Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി എംപി ലൈംഗിക ചുവയോടെ പെരുമാറി; വനിതാ എംപിമാരുടെ പരാതി

ന്യൂഡല്‍ഹി: ബി.ജെ.പി എം.പി രമേശ് ബിന്ദൂരി ലൈംഗിക ചുവയോടുകൂടിയുള്ള പരാമര്‍ശം നടത്തി തങ്ങളെ അപമാനിച്ചതായി വനിതാ എംപിമാരുടെ പരാതി. ബിഹാറിലെ സുപൗലില്‍ നിന്നുള്ള അംഗം രഞ്ജീത് രഞ്ജന്‍, എന്‍.സി.പി അംഗം സുപ്രിയ സുലേ, കോണ്‍ഗ്രസ് അംഗം സില്‍ചര്‍ സുസ്മിത ദേവ്, തൃണമൂല്‍ കോണ്‍ഗ്രസ് അംഗം അര്‍പിത ഘോഷ്, സി.പി.എം അംഗം പി.കെ ശ്രീമതി ടീച്ചര്‍ എന്നിവരാണ് പരാതിയുമായി സ്പീക്കറെ സമീപിച്ചത്.

സുഷമാ സ്വരാജിന്റെ രാജിയുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ലോക്‌സഭയില്‍ ബഹളം നടന്നിരുന്നു. ഈ ബഹളത്തിനിടെ രമേശ് ബിന്ദൂരി അപമാനിച്ചെന്നാണ് പരാതി. രഞ്ജീത് രഞ്ജന്‍ ആണ് സ്പീക്കര്‍ സുമിത്രാ മഹാജനെ കണ്ട് എംപിക്കെതിരെ ആദ്യം പരാതി നല്‍കിയത്.

delhi-map

ബഹളത്തിനിടെ ബിന്ദൂരി നാലുതവണ തനിക്കടുത്തുവരികയും ലൈംഗിക ചുവയോടെ പരാമര്‍ശം നടത്തുകയും ചെയ്തതായി രഞ്ജീത് രഞ്ജന്‍ പരാതിയില്‍ പറയുന്നു. രഞ്ജീത്ത് പരാതി നല്‍കിയതിന് പിന്നാലെയാണ് മറ്റു വനിതാ എംപിമാരും സ്പീക്കറെ കണ്ട് ബി.ജെ.പി എം.പി രമേശ് ബിന്ദൂരിയുടെ പെരുമാറ്റ ദൂഷ്യത്തെക്കുറിച്ച് പരാതി പറഞ്ഞത്.

എന്നാല്‍, വനിതാ എംപിമാരുടെ ആരോപണം രമേശ് ബിന്ദൂരി നിഷേധിച്ചു. വനിതാ എംപിമാരോട് തനിക്ക് വിരോധമില്ലെന്നും ആരെയും ലൈംഗിക ചുവയോടെ അപമാനിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. താന്‍ അപമാനിച്ചെങ്കില്‍ എംപിമാര്‍ അതിന് തെളുവകള്‍ പുറത്തുവിടട്ടേയെന്നും അദ്ദേഹം പറഞ്ഞു. സംഭവം സ്പീക്കര്‍ അന്വേഷിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+