സ്ത്രീ വോട്ടര്‍മാരെ വിഡ്ഢികളാക്കുന്നു; വനിതാ സംവരണ ബില്ലിനെതിരെ പ്രതിപക്ഷം
ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച വനിതാ സംവരണ ബില്ലിനെതിരെ പ്രതിപക്ഷം. ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് സ്ത്രീ വോട്ടര്‍മാരെ വിഡ്ഢികളാക്കുന്ന നീക്കമാണിതെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കുറ്റപ്പെടുത്തി. ബില്ലിന്റെ ഗുണം സമീപകാലത്തൊന്നും സ്ത്രീകള്‍ക്ക് കിട്ടില്ലെന്ന് കോണ്‍ഗ്രസ് വിമര്‍ശിച്ചു. ലോക്സഭയിലും നിയമസഭകളിലും 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കുന്ന ബില്ലാണ് കേന്ദ്ര സര്‍ക്കാര്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിച്ചത്.
വനിതാ സംവരണത്തെ എല്ലാ പാര്‍ട്ടികളും സ്വാഗതം ചെയ്തു. എന്നാല്‍ മണ്ഡല പുനര്‍ നിര്‍ണയത്തിന് ശേഷമേ സംവരണം നടപ്പാക്കൂ എന്ന ക്ലോസ് ആണ് പ്രതിപക്ഷം ചോദ്യം ചെയ്യുന്നത്. നിര്‍ദിഷ്ട നിയമം മണ്ഡല പുനര്‍ നിര്‍ണയത്തിന് ശേഷമേ നടപ്പാക്കൂ എന്ന് പറയുമ്പോള്‍ വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ പ്രാബല്യത്തില്‍ വരില്ല എന്ന് ഉറപ്പായി. പിന്നെ എന്തിനാണ് തിടുക്കത്തില്‍ ബില്ല് അവതരിപ്പിച്ചതെന്ന് പ്രതിപക്ഷം ചോദിക്കുന്നു.

രാജ്യത്ത് സെന്‍സസ് നടന്നതിന് ശേഷമേ മണ്ഡല പുനര്‍ നിര്‍ണയം നടക്കൂ. 2026ന് ശേഷമാകും സെന്‍സസ്. അതുകൊണ്ട് തന്നെ 2029ലെ ലോക്സഭാ തിരഞ്ഞെടുപ്പ് വേളയില്‍ മാത്രമേ വനിതാ സംവരണം നടപ്പാകൂ. ബില്ല് അവതരിപ്പിച്ചെങ്കിലും സ്ത്രീകള്‍ക്ക് നേട്ടം ലഭിക്കാന്‍ കാത്തിരിക്കണം എന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്. സെന്‍സസ് എപ്പോള്‍ നടക്കുമെന്ന് യാതൊരു വിവരവും ഇതുവരെ വന്നിട്ടില്ലെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി.
എഎപി നേതാവ് അതിഷിയുടെ പ്രതികരണം ഇങ്ങനെയാണ്- 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിയമത്തിന്റെ നേട്ടം സ്ത്രീകള്‍ക്ക് ലഭിക്കുമോ ഇല്ലയോ എന്നാണ് ചോദ്യം. 2024ല്‍ സംവരണം കിട്ടില്ല എങ്കില്‍ സ്ത്രീകളെ വിഡ്ഢികളാക്കുന്ന ഏര്‍പ്പാടാണിത്. എന്തുകൊണ്ട് സെന്‍സസ് നടത്തിയ ശേഷം എന്ന ക്ലോസ് ബില്ലില്‍ ചേര്‍ത്തു. മണ്ഡല പുനര്‍ നിര്‍ണയം എന്ന ഭാഗവും എന്തിനാണെന്നും അതിഷി ചോദിക്കുന്നു.
2024ലെ ലോക്സഭാ തിരഞ്ഞെടുപ്പ് മുതല്‍ വനിതാ സംവരണം നടപ്പാക്കണം. തത്വത്തില്‍ ഞങ്ങള്‍ വനിതാ സംവരണത്തിന് അനുകൂലമാണ്. എന്നാല്‍ മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ബില്ല് പറ്റിക്കലാണ്. അടുത്ത കാലത്തൊന്നും സംവരണം ലഭിക്കില്ല. ബ്രിജ് ഭൂഷന്റെ പാര്‍ട്ടിയാണ് ബിജെപി എന്ന കാര്യവും അതിഷി ഓര്‍മിപ്പിച്ചു. വനിതാ ഗുസ്തി താരങ്ങളെ പീഡിപ്പിച്ച കേസില്‍ പ്രതിയാണ് ബ്രിജ് ഭൂഷണ്.
മുസ്ലിം സ്ത്രീകള്‍ക്ക് സംവരണം ഇല്ലാത്തതാണ് മജ്ലിസ് പാര്‍ട്ടി നേതാവ് അസദുദ്ദീന്‍ ഉവൈസി ചൂണ്ടിക്കാട്ടിയത്. പ്രാതിനിധ്യം ലഭിക്കാത്തവര്‍ക്കാണ് സംവരണം കിട്ടേണ്ടത്. വനിതാ സംവരണത്തിനകത്ത് മുസ്ലിം സ്ത്രീകള്‍ക്ക് ഉപസംവരണം വേണം. അതില്ലാത്തതിനാല്‍ ബില്ലിനെ എതിര്‍ക്കുന്നുവെന്ന് ഉവൈസി പറഞ്ഞു. ലിംഗ നീതിയും സാമൂഹിക നീതിയും സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകുന്ന ബില്ലാണ് വേണ്ടതെന്ന് എസ്പി അധ്യക്ഷന്‍ അഖിലേഷ് യാദവ് പറഞ്ഞു.
വനിതാ സംവരണത്തിനകത്ത് ദളിത്, പിന്നാക്ക, ന്യൂനപക്ഷ, ആദിവാസി വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് ഉപ സംവരണം വേണം. ഓരോ വിഭാഗത്തിനും എത്ര ശതമാനം എന്ന് കൃത്യമായി പറയേണ്ടതുണ്ടെന്നും അഖിലേഷ് യാദവ് പറഞ്ഞു. പിന്നാക്ക വിഭാഗക്കാര്‍ക്ക് ഉപസംവരണം വേണമെന്ന് എസ്പിയും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും നേരത്തെ ആവശ്യപ്പെട്ടിരുന്നു.
-
'ഞാൻ സംഘിയായത് കൊണ്ട് മുസ്ലീം സംഘടനകൾ പിന്തുണയ്ക്കില്ലെന്ന് പറഞ്ഞു';കോണ്‍ഗ്രസിനെതിരെ അഖിൽ മാരാർ -
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം












Click it and Unblock the Notifications