കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൈക്കൂലി പണം നേരെ പോക്കറ്റില്‍; വീഡിയോ വൈറല്‍, വനിതാ പൊലീസിന് കിട്ടിയത് മുട്ടന്‍ പണി

Google Oneindia Malayalam News

മുംബൈ: ഇരുചക്രവാഹന യാത്രക്കാരില്‍ നിന്നും പരസ്യമായി കൈക്കൂലി വാങ്ങിയ വനിതാ ട്രാഫിക് പൊലീസ് ഉദ്യോഗസ്ഥയ്ക്ക് സസ്‌പെന്‍ഷന്‍. മുംബൈ നഗരത്തിലെ റോഡില്‍ നിന്ന് പൊലീസ് ഉദ്യോഗസ്ഥ പരസ്യമായി കൈക്കൂലി വാങ്ങുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. വീഡിയോ ഉന്നത ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയായിരുന്നു സസ്‌പെന്‍ഷന്‍ നടപടികളിലേക്ക് കടന്നത്.

police

ഇരുചക്ര വാഹനയാത്രക്കാര്‍ പൊലീസുകാരിയുടെ പോക്കറ്റില്‍ പണം നിക്ഷേപിക്കുന്നതാണ് വീഡിയോയിലുണ്ടായിരുന്നത്. സമീപത്തെ കെട്ടിടത്തിന്റെ മുകളില്‍ നിന്നും ആരോ ഒരാള്‍ പകര്‍ത്തിയ വീഡിയോ പിന്നീട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുകയായിരുന്നു. ട്രാഫിക് ലംഘനം നടത്തിയവരില്‍ നിന്നുമാണ് പൊലീസ് ഉദ്യോഗസ്ഥ കൈക്കൂലി വാങ്ങിയത്. സ്‌കൂട്ടര്‍ യാത്രക്കാര്‍ പൊലീസുകാരിക്ക് കൈക്കൂലി നല്‍കുന്നത് വ്യക്തമായി വീഡിയോയില്‍ കാണാം.

നഗരത്തിലെ സായി ഛൗഹാര്‍ റോഡില്‍ നിന്നുമാണ് സംഭവം. 30 സെക്കന്റുള്ള വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പൊലീസുകാരുടെ അഴിമതികളെ കുറിച്ച് അറിയാന്‍ സാധിച്ചു എന്നാണ് സംഭവത്തില്‍ ഡിസിപി പ്രതികരിച്ചത്. മുംബൈ നഗരത്തില്‍ ഇത് പതിവാണെന്നും പൊലീസുകാരില്‍ ഭൂരിഭാഗം പേരും അഴിമതിക്കാരാണെന്നും പലരും വീഡിയോയ്ക്ക് താഴെ കമന്റായി രേഖപ്പെടുത്തിയിട്ടുണ്ട്.

പന്തളം ഇനി ഒരു കാലത്തും താമരയെ കൈവിടില്ല; മാസ്റ്റര്‍ പ്ലാനൊരുക്കി ബിജെപി; ഇടതും യുഡിഎഫും വിയര്‍ക്കുംപന്തളം ഇനി ഒരു കാലത്തും താമരയെ കൈവിടില്ല; മാസ്റ്റര്‍ പ്ലാനൊരുക്കി ബിജെപി; ഇടതും യുഡിഎഫും വിയര്‍ക്കും

എറണാകുളത്ത് നടുറോഡില്‍ യുവതിക്ക് നേരെ അതിക്രമം: പ്രതിയെ പിടികൂടിയ പോലീസുകാർക്ക് പോലീസ് മേധാവിയുടെ പ്രശംസഎറണാകുളത്ത് നടുറോഡില്‍ യുവതിക്ക് നേരെ അതിക്രമം: പ്രതിയെ പിടികൂടിയ പോലീസുകാർക്ക് പോലീസ് മേധാവിയുടെ പ്രശംസ

ശബരിമല ദര്‍ശനം; ഭക്തര്‍ക്ക്‌ ആര്‍ടിപിസി ആര്‍ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാക്കിശബരിമല ദര്‍ശനം; ഭക്തര്‍ക്ക്‌ ആര്‍ടിപിസി ആര്‍ നെഗറ്റീവ്‌ സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധമാക്കി

കെഎം ഷാജി എംഎല്‍എയെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ്; വീട് നിര്‍മാണത്തില്‍ ഭാര്യയ്ക്ക് നോട്ടീസ്കെഎം ഷാജി എംഎല്‍എയെ ചോദ്യം ചെയ്യാന്‍ വിജിലന്‍സ്; വീട് നിര്‍മാണത്തില്‍ ഭാര്യയ്ക്ക് നോട്ടീസ്

English summary
women police officer who took bribe from motorists Suspended by DCP in Mumbai
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X