കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അവിശ്വസനീയം! ഭാര്യയെ കക്കൂസിലടച്ച് ഭർത്താവ്, ഒരു വർഷം യുവതി കഴിഞ്ഞത് കക്കൂസിനുളളിൽ

Google Oneindia Malayalam News

ദില്ലി: ഒരു മനുഷ്യന് എത്ര നാള്‍ ഒരു കക്കൂസിനകത്ത് കാലം കഴിച്ച് കൂട്ടാന്‍ സാധിക്കും? ഹരിയാനയില്‍ ഒരു യുവതിക്ക് കക്കൂസിനകത്ത് കഴിയേണ്ടി വന്നത് നീണ്ട ഒരു വര്‍ഷക്കാലമാണ്. ഹരിയാനയിലെ പാനിപ്പത്ത് ജില്ലയില്‍ ഉള്‍പ്പെടുന്ന റിഷ്പൂര്‍ ഗ്രാമത്തിലാണ് നടുക്കുന്ന ഈ സംഭവം ഉണ്ടായത്.

പാർവ്വതി ഒരു 'ലേഡീ ജയസൂര്യ' പോലുമല്ല, അമ്മയിലെ രാജിക്ക് പുല്ലുവില, പാർവ്വതിക്കെതിരെ സംവിധായകൻപാർവ്വതി ഒരു 'ലേഡീ ജയസൂര്യ' പോലുമല്ല, അമ്മയിലെ രാജിക്ക് പുല്ലുവില, പാർവ്വതിക്കെതിരെ സംവിധായകൻ

യുവതിയെ ഭര്‍ത്താവ് കക്കൂസിനുളളില്‍ പൂട്ടിയിടുകയായിരുന്നു. യുവതിയെ കണ്ടെത്തുമ്പോള്‍ നിവര്‍ന്ന് നില്‍ക്കാന്‍ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു അവര്‍. വിശദാംശങ്ങള്‍ ഇങ്ങനെ...

ഭർത്താവിന്റെ ക്രൂരത

ഭർത്താവിന്റെ ക്രൂരത

റിഷ്പൂര്‍ സ്വദേശിനിയായ യുവതിയുടെ ലോകം ഒരു വര്‍ഷമായി വീട്ടിനുളളിലെ കക്കൂസാണ്. സ്വന്തം ഭര്‍ത്താവ് തന്നെയാണ് യുവതിയോട് ഈ ക്രൂരത കാട്ടിയത്. യുവതിയെ ഭര്‍ത്താവ് കക്കൂസില്‍ പൂട്ടിയിരിക്കുകയാണ് എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ശൈശവ വിവാഹ നിരോധത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന വകുപ്പിലെ ഓഫീസറായ രജനി ഗുപ്തയും ഉദ്യോഗസ്ഥരുമാണ് യുവതിക്ക് രക്ഷകരായത്.

മാനസിക രോഗമാണെന്ന്

മാനസിക രോഗമാണെന്ന്

രജനി ഗുപ്തയും സംഘവും ഇവരുടെ വീട്ടില്‍ എത്തി കക്കൂസില്‍ പരിശോധിച്ചപ്പോള്‍ കണ്ടത് തീര്‍ത്തും അവശയായിരിക്കുന്ന യുവതിയെ ആയിരുന്നു. ഭാര്യയെ കക്കൂസില്‍ പൂട്ടി ഇട്ടതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ക്ക് മാനസിക രോഗമാണ് എന്നാണ് ഭര്‍ത്താവ് നല്‍കിയിരിക്കുന്ന വിശദീകരണം. യുവതി സ്വയം കക്കൂസിനുളളില്‍ കയറി ഇരിക്കുന്നു എന്നും ഭര്‍ത്താവ് പറയുന്നു.

ഒരു വര്‍ഷത്തോളമായി കക്കൂസിൽ

ഒരു വര്‍ഷത്തോളമായി കക്കൂസിൽ

കക്കൂസിന് പുറത്തേക്ക് ഇറങ്ങാന്‍ പറഞ്ഞാലും ഭാര്യ കേള്‍ക്കില്ലെന്നും ഡോക്ടറെ കാണിച്ച് ചികിത്സിച്ചിട്ടും മാറ്റമൊന്നും ഇല്ലെന്നും ഭര്‍ത്താവ് പറയുന്നു. സംഭവത്തെ കുറിച്ച് രജനി ഗുപ്ത പറയുന്നത് ഇങ്ങനെയാണ്: ഒരു വര്‍ഷത്തോളമായി ഒരു സ്ത്രീയെ കക്കൂസില്‍ പൂട്ടി ഇട്ടിരിക്കുകയാണ് എന്നാണ് തനിക്ക് വിവരം ലഭിച്ചത്. അത് പ്രകാരം താന്‍ ടീമിനൊപ്പം സ്ഥലത്ത് എത്തി.

ഭക്ഷണം പോലും ലഭിച്ചിരുന്നില്ല

ഭക്ഷണം പോലും ലഭിച്ചിരുന്നില്ല

സ്ഥലത്ത് എത്തി പരിശോധിച്ചപ്പോള്‍ കേട്ടത് സത്യമാണ് എന്ന് ബോധ്യമായി. കഴിഞ്ഞ കുറേ ദിവസങ്ങളായി ആ യുവതിക്ക് ഭക്ഷണം പോലും ലഭിച്ചിരുന്നില്ല. അവരുടെ മാനസിക നില തകരാറിലാണ് എന്ന് പറയുന്നത് നുണയാണ്. തങ്ങള്‍ അവളോട് സംസാരിച്ചതില്‍ നിന്നും മനസ്സിലായത് അവര്‍ക്ക് ഒരു കുഴപ്പവും ഇല്ല എന്നാണ്. തങ്ങള്‍ ആ കക്കൂസില്‍ നിന്നും അവരെ രക്ഷപ്പെടുത്തി.

പോലീസില്‍ പരാതി

പോലീസില്‍ പരാതി

അവരെ കുളിപ്പിക്കുകയും ഭക്ഷണം നല്‍കുകയും ചെയ്തു. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിന് എതിരെ പോലീസില്‍ പരാതിയും നല്‍കിയിട്ടുളളതായി രജനി ഗുപ്ത വ്യക്തമാക്കി. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആദ്യം യുവതിയുടെ മാനസിക നില സംബന്ധിച്ച് വൈദ്യപരിശോധന നടത്തും. അതിന് ശേഷം ആകും മറ്റ് നടപടികളിലേക്ക് കടക്കുകയെന്ന് പോലീസ് അറിയിച്ചു.

Recommended Video

cmsvideo
Health Minister Dr Harsh Vardhan Reveals When COVID-19 Vaccine Will Be Available In India

English summary
Women Protection and Child Marriage Prohibition team saves a woman who was in toilet for one year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X