നഗ്നത പ്രദര്‍ശനം കഴുതയുടെ പുറത്തു ഇരുത്തിയും
രാജസ്ഥാന്‍: സ്ത്രീകള്‍ക്കുമേലുള്ള ക്രൂരതയ്ക്ക് അവസാനം ഇല്ല. ഇന്നും സ്ത്രീ സമൂഹത്തിനു മുന്നില്‍ ചവിട്ടി അരയ്ക്കപ്പെടുക ആണ്. അത്തരത്തിലുള്ള വാര്‍ത്തകളാണ് എന്നും കേള്‍ക്കുന്നത്. രാജസ്ഥാനില്‍ നാട്ടുകൂട്ടത്തിന്റെ വിലക്കില്‍ ഒരു സ്ത്രീക്ക് നഗ്നത പ്രദര്‍ശിപ്പിക്കേണ്ടി വന്നിരിക്കുന്നു. 80 വയസ്സുകാരി ആണ് നാട്ടുകൂട്ടത്തിന്റെ കല്‍പ്പന അനുസരിച്ച് നഗ്നത പ്രദര്‍ശിപ്പിച്ചത്.
സ്ത്രീയെ നഗ്നയാക്കി ദേഹത്ത് കരി തേച്ച് കഴുത പുറത്ത് നടത്തിക്കുക ആണ് ചെയ്തത്. രാജസ്ഥാനിലെ ബില്‍വാരാ ജില്ലയിലെ ചൗഹാനോന്‍ കി കാമേരി എന്ന ഗ്രാമത്തിലാണ് ഇങ്ങനെ ഒരു സംഭവം നടന്നത്. ഈ സ്ത്രീ ദുര്‍മന്ത്രവാദിനി ആണെന്നും ഗ്രാമത്തിലെ കുട്ടികളെ ഭക്ഷിക്കുമെന്നുമുള്ള അന്തവിശ്വാസം ആരോപിച്ചാണ് നാട്ടുകൂട്ടം ഇങ്ങനെ ഒരു ശിക്ഷ നല്‍കിയത്. ഇതിനു ശേഷം ഇവര്‍ക്ക് നാട്ടുകൂട്ടം ഭ്രഷ്ട് കല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം ആണ് ഇത്തരമൊരു കിരാതമായ പ്രവര്‍ത്തി നടന്നത്.

സ്ത്രീ പോലീസിന് പരാതി നല്‍കിയപ്പോഴാണ് വാര്‍ത്ത പുറം ലോകം അറിയുന്നത്. വിലക്ക് കല്‍പ്പിച്ചതിനു പുറമെ ഇവരോട് സംസാരിക്കുന്നവര്‍ക്കും പിഴ ഈടാക്കുന്നുണ്ടെന്നും ആരോപണം ഉണ്ട്. 80 വയസ്സുള്ള ഈ സ്ത്രീക്ക് ഭര്‍ത്താവില്ല. നല്ല സ്വത്തുക്കളുള്ള സ്ത്രീ ആയതിലാല്‍ ഇത് കൈക്കലാക്കാന്‍ നാട്ടുകാര്‍ ശ്രമിക്കുന്ന ഗൂഢ തന്ത്രമാണെന്നും ആരോപണം ഉണ്ട്.
കഴിഞ്ഞ മാസവും ഇത്തരം ഒരു സംഭവം രാജസ്ഥാനില്‍ നടന്നിരുന്നു. അന്ന് 50 വയസ്സുകാരിയായിരുന്നു ഇങ്ങനെ ഒരു സംഭവത്തിന് ഇരയായത്. ഭര്‍ത്താവിന്റെ സഹോദരനെ കൊലപെടുത്താന്‍ കൂട്ടു നിന്നു എന്ന് ആരോപിച്ചായിരുന്നു യുവതിയെ നഗ്നയാക്കി കഴുതപ്പുറത്ത് നടത്തിച്ചത്. ആ സംവഭത്തില്‍ ഇത്തരം ഹീന പ്രവര്‍ത്തികള്‍ നടത്തരുതെന്ന് രാജസ്ഥാന്‍ കോടതി ഉത്തരവിട്ടതാണ്.












Click it and Unblock the Notifications