കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിത എംപിമാരുടെ കാര്യത്തിൽ റെക്കോർഡ്... പക്ഷെ, മന്ത്രിസഭയിൽ 6 വനിതകൾ മാത്രം!

Google Oneindia Malayalam News

ദില്ലി: മോദി സർക്കാർ രണ്ടാമതും അധികാരത്തിലെത്തുമ്പോൾ മന്ത്രിസഭയിൽ ആകെയുള്ളത് ആറ് വനിതകൾ മാത്രം. കൂടുതൽ വനിതാ എംപിമാരുള്ള ലോക്സഭയായിട്ടും വളെര കുിറവ് മാത്രമാണ് വനിത പ്രാതിനിധ്യം. വ്യാഴാഴ്ച രാഷ്ട്രപതി ഭവനിൽ സത്യപ്രതിജ്ഞ ചെയ്ത 58 കേന്ദ്രമന്ത്രിമാരാണ്. കഴിഞ്ഞ മന്ത്രിസഭയിലുണ്ടായിരുന്ന നിർമല സീതാരാമൻ, ഹസിമ്രത് കൗർ ബാദൽ, സ്മൃതി ഇറാനി എന്നിവർക്ക് ഇത്തവണയും കാബിനറ്റ് പദവി ലഭിച്ചിരുന്നു.

<strong>മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ബോളിവുഡ് താര നിര, കരണ്‍ ജോഹര്‍ മുതല്‍ കങ്കണ വരെ</strong>മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ബോളിവുഡ് താര നിര, കരണ്‍ ജോഹര്‍ മുതല്‍ കങ്കണ വരെ

സുഷമ സ്വരാജ്, മേനക ഗാന്ധി, ഉമ ഭാരതി, അനുപ്രിയ പട്ടേൽ തടങ്ങിയവർക്ക് അവസരം ലഭിക്കാതിരിക്കുകയും ചെയ്തിരുന്നു. ഏറ്റവും കൂടുതൽ വനിത എംപിമാരുള്ളതും ബിജെപിക്ക തന്നെയാണ്. 542 എംപിമാരിൽ 78 പേരാണ് വനിത എംപിമാരുള്ളത്, ഇതിൽ നാൽപ്പത് പേരും ബിജെപി എംപിമാരാണ്.

Narendra Modi

കർണാടകയിൽ നിന്നുള്ള രാജ്യസഭാംഗം. ആദ്യ നരേന്ദ്ര മോദി സർക്കാരിൽ പ്രതിരോധ മന്ത്രി, ധനവകുപ്പ് സഹമന്ത്രി തുടങ്ങിയ വകുപ്പുകൾ കൈകാര്യെ ചെയ്ത നിർമല സീതാരാമൻ, അകാലിദൾ നേതാവ് പ്രകാശ് സിങ് ബാദലിന്റെ മരുമകൾ ഹസിമ്രത് കൗർ ബാദൽ, വൻ ഭൂരിപക്ഷത്തിൽ മോദി വീണ്ടും അധികാരത്തിലേറിയപ്പോൾ, ലോക്സഭയിലെ താരമായ സ്മൃതി ഇറാനി, ത്തർപ്രദേശിലെ ഫത്തേപുർ മണ്ഡലത്തിൽ നിന്നുള്ള ലോക്സഭാ എംപി സാധ്വി നിരഞ്ജൻ ജ്യോതി, ഛത്തീസ്ഡിൽ നിന്നുള്ള ബിജെപി നേതാവ് രേണുക സിംഗ്, ബംഗാളിലെ ബിജെപി ജനറൽ സെക്രട്ടറിയായ ദേബോശ്രീ ചൗധരി എന്നിവരാണ് മോദി മന്ത്രിസഭയിലെ ആറ് വ നിത കേന്ദ്രമന്ത്രിമാർ.
English summary
Women representation in modi's second cabinet
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X