കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പൊതുസ്ഥലത്ത് ഇനി ബുദ്ധിമുട്ടേണ്ട; ഏതു റെസ്‌റ്റൊറന്റിലെ ടോയ്‌ലറ്റും ഇനി സ്ത്രീകള്‍ക്ക് ഉപയോഗിക്കാം

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: വീട്ടില്‍ നിന്നും പുറത്തേക്കിറങ്ങുന്ന സ്ത്രീകളുടെ പ്രധാന പ്രശ്‌നങ്ങളിലൊന്നാണ് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള സൗകര്യങ്ങളുടെ അപര്യാപ്തത. പൊതു ടോയ്‌ലറ്റുകളുടെ അഭാവവും വൃത്തിഹീനമായ സാഹചര്യവും മൂലം അത് ഉപയോഗിക്കുന്നവരുടെ എണ്ണവും കുറവാണ്. ഇതുമൂലം സ്ത്രീകളും കുട്ടികളും വലിയ ബുദ്ധിമുട്ടുകളാണ് അനുഭവിക്കുന്നത്.

ഇക്കാര്യത്തില്‍ ആര്‍ക്കും മാതൃകയാക്കാവുന്ന പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് സൗത്ത് ദില്ലിയിലെ റെസ്റ്റൊറന്റുകള്‍. സൗത്ത് ദില്ലിയിലെ ഹോട്ടലുകളിലെയും റെസ്‌റ്റൊറന്റുകളിലെയും ടോയ്‌ലറ്റുകള്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സൗജന്യമായി ഉപയോഗിക്കാം. ഹോട്ടലുകളില്‍ ഭക്ഷണം കഴിക്കാനെത്തുന്നവര്‍ക്ക് മാത്രമാകില്ല, പുറമെനിന്നെത്തുന്നവര്‍ക്കും ഉപയോഗിക്കാം.

toliet

മെയ് ഒന്നു മുതല്‍ ഹോട്ടലുകളിലെയും റെസ്‌റ്റൊറന്റുകളിലെയും ടോയ്‌ലറ്റുകള്‍ പൊതു ടോയ്‌ലറ്റിന് തുല്യമായി മാറും. സൗത്ത് ദില്ലിയിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലെ ടോയ്‌ലറ്റുകള്‍ പോലും ഇത്തരത്തില്‍ ഉപയോഗിക്കാന്‍ കഴിയുമെന്ന് മുന്‍സിപ്പല്‍ കോര്‍പറേഷന്‍ കമ്മീഷണര്‍ പുനീത് കുമാര്‍ ഗോയല്‍ പറഞ്ഞു.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇത്തരമൊരു സൗകര്യം നല്‍കുന്നതില്‍ സന്തോഷം മാത്രമേയുള്ളൂവെന്ന് ഹോട്ടല്‍ റെസ്‌റ്റൊറന്റ് അസോസിയേഷനും പറയുന്നു. ഇവരുടെ ബുദ്ധിമുട്ടുകള്‍ വളരെയേറെയാണ്. ടൗണിലെത്തുന്നവര്‍ക്ക് പ്രാഥമിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ സൗകര്യമൊരുക്കേണ്ടത് കടമയായി കരുതുന്നുവെന്ന് ഇവര്‍ പറഞ്ഞു.

English summary
Women, kids to get free access to washrooms in South Delhi restaurants from tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X