അത്താഴം ആരുണ്ടാക്കും; വഴക്ക് മൂര്‍ഛിച്ചു, യുവതി കാമുകനെ കുത്തിക്കൊന്നു
ദില്ലി: അത്താഴമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് യുവതി കാമുകനെ കുത്തിക്കൊന്നു. ദില്ലിയിലെ ഉത്തം നഗറിലാണ് സംഭവം. നൈജീരിയക്കാരനായ ഇസുവാണ് കൊല്ലപ്പെട്ടത്.

കാമുകി എല്‍വി ഉജ്ജുമയെ പോലീസ് അറസ്റ്റ് ചെയ്തു. നിസാരമാായ കാരണമാണ് കൊലയിലേക്ക് നയിച്ചത്. ഉച്ചയ്ക്ക് ശേഷം തന്റെ വീട്ടിലെത്താന്‍ ഉജ്ജുമ ഇസുവിനോട് ആവശ്യപ്പെട്ടിരുന്നു.
വീട്ടിലെത്തിയ വേളയില്‍ ഇരുവരും ഒന്നും രണ്ടും പറഞ്ഞ് തര്‍ക്കമുണ്ടാകുകയായിരുന്നു. അയല്‍ക്കാര്‍ ഇടപെട്ടു. പക്ഷേ, നാട്ടുകാര്‍ പോയപ്പോള്‍ വീണ്ടും പ്രശ്‌നമുണ്ടാകുകയായിരുന്നു.
ആര് അത്താഴമുണ്ടാക്കും എന്നതാണ് പ്രശ്‌നത്തിന് കാരണമെന്ന് ഉജ്ജുമ പോലീസിനോട് പറഞ്ഞു. കാമുകന്‍ തന്നെ അടിച്ചപ്പോഴാണ് കത്തിയെടുത്ത് കുത്തിയതെന്നും ഉജ്ജുമ പറഞ്ഞു. സുഹൃത്തുക്കളുടെ സഹായത്തോടെ ഇസുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.












Click it and Unblock the Notifications