കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'വനിതപ്രതിഷേധക്കാര്‍ നാണമില്ലാത്തവര്‍'; ദിലീപ് ഘോഷിന്റെ പ്രസ്താവന വിവാദത്തില്‍

Google Oneindia Malayalam News

കൊല്‍ക്കത്ത: ജാദവ്പുര്‍ സര്‍വ്വകലാശാലയില്‍ പ്രതിഷേധ പ്രകടനം നടത്തിയ വിദ്യാര്‍ത്ഥിനികള്‍ നാണമിലിലാത്തവരെന്ന് ബിജെപി പശ്ചിമ ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ്. ക്യാമ്പസില്‍ നടന്ന ഒരു പ്രതിഷേധ പരിപാടിക്കിടെ അവഹേളിച്ചു എന്ന ആരോപണം നിലനില്‍ക്കുമ്പോഴാണ് ഇങ്ങനെയൊരു പ്രസ്താവനയുമായി ദിലീപ് ഘോഷ് രംഗത്ത് വന്നിരിക്കുന്നത്.

വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത 'ബുദ്ധ ഇന്‍ എ ട്രാഫിക് ജാം' എന്ന ചിത്രം ജാദ്പുര്‍ സര്‍വ്വകലാശാല ക്യാമ്പസില്‍ മെയ് ആറിന് പ്രദര്‍ശിപ്പിച്ചിരുന്നു. ഇതിനെതിരെ പ്രതിഷേധവുമായി വന്ന എബിവിപി-ഇടത് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ സംഘര്‍ഷം നിലനില്‍ക്കുകയായിരുന്നു. ഇതിനിടയിലാണ് എബിവിപി പ്രവര്‍ത്തകര്‍ വിദ്യാര്‍ത്ഥിനികളെ അപമാനിച്ചുവെന്ന് കാണിച്ച് പോലീസില്‍ പരാതി നല്‍കിയത്.

Jadavpur University

വിദ്യാര്‍ത്ഥികള്‍ ഇത്രത്തോളം തങ്ങളുടെ ആത്മാഭിമാനത്തില്‍ രോക്ഷം കൊള്ളുന്നുവെങ്കില്‍ എന്തിനാണ് പ്രതിഷേധ പരിപാടിക്ക് പോയതെന്നും അവര്‍ മാപ്പ് അര്‍ഹിക്കുന്നില്ലെന്നും ദിലീപ് ഘോഷ് പറഞ്ഞു. പാകിസ്താന്‍ സിന്ദാബാദ് എന്ന് വിളിക്കുന്നവരെ ആറ് ഇഞ്ചായി വെട്ടിനുറുക്കുമെന്ന വിവാദ പ്രസ്താവന നടത്തി ദിലീപ് ഘോഷ് മുമ്പ് തന്നെ മാധ്യമങ്ങളില്‍ ശ്രദ്ധ നേടിയിരുന്നു.

ഒരു വിദ്യാര്‍ത്ഥി സംഘടന എന്ന നിലയില്‍ മറ്റുള്ളവരെ പോലെ പ്രതിഷേധിക്കാനും അഭിപ്രായം പറയാനുമുള്ള സ്വാതന്ത്ര്യം എബിവിപിക്കുമുണ്ട്. അങ്ങിനെയുള്ള പ്രതിഷേധം മാത്രമാണ് മെയ് ആറിനു നടന്നതെന്നും മറ്റുള്ള ആരോപണങ്ങള്‍ തെറ്റാണെന്നും ദിലീപ് ഘോഷ് പറഞ്ഞു. വനിത പ്രതിഷേധക്കാര്‍ നാണമില്ലാത്തവരാണെന്ന ഘോഷിന്റെ പ്രസ്താവനയില്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ക്കിടയിലും വനിത പ്രവര്‍ത്തകര്‍ക്കിടയിലും വന്‍ പ്രതിഷേധം നിലനില്‍ക്കുന്നുണ്ട്.

English summary
BJP's West Bengal chief Dilip Ghosh today said the women at Jadavpur University, who were allegedly molested by ABVP activists, were "shameless" for participating in protests and deserved no sympathy. He said the women intentionally threw themselves at the accused men.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X