കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസിന് കുത്തിയ വോട്ട് താമരക്ക് പോയത് കൃത്യമായി കണ്ടു; പരാതി സ്വീകരിച്ചില്ലെന്ന് യുവതി

Google Oneindia Malayalam News

Recommended Video

cmsvideo
കോണ്‍ഗ്രസിന് കുത്തിയ വോട്ട് താമരക്ക് പോയത് കൃത്യമായി കണ്ടു

തിരുവനന്തപുരം: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ശശി തരൂരിന് ചെയ്ത വോട്ട് ബിജെപി സ്ഥാനാര്‍ത്ഥിയായ കുമ്മനത്തിന് പോയതുകൊണ്ട് വീണ്ടും വോട്ട് ചെയ്യാന്‍ സൗകര്യമൊരുക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരത്തെ വോട്ടര്‍ രംഗത്ത്.

<strong>വിധിയഴുത്ത് തുടങ്ങി; ഇടതിന്റേയും വലതിന്റേയും കണക്കുകൂട്ടലുകള്‍ ഫലിക്കുമോ ബിജെപി അക്കൗണ്ട് തുറക്കുമോ?</strong>വിധിയഴുത്ത് തുടങ്ങി; ഇടതിന്റേയും വലതിന്റേയും കണക്കുകൂട്ടലുകള്‍ ഫലിക്കുമോ ബിജെപി അക്കൗണ്ട് തുറക്കുമോ?

വോട്ടിങ് മെഷീനില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് രേഖപ്പെടുത്തിയ വോട്ട് ബിജെപി സ്ഥാനാര്‍ത്ഥിക്കാണ് പോയതെന്നും അത് താന്‍ വ്യക്തമായി കണ്ടതാണെന്നും കോവളം ചൊവ്വര 151ആം ബൂത്തിലെ വോട്ടറായ യുവതി. തനിക്ക് വീണ്ടും വോട്ട് ചെയ്യാന്‍ അവസരം തരണമെന്നും യുവതി ആവശ്യപ്പെട്ടു. മനോരമ ന്യൂസ് ചാനലിനോട് സംസാരിക്കുകയായിരുന്നു. യുവതി വിശദാംശങ്ങള്‍ ഇങ്ങനെ..

കോണ്‍ഗ്രസിന് ചെയ്യാന്‍

കോണ്‍ഗ്രസിന് ചെയ്യാന്‍

കോണ്‍ഗ്രസിന് വോട്ട് ചെയ്യാനാണ് രാവിലെ തന്നെ എത്തിയത്. വോട്ടിങ് യന്ത്രത്തില്‍ ഒരുപാട് തവണ അമര്‍ത്തിയിട്ടും ബട്ടണ്‍ വര്‍ക്കായില്ല. ഇക്കാര്യം അവിടേയുള്ളു ഒരു മാഡത്തോട് പറഞ്ഞു. അപ്പോള്‍ അവിടെയുള്ള ഒരു ഉദ്യോഗസ്ഥന്‍ വന്ന് പ്രസ് ചെയ്തപ്പോള്‍ ആ വോട്ട് താമരയ്ക്കാണ് പോയതെന്നും യുവതി പറയുന്നു.

അവസരം വേണം

അവസരം വേണം

എനിക്ക് വീണ്ടും വോട്ട് ചെയ്യാനുള്ള അവസരം വേണം. എനിക്ക് കോണ്‍ഗ്രസിനാണ് വോട്ട് കൊടുക്കേണ്ടത്. വേറൊന്നും വേണ്ട. വിവി പാറ്റിലും താമര തന്നെയാണ് വന്നത്. ഇക്കാര്യം പറഞ്ഞെങ്കിലും എന്നോട് പോയ്ക്കോളാനാണ് പറഞ്ഞത്.

താമരയ്ക്ക് വോട്ടു കൊടുക്കണ്ട

താമരയ്ക്ക് വോട്ടു കൊടുക്കണ്ട

പോളിങ് ബൂത്തില്‍ നിന്ന് പുറത്തെത്തിയ ഉടനെത്തന്നെ ഭര്‍ത്താവിനോട് കാര്യം പറഞ്ഞു. വിവരം മറ്റുള്ളവരോട് പറഞ്ഞ് ഭര്‍ത്താവാണ്. എനിക്ക് താമരയ്ക്ക് വോട്ടു കൊടുക്കണ്ട. എനിക്ക് കോണ്‍ഗ്രസിനാണ് വോട്ടുകൊടുക്കേണ്ടത്. വീണ്ടും വോട്ട് ചെയ്യാനുള്ള അവസരം വേണമെന്നും യുവത് പറഞ്ഞു.

