കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വനിതാദിനാഘോഷം: മോദി സോഷ്യല്‍ മീഡിയ അക്കൗണ്ട് കൈമാറി; കൈകാര്യം ചെയ്യുന്നത് ഏഴ് സ്ത്രീകള്‍

  • By Desk
Google Oneindia Malayalam News

ദില്ലി: പ്രധാനമന്ത്രി നരേന്ദ്ര മോദി വനിതാദിന ആഘോഷം വ്യത്യസ്തമാക്കി. വനിതാദിനമായ ഞായറാഴ്ച അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപയോഗിക്കില്ല. പകരം മോദിയുടെ അക്കൗണ്ട് ഏഴ് വനിതകള്‍ക്ക് കൈമാറി. വ്യത്യസ്ത മേഖലകളില്‍ കഴിവ് തെളിയിച്ച ഏഴ് വനിതകള്‍ക്കാണ് മോദി തന്റെ അക്കൗണ്ട് കൈമാറിയത്. ഇന്ന് ഇവരായിരിക്കും പ്രധാനമന്ത്രിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുക. ദിവസങ്ങള്‍ക്ക് മുമ്പ് നരേന്ദ്ര മോദി ഇക്കാര്യം സൂചിപ്പിച്ചിരുന്നു.

Modi

അന്താരാഷ്ട്ര വനിതാദിന ആശംസകള്‍. നമ്മുടെ സ്ത്രീ ശക്തിക്ക് മുമ്പില്‍ സല്യൂട്ട് ചെയ്യുന്നു. ദിവസങ്ങള്‍ക്ക് മുമ്പ് ഞാന്‍ പറഞ്ഞപോലെ ഇന്ന് സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ ഉപേക്ഷിക്കുകയാണ്. ഏഴ് വനിതകളാണ് ഇന്ന് അക്കൗണ്ട് കൈകാര്യം ചെയ്യുക. അവരുടെ ജീവിത യാത്രകള്‍ സംബന്ധിച്ച് അവര്‍ വിശദീകരിക്കും. ഒരുപക്ഷേ, നിങ്ങളുമായി സംവദിക്കുകയും ചെയ്യും- ഇതാണ് മോദിയുടെ ട്വീറ്റ്.

ഇന്ത്യയുടെ എല്ലാ ഭാഗത്തും അതുല്യമായ കഴിവുള്ള വനിതകളുണ്ട്. പല മേഖലകളിലും അവര്‍ മഹത്തായ സംഭാവനകളാണ് നല്‍കിയത്. അവരുടെ പ്രവര്‍ത്തനവും ആഭിലാഷങ്ങളും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് പ്രചോദനമാണ്. അത്തരത്തിലുള്ള വനിതകളുടെ നേട്ടങ്ങള്‍ നമുക്ക് ആഘോഷിക്കാം. അവരില്‍ നിന്ന് നമുക്ക് പഠിക്കുകയും ചെയ്യാം.- ഇതാണ് മോദിയുടെ മറ്റൊരു ട്വീറ്റ്.

ഒന്നര കോടി ജനങ്ങളെ 'കൂട്ടിലടച്ച്' ഇറ്റലി; വിചിത്രമായ നീക്കം, ലംഘിച്ചാല്‍ ജയില്‍, കൊറോണയില്‍ വിറച്ചുഒന്നര കോടി ജനങ്ങളെ 'കൂട്ടിലടച്ച്' ഇറ്റലി; വിചിത്രമായ നീക്കം, ലംഘിച്ചാല്‍ ജയില്‍, കൊറോണയില്‍ വിറച്ചു

ഈ മാസം മൂന്നിന് മോദി സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വനിതകള്‍ക്ക് കൈമാറുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ വനിതകളുടെ ജീവിതം ആളുകള്‍ക്ക് പ്രചോദനമാകട്ടെ എന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ മോദി സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉപേക്ഷിക്കുമെന്ന മോദിയുടെ പ്രഖ്യാപനം മറ്റുചില തലത്തിലേക്ക് ചര്‍ച്ചകള്‍ എത്തിച്ചിരുന്നു. മോദി അക്കൗണ്ട് പൂര്‍ണമായും ഉപേക്ഷിക്കുകയാണെന്ന് തെറ്റിദ്ധാരണ പരന്നിരുന്നു. എന്നാല്‍ പിന്നീട് സര്‍ക്കാര്‍ വ്യക്തത വരുത്തി.

നാരി ശക്തി വിജയികളുമായി മോദി ഞായറാഴ്ച വൈകീട്ട് കൂടിക്കാഴ്ച നടത്തും. രാഷ്ട്രപതി ഭവനില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡ് ജേതാക്കള്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്ന് പുരസ്‌കാരം ഏറ്റുവാങ്ങും. സ്ത്രീ ശാക്തീകരണ മേഖലയില്‍ അതുല്യ സംഭാവനകള്‍ നല്‍കിയ വ്യക്തികള്‍ക്കോ സംഘങ്ങള്‍ക്കോ ആണ് നാരീ ശക്തി അവാര്‍ഡ് നല്‍കുക.

English summary
Women's Day: PM Narendra Modi hands over his social media accounts to seven women
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X