ഗര്‍ഭപാത്രം നീക്കം ചെയ്യാനെത്തിയ യുവതിയുടെ ഇരുവൃക്കകളും കാണാതായതായി പരാതി
പാറ്റ്ന: ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനിടെ യുവതിയുടെ ഇരുവൃക്കകളും കാണാതായതായി പരാതി. ബീഹാറിലെ മുസഫര്‍പൂര്‍ ജില്ലയിലെ ഒരു നഴ്സിംഗ് ഹോമിലാണ് സംഭവം. സെപ്റ്റംബര്‍ മൂന്നിന് മുസ്സാഫര്‍പൂരിലെ ശുഭ്കാന്ത് നഴ്സിങ് ഹോമില്‍ ഗര്‍ഭപാത്രം നീക്കം ചെയ്യുന്നതിനായി എത്തിയ യുവതിയാണ് വഞ്ചിക്കപ്പെട്ടത് എന്ന് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സംഭവത്തില്‍ അനധികൃത നഴ്സിംഗ് ഹോമിന്റെ ഉടമയെയും ഡോക്ടറെയും പിടികൂടാന്‍ ബിഹാര്‍ പോലീസ് മൂന്ന് പ്രത്യേക സ്ക്വാഡുകള്‍ രൂപീകരിച്ചിട്ടുണ്ട്. അംഗീകാരമില്ലാതെയാണ് നഴ്സിങ് ഹോം പ്രവര്‍ത്തിച്ചിരുന്നത് എന്ന് ബീഹാര്‍ പൊലീസ് വൃത്തങ്ങള്‍ പറഞ്ഞു. മൂന്ന് കുട്ടികളുടെ അമ്മയ്ക്കാണ് ദുരനുഭവം ഉണ്ടായത്. ആരോഗ്യം ക്ഷയിച്ച യുവതി ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഡയാലിസിസ് വിഭാഗത്തില്‍ ചികിത്സയിലാണ്.

കൂടുതല്‍ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്നും അതിന് ശേഷം മാത്രമേ ഇരു വൃക്കകളും നഷ്ട്ടപ്പെട്ടിട്ടുണ്ടോ എന്ന് സ്ഥിരീകരിക്കാന്‍ പറ്റൂ എന്നും ഇന്ദിരാഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ഡയാലിസിസിലെ ഡോക്ടര്‍മാര്‍ അറിയിച്ചു.
ഗര്‍ഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയയ്ക്ക് ശേഷം വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് യുവതിയും കുടംബവും സെപ്തംബര്‍ 7 ന് ശ്രീകൃഷ്ണ മെഡിക്കല്‍ കോളേജ് ആശുപത്രിയി പോയി പരിശോധനകള്‍ നടത്തിയെന്ന് സക്ര പോലീസ് സ്റ്റേഷന്റെ ചുമതലയുള്ള ഇന്‍സ്പെക്ടര്‍ സരോജ് കുമാര്‍ പറഞ്ഞു.
അതേസമയം സുനിതയുടെ നില അതീവ ഗുരുതരമാണെന്ന് ഐ ജി ഐ എം എസില്‍ ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ പറഞ്ഞു. നിലവില്‍ പതിവായി ഡയാലിസിസ് ചെയ്യുന്നുണ്ട് എന്നും അവസ്ഥ മെച്ചപ്പെടുമ്പോള്‍ വൃക്ക മാറ്റിവയ്ക്കേണ്ടിവരുമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
കേവലം ഒരു സി ടി സ്കാനിന്റെ അടിസ്ഥാനത്തില്‍, അവരുടെ രണ്ട് വൃക്കകളും നീക്കം ചെയ്തതു എന്ന നിഗമനത്തിലെത്താന്‍ ഞങ്ങള്‍ക്ക് കഴിയില്ല. പ്രത്യേക മെഡിക്കല്‍ പരിശോധനകളിലൂടെ അവള് കടന്നുപോകേണ്ടിവരും എന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം സുനിതയുടെ ചികിത്സാ ചെലവ് വഹിക്കാമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പ് നല്‍കിയതായി ഐജിഐഎംഎസ് പ്രിന്‍സിപ്പല്‍ ഡോ. രഞ്ജിത് ഗുഹ പറഞ്ഞു.
-
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
വിജയ് പ്രചാരണ വാഹനത്തില്‍ നിന്ന് നിയന്ത്രണം വിട്ടു; റോഡ് ഷോ വീഡിയോ വൈറല്‍, ഇതാണ് കാരണം -
അന്യഗ്രഹജീവികളുടെ രഹസ്യ ഫയലുകൾ തുറക്കാൻ ട്രംപിന്റെ ഉത്തരവ്! നെഞ്ചിടിപ്പോടെ ലോകം












Click it and Unblock the Notifications