എല്ലാവര്‍ക്കും ഇതേ പ്രശ്നം

എല്ലാവര്‍ക്കും ഇതേ പ്രശ്നം

നലാം നമ്പറില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്ത എല്ലാവര്‍ക്കും ഇതേ പ്രശ്നം ഉണ്ടെന്ന് യുവതിയുടെ ഭര്‍ത്താവും പറയുന്നു. മെഷീന് പ്രശ്‌നമൊന്നും ഇല്ലെന്നും നിങ്ങള്‍ക്ക് വോട്ട് ചെയ്യാന്‍ അറിയാത്തതിന്റെ പ്രശ്‌നമാണെന്നുമാണ് അവിടേയുള്ള ഉദ്യോഗസ്ഥര്‍ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

151 ആം ബൂത്തില്‍

151 ആം ബൂത്തില്‍

കോവളം ചൊവ്വര മണ്ഡലത്തിലെ 151 ആം ബൂത്തിലാണ് കൈപ്പത്തിക്ക് പോള്‍ ചെയ്യുമ്പോള്‍ വോട്ട് താമരക്ക് പോകുന്നുവെന്ന പരാതിയുയര്‍ന്നത്. പോളിങ് തുടങ്ങി 76 പേര്‍ വോട്ടു ചെയ്ത ശേഷമാണ് ഈ തകരാര്‍ ശ്രദ്ധയില്‍പ്പെട്ടത്.

 പ്രതിഷേധം

പ്രതിഷേധം

വോട്ടിംഗ് മെഷീനില്‍ കുത്തിയ ചിഹ്നമല്ല വിവിപാറ്റില്‍ കണ്ടതെന്ന പരാതിയുമായി ഒരു കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ പ്രിസൈഡിംഗ് ഓഫീസറെ സമീപിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്ത് എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇടതുമുന്നണി പ്രവര്‍ത്തകരും പ്രതിഷേധം നടത്തി.

ശശി തരൂര്‍

ശശി തരൂര്‍

വോട്ടിങ് യന്ത്രങ്ങള്‍ക്ക് തകരാര്‍ സംഭവിക്കുന്നത് സ്വാഭാവികമാണെങ്കിലും എന്ത് തകരാര്‍ വന്നാലും എപ്പോഴും താമര മാത്രം തെളിയുന്നത് എങ്ങനെയാണെന്ന് തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂര്‍ ചോദിച്ചു

അന്വേഷണം വേണം

അന്വേഷണം വേണം

കൈപ്പത്തിക്ക് വോട്ട് ചെയ്യുമ്പോൾ താമര തെളിയുന്ന സംഭവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ വിശദമായ അന്വേഷണം ആവശ്യമാണെന്നും അത് ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അടിസ്ഥാന രഹിതം

അടിസ്ഥാന രഹിതം

അതേസമയം, വാര്‍ത്ത അടിസ്ഥാന രഹിതമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടര്‍ വാസുകി ഐഎഎസ് അഭിപ്രായപ്പെട്ടു. ഒരു സ്ഥാനാർഥിക്ക് വോട്ട് ചെയ്യുമ്പോൾ മറ്റൊരു സ്ഥാനാർഥിക്ക് വോട്ട് പോകുന്നുവെന്നത് സാങ്കേതികമായി അസാധ്യമാണെന്നും കളക്ടര്‍ പറഞ്ഞു.

തടസമില്ലാതെ

തടസമില്ലാതെ

യന്ത്രം ജാമായതാണ് പ്രശ്നത്തിന് കാരണം. അപ്പോള്‍ തന്നെ പുതിയ യന്ത്രം കൊണ്ടുവന്ന് വോട്ടിങ് പുനരാരംഭിച്ചിട്ടുണ്ട്. ഇക്കാര്യം പരിശോധിച്ച് ഉറപ്പുവരുത്തിയിട്ടുണ്ടെന്നും. ബൂത്തിൽ തടസമില്ലാതെ വോട്ടെടുപ്പ് നടക്കുന്നുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കി.

<strong>യന്ത്രങ്ങള്‍ക്ക് തകരാര്‍ വരാം; പക്ഷെ എപ്പോഴും താമരക്ക് മാത്രം പോവുന്നത് എങ്ങനെ: ശശി തരൂര്‍</strong>യന്ത്രങ്ങള്‍ക്ക് തകരാര്‍ വരാം; പക്ഷെ എപ്പോഴും താമരക്ക് മാത്രം പോവുന്നത് എങ്ങനെ: ശശി തരൂര്‍

English summary
women reveal experiance on poolibg boothevm issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X