കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അര്‍ധനഗ്നരായ സ്ത്രീകളുടെ മൃതദേഹം; പുഴയില്‍ ഒഴുകുന്നു!! പുരുഷന്‍മാരുടെതും, ദുരൂഹതയില്‍ ഇന്ദ്രാവതി

  • By Desk
Google Oneindia Malayalam News

ഗാഡ്ചിരോളി: മൃതദേഹങ്ങള്‍ പുഴയില്‍ ഒഴുകുന്നു. ഒന്നും രണ്ടുമല്ല, പതിനൊന്നെണ്ണം. ആരെയും ആശങ്കപ്പെടുത്തുന്ന കാഴ്ചയാണിത്. മഹാരാഷ്ട്ര-ഛത്തീസ്ഗഡ് അതിര്‍ത്തിയിലുള്ള ഗാഡ്ചിരോളിയിലെ ഇന്ദ്രാവതി നദിയിലാണ് 11 മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ആരുടേതാണ് ഈ മൃതദേഹങ്ങള്‍. നദിക്കരയില്‍ സോപ്പും ബ്രഷും പാതി പാകം ചെയ്ത ഭക്ഷണവുമെല്ലാമുണ്ട്.
പോലീസിന് ഇക്കാര്യത്തില്‍ കൃത്യമായ മറുപടിയില്ല. തിങ്കളാഴ്ച വൈകീട്ടാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കുളിക്കുകയും പ്രാഥമിക കര്‍മങ്ങള്‍ നിര്‍വഹിക്കുകയും ചെയ്യുന്നതിനിടെ അത്യാഹിതം സംഭവിച്ചതാണോ എന്നാണ് സംശയം. എന്നാല്‍ അതിനിടെ ദുരൂഹമായി പോലീസിന്റെയും അര്‍ധസൈനിക വിഭാഗത്തിന്റെയും ചില നീക്കങ്ങളുമുണ്ട്. വിശദീകരിക്കാം....

ഏറ്റുമുട്ടല്‍ പ്രദേശം

ഏറ്റുമുട്ടല്‍ പ്രദേശം

ഈ മേഖലയില്‍ ഞായറാഴ്ച സുരക്ഷാ സേനയും മാവോവാദികളും തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. 16 മാവോവാദികളുടെ മൃതദേഹങ്ങള്‍ കണ്ടെടുക്കുകയും ചെയ്തു. സൈനിക വിഭാഗവും മറ്റുമെല്ലാം മേഖലയില്‍ നിന്ന് മടങ്ങി. പിന്നീടാണ് 11 മൃതദേഹങ്ങള്‍ പുഴയില്‍ കണ്ടത്.

പോലീസ് പറയുന്നത്, പക്ഷേ..

പോലീസ് പറയുന്നത്, പക്ഷേ..

ഇതോടെ മേഖലയില്‍ നിന്ന് ലഭിക്കുന്ന മൃതദേഹങ്ങളുടെ എണ്ണം 27 ആയി. പോലീസ് പറയുന്നത് മാവോവാദികളുമായി ഏറ്റുമുട്ടലുണ്ടായെന്നും തുടര്‍ന്ന് സേനാവിഭാഗം അവരെ വധിക്കുകയായിരുന്നു എന്നുമാണ്. പക്ഷേ, സംഘര്‍ഷമുണ്ടായെന്ന് പറയുന്ന പ്രദേശത്ത് ഏറ്റുമുട്ടല്‍ നടന്ന യാതൊരു സൂചനയുമില്ല.

റാലെ കസ്‌നാസുര്‍ വനം

റാലെ കസ്‌നാസുര്‍ വനം

റാലെ കസ്‌നാസുര്‍ വനത്തിലാണ് ഏറ്റുമുട്ടലുണ്ടായതെന്ന് പോലീസ് പറയുന്നു. പോലീസും സിആര്‍പിഎഫും നടത്തിയ നീക്കത്തിലാണ് മാവോവാദികള്‍ കൊല്ലപ്പെട്ടതെന്നായിരുന്നു പോലീസ് വാദം. ശക്തമായ ഏറ്റുമുട്ടലുണ്ടായെന്നും പോലീസ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇതെല്ലാം വിശ്വസിക്കാന്‍ പ്രയാസമാണെന്ന് പ്രദേശത്തെത്തിയ മാധ്യമപ്രവര്‍ത്തകര്‍ പറയുന്നു.

പോലീസ് വാദത്തിന് എതിര്

പോലീസ് വാദത്തിന് എതിര്

ഞായറാഴ്ച ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങളാകാം നദിയില്‍ കണ്ടതെന്നാണ് പോലീസ് ഉദ്യോഗസ്ഥരുടെ നിലപാട്. എന്നാല്‍ മൃതദേഹം കണ്ടെടുക്കുന്നതിന് പോലീസിന്റെ ഭാഗത്തുനിന്ന് യാതൊരു ശ്രമവും നടന്നിട്ടില്ല. സാധാരണ ഏറ്റുമുട്ടല്‍ നടക്കുന്ന പ്രദേശത്ത് നിന്ന് ലഭിക്കുന്ന സൂചനകള്‍ ഇവിടെ കാണാതിരുന്നതും പോലീസ് വാദത്തില്‍ സംശയമുണര്‍ത്തുന്നു.

