• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പോണ്‍ സൈറ്റ് നിരോധിക്കാന്‍ സുപ്രീംകോടതി പറയുമോ??

  • By Sruthi K M

ദില്ലി: പോണ്‍ സൈറ്റ് നിരോധിക്കേണ്ടെന്ന തീരുമാനത്തില്‍ ആശ്വാസം കൊണ്ടവര്‍ വീണ്ടും ഞെട്ടി. പോണ്‍ സൈറ്റിനെതിരെ തര്‍ക്കങ്ങള്‍ അവസാനിക്കുന്നില്ല. അശ്ലീല സൈറ്റുകള്‍ ഇനി ഇന്ത്യയില്‍ നിന്നും അപ്രത്യക്ഷമാകുമോ..? പോണ്‍ സൈറ്റിനെതിരെ ഇപ്പോള്‍ ശബ്ദമുയര്‍ത്തുന്നത് വനിതാ അഭിഭാഷകരാണ്.

പോണ്‍ സൈറ്റുകള്‍ നിരോധിക്കണം എന്നാവശ്യപ്പെട്ട് കമലേഷ് വിശ്വാനി സമര്‍പ്പിച്ച ഹര്‍ജിയില്‍ കക്ഷിചേരാനുള്ള അനുവാദമാണ് വനിതാ അഭിഭാഷക സംഘടന തേടിയത്. സുപ്രീംകോടതിയിലെ വനിതാ അഭിഭാഷകരുടെ സംഘടനയായ സുപ്രീം കോര്‍ട്ട് വുമണ്‍ ലോയേഴ്‌സ് അസോസിയേഷനാണ് ഹര്‍ജി സമര്‍പ്പിച്ചത്.

സുപ്രീംകോടതി നിരോധിക്കാന്‍ പറയുമോ?

സുപ്രീംകോടതി നിരോധിക്കാന്‍ പറയുമോ?

അശ്ലീല സൈറ്റുകള്‍ നിരോധിക്കണം എന്ന കേസ് മുന്‍പും സുപ്രീംകോടതിയില്‍ എത്തിയതാണ്. എന്നാല്‍, അന്ന് കോടതി പറഞ്ഞത് അടച്ചിട്ട മുറിയില്‍ നിന്ന് ആര്‍ക്കും ശല്യമാകാതെ അശ്ലീല സൈറ്റുകള്‍ കാണുന്നത് കുറ്റമല്ലെന്നാണ്. സുപ്രീംകോടതിയുടെ ഉത്തരവ് എല്ലാവര്‍ക്കും ഒരാശ്വാസമായി എന്നു പറഞ്ഞാല്‍ മതിയല്ലോ. എന്നാല്‍, വീണ്ടും പോണ്‍ സൈറ്റ് കാണുന്നവരെ അസ്വസ്ഥമാക്കുകയാണ് ഇപ്പോഴത്തെഹര്‍ജി.

വനിതാ അഭിഭാഷകരുടെ പ്രശ്‌നം എന്താണ്?

വനിതാ അഭിഭാഷകരുടെ പ്രശ്‌നം എന്താണ്?

പോണ്‍ സൈറ്റുകള്‍ കാണുന്നത് വളര്‍ന്നുവരുന്ന കുട്ടികളുടെ മനസ്സിനെ ചീത്തയാക്കുന്നുവെന്നാണ് അഭിഭാഷകര്‍ പറയുന്നത്. ഇത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമം വര്‍ദ്ധിക്കാനും ഇടയാക്കുമെന്നും പറയുന്നു.

സമ്പൂര്‍ണ്ണ പോണ്‍സൈറ്റ് നിരോധനമാണ് ലക്ഷ്യം

സമ്പൂര്‍ണ്ണ പോണ്‍സൈറ്റ് നിരോധനമാണ് ലക്ഷ്യം

കുട്ടികളുടെ ദൃശ്യങ്ങളുള്ള പോണ്‍ സൈറ്റ് നിരോധിച്ചാലൊന്നും മതിയാവില്ല. സമ്പൂര്‍ണ്ണ പോണ്‍സൈറ്റ് നിരോധനം ആവശ്യമാണന്നാണ് ഇവര്‍ വാദിക്കുന്നത്.

ഇന്റര്‍നെറ്റ് വഴിയുള്ള പ്രചരണം

ഇന്റര്‍നെറ്റ് വഴിയുള്ള പ്രചരണം

ഇന്റര്‍നെറ്റിലൂടെ ഫയല്‍ ഷെയറിംഗ് വഴിയുള്ള പോണ്‍ വിതരണവും തടയണമെന്ന് വനിതാ അഭിഭാഷകര്‍ പറയുന്നു.

ദേശീയനയം രൂപീകരിക്കണം

ദേശീയനയം രൂപീകരിക്കണം

പോര്‍ണോ ഗ്രഫി നിരോധനത്തിനായി കേന്ദ്രസര്‍ക്കാര്‍ ദേശീയനയം രൂപികരിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട്.

English summary
A women lawyers' body has moved the Supreme Court seeking blocking of all porn websites as it claimed that pornography 'corrupts' the mind of the young generation and leads them to commit crime against women and children.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more
X