ദൂരെ ദൂരെ..; യാത്രകളെ സ്നേഹിക്കുന്ന പെണ്ണുങ്ങൾ; ഇത്, ആഗ്രഹങ്ങളുടെ, ആത്മവിശ്വാസത്തിന്റെ യാത്രകൾ
പല സിനിമകളിലും യാത്രയെ സ്നേഹിക്കുന്ന, ഒരു ബാക്ക്പാക്കുമായി ബുള്ളറ്റിൽ കയറി നാട് ചുറ്റുന്ന നായകന്മാരെ നമ്മൾ കണ്ടുകാണും.
യാത്രയെ പലപ്പോഴും പുരുഷന്മാരോടായിരിക്കും ചേർത്തുവായിക്കപ്പെടുന്നത്. സത്രീകൾക്ക് എന്തേ യാത്ര ചെയ്യാൻ ഇഷ്ടമല്ലേ. കുന്നുകളും കാടും കയറി ഇറങ്ങാനും, ബുള്ളറ്റിൽ സോളോ ട്രിപ്പ് പോകാനും സ്ത്രീകൾക്കും ആഗ്രഹമില്ലേ. ഇഷ്ടം തോന്നുന്ന സ്ഥലങ്ങളിലേക്ക് ആഗ്രഹിക്കുന്ന സമയത്ത് ഒരു ബാക്ക്പാക്കുമായി യാത്ര ചെയ്യാൻ സ്ത്രീകളും ആഗ്രഹിക്കുന്നുണ്ടാവില്ലേ...
തീർച്ചയായും, കൂട്ടമായും ഒറ്റയ്ക്കുമൊക്കെ യാത്ര പോകാനും എല്ലാ സ്ട്രെസ്സും മറന്ന് ശാന്തമാകാനും ഒരു യാത്ര തിരിഞ്ഞെടുക്കുന്ന സ്ത്രീകളുടെ എണ്ണത്തിൽ ഇപ്പോൾ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. പലപ്പോഴും സ്കൂൾ ടൂറുകൾ പോലും വിലക്ക് നേരിട്ട പെൺകുട്ടികളുണ്ടാവും. ഇന്ന് കാലം മാറിയപ്പോൾ അതൊക്കെ പഴങ്കഥയായി. ഒറ്റയ്ക്ക് സാഹസിക യാത്ര പോകുന്ന സ്ത്രീകളും വനിതാ യാത്രാക്കൂട്ടായ്മകൾക്കൊപ്പം പോകുന്ന സ്ത്രീകളും ഇന്ന് ഒരുപാടുണ്ട്...

ഈ പ്രവണതയ്ക്ക് പിന്നിലെ പ്രധാന കാരണങ്ങളിലൊന്ന് സാമ്പത്തിക സ്വാതന്ത്ര്യമാണ്. സാമ്പത്തിമായി മറ്റാരേയും ആശ്രയിക്കാതെ തീരുമാനം എടുക്കാൻ സാധിക്കുന്ന സാഹചര്യം ലഭിക്കുമ്പോൾ യാത്രകൾ തിരഞ്ഞെടുക്കാനുള്ള അവസരവും സ്ത്രീകൾക്ക് ലഭിക്കുന്നു. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെയും പ്രത്യേക യാത്രാ ഗ്രൂപ്പുകളിലൂടെയും വളർത്തിയെടുക്കുന്ന ഒരു കമ്മ്യൂണിറ്റി, സുരക്ഷാ ശൃംഖലയിലൂടെ ഈ ആത്മവിശ്വാസം കൂടുതൽ ശക്തിപ്പെടുത്തുന്നു.
സ്ത്രീകൾ യാത്ര പോവുകയും തങ്ങളുടെ അനുഭവം പങ്കിടുകയും ചെയ്യുന്നതിലൂടെ പല സ്ത്രീകൾക്കും അതൊരു പ്രചോദനം ആകുന്നു.