ബ്രഷും പേനയും

ബ്രഷും പേനയും

തോക്കുകള്‍, വെടിയുണ്ടകള്‍, ബുള്ളറ്റ് കെയ്‌സ് എന്നിവയെല്ലാം ഏറ്റുമുട്ടല്‍ നടക്കുന്ന സ്ഥലങ്ങളില്‍ നിന്ന് കണ്ടെടുക്കാറുണ്ട്. എന്നാല്‍ ഗാഡ്ചിരോളിയിലെ സാഹചര്യങ്ങള്‍ മറിച്ചായിരുന്നു. ഇവിടെ ബ്രഷും ടൂത്ത് പേസ്റ്റും, പേനയുമെല്ലാമാണ് കാണാന്‍ സാധിച്ചത്. സ്ത്രീകളുടെ മൃതദേഹങ്ങള്‍ അര്‍ധനഗ്നമായ നിലയിലുമാണ്.

എസ്പി പറയുന്നത്

എസ്പി പറയുന്നത്

ഒമ്പത് പുരുഷന്‍മാരുടെയും രണ്ട് സ്ത്രീകളുടെയും മൃതദേഹങ്ങളാണ് പുഴയില്‍ ഒഴുകി നടക്കുന്നതായി കണ്ടെത്തിയത്. ഇവര്‍ മാവോവാദികളാണെന്ന് പോലീസ് പറയുന്നു. ആക്രമണം നടന്നപ്പോള്‍ ചിലര്‍ രക്ഷപ്പെടുകയും നദിയില്‍ ചാടുകയും ചെയ്തിരുന്നുവെന്നും അവരുടേതാകാം മൃതദേഹങ്ങളെന്നും ഗാഡ്ചിരോളി എസ്പി അഭിനവ് ദേശ്മുഖ് പറയുന്നു.

'രക്ഷപ്പെട്ടവരുടെ' മൃതദേഹങ്ങള്‍

'രക്ഷപ്പെട്ടവരുടെ' മൃതദേഹങ്ങള്‍

ഞായറാഴ്ച രാവിലെയാണ് ആക്രമണം നടന്നത്. നാല് മണിക്കൂര്‍ നീണ്ടു. കുറച്ച് സമയം തിരച്ചില്‍ നടത്തിയിരുന്നു. പിന്നീടാണ് മടങ്ങിയതെന്നും പോലീസ് സൂപ്രണ്ട് പറയുന്നു. പിന്നീട് നദിയില്‍ കണ്ടെത്തിയ മൃതദേഹം നേരത്തെ രക്ഷപ്പെട്ടവരുടേതാകാമെന്നും അദ്ദേഹം പറയുന്നു.

കാണാന്‍ സാധിച്ചത്

കാണാന്‍ സാധിച്ചത്

സോപ്പ് പെട്ടി, ഉപയോഗിച്ച സോപ്പ്, ടൂത്ത് പേസ്റ്റ്, ബ്രഷുകള്‍ എന്നിവയെല്ലാം നദിക്കരയില്‍ കണ്ടെത്തി. ഇതെല്ലാം വ്യക്തമാക്കുന്നത് മാവോവാദികള്‍ പ്രാഥമിക കര്‍മങ്ങള്‍ ചെയ്യുന്ന വേളയിലാണ് പോലീസ് നീക്കമുണ്ടായത് എന്നാണ്. ഏറ്റുമുട്ടലുണ്ടായതിന്റെ തെളിവ് സംഭവസ്ഥലത്തില്ല.

കുളിക്കുന്ന വേളയില്‍

കുളിക്കുന്ന വേളയില്‍

ഏകപക്ഷീയമായ ആക്രമണമാണ് നടന്നതെന്ന് സാഹചര്യത്തെളിവുകള്‍ വ്യക്തമാക്കുന്നു. പാതി പാകം ചെയ്ത ഭക്ഷണവും നദിക്കരയില്‍ നിന്ന് ലഭിച്ചു. കുളിക്കുന്ന വേളയിലാണ് സംഘത്തെ പോലീസ് വളഞ്ഞതെന്നാണ് മനസിലാകുന്നത്. കണ്ടെത്തിയ വനിതകള്‍ അടിവസ്ത്രം മാത്രം ധരിച്ച നിലയിലായിരുന്നു.

ഇനിയും ഉയര്‍ന്നേക്കും

ഇനിയും ഉയര്‍ന്നേക്കും

പ്രാഥമിക കര്‍മങ്ങള്‍ക്ക് ശേഷം ഭക്ഷണം കഴിക്കാന്‍ ഒരുങ്ങുകയായിരുന്നു കൊല്ലപ്പെട്ട സംഘമെന്ന് സംശയിക്കാന്‍ വകയുണ്ട്. എന്നാല്‍ പോലീസ് പറയുന്നത് ശക്തമായ ഏറ്റുമുട്ടലാണ് അവിടെയുണ്ടായതെന്ന്. 16 മൃതദേഹങ്ങള്‍ ഞായറാഴ്ച കണ്ടെടുത്തിരുന്നു. 11 മൃതദേഹങ്ങളാണിപ്പോള്‍ പുഴയില്‍ കണ്ടെത്തിയത്. മരണ സഖ്യ ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സൂചനകള്‍.

നരേന്ദ്ര മോദിയെ വധിക്കാന്‍ ഗൂഢാലോചന; അദ്വാനിയെ വധിക്കാന്‍ ശ്രമിച്ച സംഘം!! ഒരാള്‍ അറസ്റ്റില്‍നരേന്ദ്ര മോദിയെ വധിക്കാന്‍ ഗൂഢാലോചന; അദ്വാനിയെ വധിക്കാന്‍ ശ്രമിച്ച സംഘം!! ഒരാള്‍ അറസ്റ്റില്‍

English summary
Maoists’ bodies float in river, toll now put at 27
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X