കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ ഒരു സെല്‍ഫി കൊണ്ട് പരിഹരിക്കാനാകുമോ,നടി റിച്ച ചദ്ദ ചോദിക്കുന്നു

  • By Sruthi K M
Google Oneindia Malayalam News

ദില്ലി: മോദിയുടെ സെല്‍ഫി വിത് ഡോട്ടര്‍ ക്യാംപയിനെക്കുറിച്ച് ബോളിവുഡ് നടി പ്രതികരിക്കുന്നതിങ്ങനെ. വെറും ഒരു സെല്‍ഫി കൊണ്ട് പരിഹരിക്കാന്‍ കഴിയുമോ സ്ത്രീകളുടെ പ്രശ്‌നമെന്ന് നടി റിച്ച ചദ്ദ ചോദിക്കുന്നു. സെല്‍ഫി വിത് ഡോട്ടര്‍ എന്ന ക്യാംപയിന്‍ നല്ലൊരു കാര്യം തന്നെ. ഇത്തരമൊരു പരിപാടി സംഘടിപ്പിച്ച മോദിക്ക് അഭിനന്ദനങ്ങള്‍. എന്നാല്‍, സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ കൂടുതല്‍ ഗൗരവത്തോടെ കാണണമെന്നും താരം പറഞ്ഞു.

സ്മാര്‍ട്ട്‌ഫോണ്‍ ഉള്ളവരെ മാത്രം ലക്ഷ്യം വെച്ചുള്ള പരിപാടിയാണിത്. സ്ത്രീധനം, ലൈംഗികാതിക്രമം, പീഡനം തുടങ്ങിയവയൊന്നും ഒരു സെല്‍ഫിയെടുത്തതു കൊണ്ട് പരിഹരിക്കപ്പെടില്ലെന്നും റിച്ച പറഞ്ഞു.

richa-chadda

മോദി സര്‍ക്കാരിന്റെ ബേട്ടി ബചാവോ ബേട്ടി പഠാവോ എന്ന പദ്ധതിയുടെ ഭാഗമായാണ് സെല്‍ഫി വിത് ഡോട്ടര്‍ എന്ന ആശയം ഉണ്ടായത്. അച്ഛന്‍ മകള്‍ ബന്ധത്തെ ആസ്പദമാക്കി ഒരുക്കിയ മാസാന്‍ എന്ന പുതിയ ചിത്രത്തില്‍ റിച്ച അഭിനയിക്കുന്നുണ്ട്.

പെണ്‍കുട്ടികളോടൊപ്പം നിന്നു രക്ഷിതാക്കള്‍ സെല്‍ഫിയെടുത്ത് സാമൂഹിക മധ്യമങ്ങളില്‍ പങ്കുവെയ്ക്കലാണ് സെല്‍ഫി വിത് ഡോട്ടര്‍. ഇതിനോടകം ഒട്ടേറെ പ്രശസ്തര്‍ സെല്‍ഫിയെടുത്ത് സോഷ്യല്‍ മീഡിയയില്‍ ഇട്ടിരുന്നു.

English summary
Women’s problems cannot be solved by selfie: Richa Chadha on PM Modi’s selfie with daughter campaign
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X