സ്റ്റീരിയോടൈപ്പുകൾ തകർത്ത് സ്ത്രീകൾ അവരുടെ മാനസികാരോഗ്യത്തിനും സന്തോഷത്തിനും പ്രധാനം നൽകിക്കൊണ്ട് ആശ്വാസം ലഭിക്കുന് സ്ഥലങ്ങളിലേക്ക് യാത്ര ചെയ്യാൻ തിരഞ്ഞെടുക്കുന്നു.
സമീപ വർഷങ്ങളിൽ ഒറ്റയ്ക്ക് സഞ്ചരിക്കുന്ന സ്ത്രീകളുടെ യാത്രയിൽ 70% വർധനവ് ഉണ്ടായതായി ഒരു സർവേ ചൂണ്ടിക്കാണിക്കുന്നു, അതേ സമയം മറ്റൊരു പഠനം വെളിപ്പെടുത്തുന്നത് ഇപ്പോൾ സാഹസിക യാത്രാ വിപണിയുടെ പകുതിയും സ്ത്രീകളാണെന്നാണ്. കൂടാതെ, സ്ത്രീകൾ മാത്രമുള്ള യാത്രാ ഗ്രൂപ്പുകളുടെ ആവശ്യകതയിൽ ഗണ്യമായ വർധനവുണ്ടായിട്ടുണ്ട്. ബാലി, കോസ്റ്റാറിക്ക, ഐസ്‌ലാൻഡ്, ഇന്ത്യ തുടങ്ങിയ സ്ഥലങ്ങൾ സ്ത്രീ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലങ്ങളാണ്.
സ്ത്രീ സൗഹൃദ യാത്രകളും കേരളവും:
വിനോദ സഞ്ചാരം സ്ത്രീ സൗഹാർദ്ദമാക്കുക എന്ന ലക്ഷ്യമാണ് ടൂറിസം വകുപ്പിന്റേത്. ടൂറിസം വകുപ്പിന് വേണ്ടി ഏറ്റെടുക്കുന്നത് ഉത്തരവാദിത്ത ടൂറിസം മിഷനാണ്. സ്ത്രീ സൗഹാർദ വിനോദ സഞ്ചാരം കേരളത്തിന്റെ പുതിയ ടൂറിസം മുന്നേറ്റമാവുകയാണ്.
സ്ത്രീ സൗഹൃദ വിനോദ സഞ്ചാര കേന്ദ്രങ്ങളും സ്ത്രീശാക്തീകരണവും ഉത്തരവാദിത്ത ടൂറിസത്തിന്റെ ലക്ഷ്യങ്ങളിലൊന്നാണ്. സ്ത്രീകളുമായി ബന്ധപ്പെട്ട വിനോദ സഞ്ചാരത്തിന്റെ വിവിധ വശങ്ങൾ ഉൾക്കൊള്ളുന്ന പ്രത്യേക സ്ത്രീ സൗഹൃദ ടൂറിസം പദ്ധതിക്ക് മിഷൻ 2022 - 23 സാമ്പത്തിക വർഷത്തിലാണ് തുടക്കമായത്. 2022 ഒക്ടോബർ 26 ന് ആയിരുന്നു പദ്ധതിയുടെ ഉദ്ഘാടനം.
വനിതാ ദിനത്തിൽ വനിതകൾക്ക് യാത്രയൊരുക്കാൻ കെ എസ് ആർ ടി സി:
വനിതാ യാത്രക്കാർക്ക് ഏറെ ഗുണം ചെയ്യുന്ന ഒരു പാക്കേജുമായി ഈ വനിതാ ദിനത്തിൽ കെ എസ് ആർ ടി സിയുമുണ്ട്. അന്താരാഷ്ട്രാ വനിതാ ദിനത്തിൽ വനിതകൾക്കായി പ്രത്യേക യാത്ര ഒരുക്കുകയാണ് കെ എസ് ആർ ടി സി ബജറ്റ് ടൂറിസം സെൽ.
