• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

അമിത് ഷായ്‌ക്കെതിരെ ബിജെപിയില്‍ പടയൊരുക്കം, വസുന്ധരയ്‌ക്കൊപ്പം 5 പെണ്‍പുലികള്‍, ലക്ഷ്യമൊന്ന്!!

ദില്ലി: ബിജെപിയില്‍ അമിത് ഷായ്‌ക്കെതിരെ വനിതാ നേതാക്കളുടെ പടയൊരുക്കം. അമിതമായി തങ്ങളുടെ അധികാരത്തില്‍ അദ്ദേഹം കൈകടത്തുന്നു എന്നാണ് ഇവര്‍ ആരോപിക്കുന്നത്. വസുന്ധര രാജയുടെ നേതൃത്വത്തിലാണ് ഈ നീക്കം. കേരളത്തില്‍ നിന്നുള്ള നേതാവും ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം. രാജസ്ഥാനില്‍ വസുന്ധരയെ മാറ്റി നിര്‍ത്തി യോഗം ചേര്‍ന്നത് അടക്കമുള്ളതാണ് അവരെ ചൊടിപ്പിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാവ് ഉമാ ഭാരതി വരെ ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം.

അഞ്ച് പെണ്‍പുലികള്‍

അഞ്ച് പെണ്‍പുലികള്‍

സീനിയര്‍ നേതാക്കളായ ഉമാ ഭാരതിയെയും വസുന്ധര രാജയെയും കൂടാതെ പാര്‍ലമെന്റില്‍ ബിജെപിയുടെ മുഖമായ മീനാക്ഷി ലേഖി, രൂപ ഗാംഗുലി എന്നിവരാണ് അമിത് ഷായുമായി ഇടഞ്ഞിരിക്കുന്നത്. ഇവരെല്ലാം കേന്ദ്ര നേതൃത്വത്തിന്റെ കെട്ട് പൊട്ടിച്ച് പറക്കാനുള്ള ശ്രമത്തിലാണ്. ജെപി നദ്ദയെ ഉപയോഗിച്ച് അമിത് ഷാ ഇവരെയെല്ലാം തകര്‍ക്കാനുള്ള നീക്കം നടക്കുന്നുണ്ട്. വസുന്ധര ഇതില്‍ കലിപ്പിലാണ്. ഈ നീക്കത്തിന് പിന്നിലും അവരാണ്. കേരളത്തില്‍ നിന്ന് ശോഭാ സുരേന്ദ്രനും ഈ സംഘത്തിന്റെ ഭാഗമാവും.

നേതൃത്വത്തെ അറിയിക്കും

നേതൃത്വത്തെ അറിയിക്കും

ദേശീയ തലത്തില്‍ പാര്‍ട്ടി തങ്ങളെ അവഗണിക്കുന്നുവെന്ന പരാതിയാണ് ഇവര്‍ക്കുള്ളത്. ദേശീയ നേതൃത്വവുമായി സഹകരിക്കാതിരിക്കാന്‍ വരെ നീക്കമുണ്ടാവും. മധ്യപ്രദേശില്‍ ഉമാഭാരതിയോട് സംസാരിക്കാന്‍ പോലും അമിത് ഷാ തയ്യാറാവുന്നില്ല. ശിവരാജ് സിംഗ് ചൗഹാനെ നിയന്ത്രിക്കാന്‍ കൂടുതല്‍ പേര്‍ വന്നതോടെ ഉമാ ഭാരതി ഇവിടെ ഒന്നുമല്ലാത്ത അവസ്ഥയാണ്. സമാനമായ അവസ്ഥയാണ് രാജസ്ഥാനില്‍ വസുന്ധര നേരിടുന്നത്. വസുന്ധരയെ മാറ്റി ഇവിടെ അമിത് ഷായുടെ ഇഷ്ടക്കാരന്‍ ഗനശ്യാം തിവാരിയെ അടക്കം കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.

