള്‍ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. യുവതിയെ വലിച്ചിഴച്ച് ഒരു വലിയൊരു ആള്‍ക്കൂട്ടത്തിനിടയിലേക്ക് കൊണ്ടുപോവുകയായിരുന്നു ഇയാള്‍. ഇവര്‍ എല്ലാവരും ചേര്‍ന്ന് ഈ യുവതിക്കെതിരെ ലൈംഗികാതിക്രമം നടത്താന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. ഇതേ വീഡിയോയില്‍ തന്നെ മറ്റൊരു യുവതിയെ വേറൊരാള്‍ പീഡിപ്പിക്കുന്നതും കാണാന്‍ സാധിക്കും. മധ്യപ്രദേശിന് തന്നെ നാണക്കേടായി മാറിയിരിക്കുകയാണ് ഈ സംഭവം. യുവതികളെരക്ഷിക്കാന്‍ ആരും എത്തിയില്ല എന്നതും വിലയ നാണക്കേടായി മാറി.

സംഭവം നടക്കുമ്പോള്‍ നിരവധി പേര്‍ ഇവിടെയുണ്ട്. എന്നാല്‍ ഒരാള്‍ പോലും യുവതികളെ രക്ഷിക്കാന്‍ ശ്രമിച്ചില്ല. പകരം ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്താനാണ് ശ്രമിച്ചത്. മധ്യപ്രദേശിലെ അലിരാജ്പൂര്‍, ജാബുവ, ധാര്‍, ബര്‍വാനി, കാര്‍കോണ്‍ എന്നീ ജില്ലകളില്‍ വെള്ളിയാഴ്ച്ച ബഗോരിയ ഉത്സവം തുടങ്ങിയിരുന്നു. ഇതിനിടെയാണ് ഈ സംഭവമുണ്ടായത്. പ്രാദേശിക ഭരണകൂടവും പോലീസും ആവശ്യമായ സുരക്ഷയൊരുക്കിയിട്ടുണ്ടെന്നാണ് അറിയിച്ചിരുന്നത്. ആയിരക്കണക്കിന് ആളുകളാണ് ഇവിടെ ഉത്സവത്തിനായി ത്തെുക. എന്നാല്‍ ഉത്സവത്തിന്റെ ആദ്യ ദിനം തന്നെ സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കുന്നതില്‍ ഭരണകൂടം പരാജയപ്പെട്ടെന്ന് വ്യക്തമാണ്.

സംഭവത്തില്‍ കേസെടുത്ത് എഫ്‌ഐആര്‍ തയ്യാറാക്കിയതായി അലിരാജ്പൂര്‍ പോലീസ് എസ്പി മനോജ് കുമാര്‍ സിംഗ് പറഞ്ഞു. രണ്ട് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എന്നാല്‍ പ്രധാന പ്രതി ഒളിവിലാണ്. എല്ലാവരെയും തിരിച്ചറിഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസമാണ് വീഡിയോയെ കുറിച്ച് അറിഞ്ഞത്. സ്വമേധയാ ഈ വിഷയത്തില്‍ കേസെടുക്കുകയായിരുന്നു. പരാതിയുമായി ആരും വരാതിരുന്നത് കൊണ്ടാണിത്. എല്ലാ പ്രതികളെയും ഉടനെ തന്നെ പിടിക്കുമെന്നും മനോജ് കുമാര്‍ അറിയിച്ചു. മധ്യപ്രദേശിലെ ആദിവാസി മേഖലയില്‍ നടക്കുന്ന പ്രമുഖ ഉത്സവമാണ് ബഗോറിയ. വര്‍ഷത്തില്‍ ഒരിക്കലാണ് ഈ ഉത്സവം നടക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+