മാർച്ച് 8 ന് എല്ലാ യൂണിറ്റിൽ നിന്നും കൊച്ചി വണ്ടർലാ അമ്യൂസ്മെന്റ് പാർക്കിലേക്ക് ട്രിപ്പുകളുണ്ടാകും. കൂടാതെ വനിതകൾ ആവശ്യപ്പെടുന്നത് അനുസരിച്ച് പ്രത്യേക ട്രിപ്പുകൾ ഉണ്ടാവും. കുടുംബശ്രീ, സ്വാശ്രയ സംഘങ്ങൾ, മറ്റ് സംഘങ്ങൾ എന്നിവയ്ക്ക് മാർച്ച് 8 മുതൽ 15 വരെ യാത്രയിൽ പങ്കാളികളാവാം...
-
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
സ്വർണത്തിന് വീഴാനുള്ള പ്ലാനൊന്നും അല്ല..പവൻ വിലയിൽ 40,000ത്തിൻ്റെ വർധനവ് ഉണ്ടാകും..പ്രവചനം -
ദിലീപിനെ വിട്ടിറങ്ങിയത് പത്ത് പൈസയില്ലാതെ, ഇന്ന് മഞ്ജു ഒരു സിനിമയ്ക്ക് വാങ്ങുന്നത്! കയ്യിൽ വമ്പൻ ബ്രാൻഡുകളും -
‘നാല് മന്ത്രിമാർ തോൽക്കും’- 80 സീറ്റ് ഉറപ്പെന്ന് യുഡിഎഫ് ജില്ലാ കമ്മിറ്റികളുടെ റിപ്പോർട്ട് -
ഗജകേസരി യോഗം അക്ഷയ തൃതീയയിൽ; സ്വർണം വാങ്ങും, ഈ രാശിക്കാർക്ക് ബമ്പർ നേട്ടം, പണം ഒഴുകും! -
'മഞ്ചേശ്വരത്ത് ബിജെപി ജയിക്കാതിരിക്കാൻ നിലപാട് എടുത്തു, നേമത്ത് പിന്തുണ ശിവൻകുട്ടിക്ക്'; എസ്ഡിപിഐ -
വൈദ്യുതി ബില്ല് കണ്ട് ഷോക്കടിച്ചോ? സ്മാർട്ട് മീറ്ററിലെ ഈ രഹസ്യ വിദ്യയിലൂടെ ബില്ല് പകുതിയായി കുറയ്ക്കാം! -
തമിഴ്നാട്ടിൽ വിജയ്ക്കും ടിവികെയ്ക്കും ഒരു സ്വാധീനവുമില്ലെന്ന് ശരത് കുമാർ; 'പോരാട്ടം അവർ തമ്മിൽ' -
കുടുംബസ്വത്ത് അനുഭവയോഗത്തില് വരും, വസ്തു,വാഹനാദികള് സമ്പാദിക്കും, കച്ചവടക്കാര്ക്കു ലാഭം വര്ധിക്കും, നാൾഫലം -
ചരിത്രത്തിലാദ്യമായി ബീഹാറിന് ബിജെപി മുഖ്യമന്ത്രി, സാമ്രാട്ട് ചൗധരിയുടെ സത്യപ്രതിജ്ഞ ബുധനാഴ്ച -
ഏഴ് വർഷത്തിന് ശേഷം ഇറാനിൽ നിന്ന് ഇന്ത്യയിലേക്ക് എണ്ണയെത്തി; 15 കപ്പലുകൾ ഹോർമുസിൽ കുടുങ്ങി കിടക്കുന്നു -
പ്രായം തോൽക്കും, നിങ്ങൾ തിളങ്ങും; യുവത്വം തിരിച്ചുകിട്ടാൻ ഇതാ 5 വഴികൾ!












Click it and Unblock the Notifications