കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകള്‍ പുരുഷന് ഉടമസ്ഥത അവകാശപ്പെടാനുള്ള സ്വത്തല്ല: ഖട്ടറിന് രാഹുലിന്റെ കിടിലന്‍ മറുപടി!!

Google Oneindia Malayalam News

ദില്ലി: ഹരിയാണ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിന്റെ പ്രസ്താവനക്കെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തില്‍ നടത്തിയ വിവാദ പരാമര്‍ശത്തെ വിമര്‍ശിച്ചാണ് രാഹുല്‍ ഗാന്ധി രംഗത്തെത്തിയത്. സ്ത്രീകള്‍ പുരുഷന് ഉടമസ്ഥത അവകാശപ്പെടാനുള്ള സ്വത്തല്ലെന്നാണ് രാഹുല്‍ നല്‍കിയ മറുപടി. പെണ്‍കുട്ടികളുടെ എണ്ണം കുറഞ്ഞാല്‍ ബിഹാറില്‍ നിന്ന് പെണ്‍കുട്ടികളെ കൊണ്ടുവരാമെന്ന് മന്ത്രി ഒപി ധന്‍ഖര്‍ പറയാറുണ്ട്. ഇപ്പോള്‍ ആളുകള്‍ പറയുന്നത് കശ്മീരില്‍ നിയന്ത്രമണങ്ങളില്ലാത്ത സ്ഥിതിക്ക് കശ്മീരില്‍ നിന്ന് കൊണ്ടുവരാമെന്നാണ്.

വെള്ളക്കെട്ടിൽ വീണു; കണ്ണൂരിൽ രണ്ട് വയസുകാരനും വയോധികനും ദാരുണ മരണം!വെള്ളക്കെട്ടിൽ വീണു; കണ്ണൂരിൽ രണ്ട് വയസുകാരനും വയോധികനും ദാരുണ മരണം!

കശ്മീരി സ്ത്രീകളെക്കുറിച്ച് ഖട്ടര്‍ നടത്തിയ പരാമര്‍ശം നിന്ദ്യമാണെന്ന് രാഹുല്‍ ചൂണ്ടിക്കാണിച്ചു. ദുര്‍ബലവും അരക്ഷിതവും പരിതാപകരവുമായ ഒരാളുടെ മനസ്സിനെ ആര്‍എസ്എസ് പരിശീലനം എങ്ങനെ ബാധിക്കുമെന്ന് അദ്ദേഹം മനസ്സിലാക്കിത്തരുന്നുവെന്നും രാഹുല്‍ ട്വീറ്ററില്‍ കുറിച്ചു. സ്ത്രീകള്‍ പുരുഷന്മാര്‍ക്ക് ഉടമസ്ഥത അവകാശപ്പെടാനുള്ള സ്വത്തല്ലെന്നും ട്വീറ്റില്‍ പറയുന്നു.

rahul-gandhi3-15616

ഫത്തേഹാബാദില്‍ മഹര്‍ഷി ഭാഗീരത്ത് ജയന്തി സമരോയുടെ സംസ്ഥാനതല ചടങ്ങില്‍ സംസാരിക്കുമ്പോഴായിരുന്നു മുഖ്യമന്ത്രിയുടെ വിവാദ പ്രസ്താവന. ഹരിയാനയില്‍ നടന്ന ബേട്ടി ബച്ചാവോ-ബേട്ടി പദാവോ പ്രചാരണത്തിന്റെ വിജയത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു ഖട്ടര്‍. ''ബീഹാറില്‍ നിന്ന് മരുമകളെ കൊണ്ടുവരുമെന്ന് ഞങ്ങളുടെ മന്ത്രി ഒ പി ധങ്കര്‍ പറയാറുണ്ടായിരുന്നു. ഇപ്പോള്‍ കശ്മീരിലേക്കുള്ള വഴി വൃത്തിയാക്കിയിട്ടുണ്ടെന്നും ഇനി മുതല്‍ ഞങ്ങള്‍ കശ്മീരില്‍ നിന്ന് പെണ്‍കുട്ടികളെ കൊണ്ടുവരുമെന്നും ആളുകള്‍ പറയാന്‍ തുടങ്ങി,'' ഖട്ടര്‍ പറഞ്ഞു.

English summary
Women not assets to be owned by men: Rahul Gandhi replies Manohar Lal Khattar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X