പൊതുസ്ഥലത്ത് ഇനി ബുദ്ധിമുട്ടേണ്ട; ഏതു റെസ്റ്റൊറന്റിലെ ടോയ്ലറ്റും ഇനി സ്ത്രീകള്‍ക്ക് ഉപയോഗിക്കാം
ദില്ലി: വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങുന്ന സ്ത്രീകളുടെ പ്രധാന പ്രശ്നങ്ങളിലൊന്നാണ് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങളുടെ അപര്യാപ്തത. പൊതു ടോയ്ലറ്റുകളുടെ അഭാവവും വൃത്തിഹീനമായ സാഹചര്യവും മൂലം അത് ഉപയോഗിക്കുന്നവരുടെ എണ്ണവും കുറവാണ്. ഇതുമൂലം സ്ത്രീകളും കുട്ടികളും വലിയ ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്.
ഇക്കാര്യത്തില്‍ ആര്‍ക്കും മാതൃകയാക്കാവുന്ന പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് സൗത്ത് ദില്ലിയിലെ റെസ്റ്റൊറന്റുകള്‍. സൗത്ത് ദില്ലിയിലെ ഹോട്ടലുകളിലെയും റെസ്റ്റൊറന്റുകളിലെയും ടോയ്ലറ്റുകള് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യമായി ഉപയോഗിക്കാം. ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് മാത്രമാകില്ല, പുറമെനിന്നെത്തുന്നവര്ക്കും ഉപയോഗിക്കാം.

മെയ് ഒന്നു മുതല്‍ ഹോട്ടലുകളിലെയും റെസ്റ്റൊറന്റുകളിലെയും ടോയ്ലറ്റുകള് പൊതു ടോയ്ലറ്റിന് തുല്യമായി മാറും. സൗത്ത് ദില്ലിയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ ടോയ്ലറ്റുകള് പോലും ഇത്തരത്തില്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് മുന്‍സിപ്പല്‍ കോര്പറേഷന് കമ്മീഷണര്‍ പുനീത് കുമാര്‍ ഗോയല്‍ പറഞ്ഞു.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇത്തരമൊരു സൗകര്യം നല്കുന്നതില് സന്തോഷം മാത്രമേയുള്ളൂവെന്ന് ഹോട്ടല്‍ റെസ്റ്റൊറന്റ് അസോസിയേഷനും പറയുന്നു. ഇവരുടെ ബുദ്ധിമുട്ടുകള്‍ വളരെയേറെയാണ്. ടൗണിലെത്തുന്നവര്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമൊരുക്കേണ്ടത് കടമയായി കരുതുന്നുവെന്ന് ഇവര്‍ പറഞ്ഞു.
-
മോഹൻലാലിനെ ആര് പിടിച്ച് അഭിനയിപ്പിച്ചു എന്ന് തോന്നി;മമ്മൂട്ടിയുടെ സ്വഭാവമാണത്; ഗോപകുമാർ -
6500 വർഷം പഴക്കമുള്ള കല്ലറയിൽ 1.5 കിലോ സ്വർണം..! മൂവായിരത്തിൽ അധികം ആഭരണങ്ങൾ, ഇതാണ് വർണ -
യുഡിഎഫ് അധികാരത്തിലേക്ക്: രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകും! വൻ പ്രഖ്യാപനം -
ഇറാന് കടുത്ത ഉപാധികള്‍ വച്ചു; യുഎസ് താവളങ്ങള്‍ പൂട്ടണം, നിങ്ങള്‍ സ്വയം ചര്‍ച്ച നടത്തുകയാണോ -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് സമ്മതിച്ചു; സംഘർഷം വിജയകരമായി അവസാനിച്ചെന്ന് ട്രംപ് -
ഗുജറാത്ത് ഏകസിവില്‍ കോഡ് ബില്ല് പാസാക്കി; മുസ്ലിം വിരുദ്ധം എന്ന് കോണ്‍ഗ്രസ്, എതിര്‍ത്ത് എഎപി -
ശ്രേയ ഘോഷാലിന്റെ ലൈവ് ഷോയുടെ പ്രതിഫലം ലക്ഷങ്ങളല്ല; അമ്പരന്ന് ആരാധകര്‍: തൊട്ടുമുകളില്‍ എആര്‍ റഹ്മാന് -
'ഇതെന്റെ അവസാനത്തെ വീഡിയോ..'; മൊണാലിസയുടെ ആരോപണത്തില്‍ സനോജ് മിശ്രയുടെ മറുപടി -
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
അവധികാലത്ത് വെറും 24,000 രൂപയ്ക്ക് റെയിൽവേ ഒരുക്കുന്ന അത്ഭുത യാത്ര; ടിക്കറ്റ് ബുക്കിംഗ് തുടങ്ങിക്കഴിഞ്ഞു












Click it and Unblock the Notifications