വസുന്ധരയുടെ നീക്കം

വസുന്ധരയുടെ നീക്കം

വസുന്ധര രാജ നേരിട്ടാണ് പാര്‍ട്ടിയോട് ഏറ്റുമുട്ടുന്നത്. അവരുടെ അനുകൂലികള്‍ വസുന്ധരയുടെ പേരില്‍ പുതിയ സംഘടന രൂപീകരിച്ചു. മൂന്ന് മണ്ഡലങ്ങളില്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇവിടെ വസുന്ധര രാജെ സമര്‍ത്ഥക് മഞ്ച് എന്ന സംഘടന നിര്‍ണായകമാകും. വസുന്ധരയുടെ പിന്തുണയില്ലാതെ ബിജെപിക്ക് ഇവിടെ ജയിക്കുക അസാധ്യമാണ്. 2023ല്‍ ഈ സംഘടനയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി വസുന്ധര രംഗത്തുണ്ടാവുമെന്നാണ് വിവരം. ബിജെപി രാജസ്ഥാനില്‍ പിളര്‍പ്പിന്റെ വക്കിലാണെന്ന് ഇത് വ്യക്തമാക്കുന്നു.

അമിത് ഷായുടെ കണ്ണിലെ കരട്

അമിത് ഷായുടെ കണ്ണിലെ കരട്

ദില്ലിയില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റതോടെ മീനാക്ഷി ലേഖി അമിത് ഷായുടെ കണ്ണിലെ കരടാണ്. ഇവിടെ ആരെയും അമിത് ഷാ വിശ്വസ്തരായി കാണുന്നില്ല. രൂപ ഗാംഗുലി സംസ്ഥാനത്തെ കൂറുമാറ്റത്തെ അംഗീകരിക്കുന്നില്ലെന്നാണ് സൂചന. ഇതും അമിത് ഷായെ ചൊടിപ്പിച്ചു. ഇവര്‍ പാര്‍ട്ടിയില്‍ വലിയ സ്ഥാനങ്ങളൊന്നുമില്ലാതെ ദുര്‍ബലമായ അവസ്ഥയിലാണ്. കേരളത്തിലെ പ്രശ്‌നങ്ങളാണ് ശോഭാ സുരേന്ദ്രനെ കേന്ദ്ര നേതൃത്വത്തിന് താല്‍പര്യമില്ലാത്ത നേതാവാക്കിയത്. എന്നാല്‍ ഇവര്‍ സംഘടിക്കുമെന്ന് അമിത് ഷാ കരുതിയില്ല.

രാജസ്ഥാനില്‍ ഒന്നും നടക്കില്ല

രാജസ്ഥാനില്‍ ഒന്നും നടക്കില്ല

അശോക് ഗെലോട്ട് കേരളത്തിലേക്ക് വരുന്നത് കൊണ്ട് കുതിരക്കച്ചവടം രാജസ്ഥാനില്‍ സജ്ജമാക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു അമിത് ഷാ. ജെപി നദ്ദയെ അങ്ങോട്ട് അയക്കുകയും ചെയ്തു. രാജസ്ഥാനില്‍ നിന്നുള്ള നേതാക്കളുടെ യോഗം വസുന്ധരയെ ഒഴിവാക്കി കൊണ്ടാണ് നദ്ദ നടത്തിയത്. ഇതിനുള്ള മറുപടിയാണ് വസുന്ധര നല്‍കിയത്. രാജസ്ഥാനില്‍ സര്‍ക്കാര്‍ വീഴ്ത്തില്ല എന്നത് വസുന്ധര ഗെലോട്ടിന് നല്‍കിയ ഉറപ്പാണ്. അത് അമിത് ഷായോ മോദിയോ വിചാരിച്ചാലും മാറില്ല. രാജസ്ഥാനില്‍ വസുന്ധര ബിജെപിയില്‍ എതിരില്ലാത്ത നേതാവാണ്.

English summary
women leaders creating rift in bjp, amit shah will face the heat from vasundhara raje
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X