പ്രണയം ത്യജിക്കുന്നത് ആർക്കു വേണ്ടി!!! പ്രണയ പരാജയങ്ങൾക്കു കാരണം പെൺകുട്ടികളുടെ വീട്ടുകാരോ!!!

  • Posted By:
Subscribe to Oneindia Malayalam

ദില്ലി: പെൺകുട്ടികൾ പ്രണയം വേണ്ടെന്നു വയ്ക്കുന്നതു ആർക്കു വേണ്ടി. ......? ഇത് ആരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? പ്രണയ പരാജയത്തിനു പിന്നിൽ ഇപ്പോഴും തെറ്റുകാരികളായി മുദ്രക്കുത്തുന്നത് പെൺക്കുട്ടികളെയാണ്. വർഷങ്ങൾ പഴക്കമുള്ള ബന്ധങ്ങൾ പോലും ചിലപ്പോൾ വിവാഹത്തിൽ അവസനിക്കാറില്ല. എന്നാൽ അതിനു കാരണക്കാരായി ചിത്രീകരിക്കുന്നത് പെൺക്കുട്ടികളെയാണ്. 'അവൾ തേച്ചു' (പറ്റിച്ചു) എന്നാണ് ആൺക്കുട്ടികൾ പറയുന്നത്. എന്നാൽ പെൺകുട്ടിയെ മാത്രം ഇക്കാര്യത്തിൽ തെറ്റുകാരിയായി കാണാൻ പറ്റില്ലത്രേ. ഇന്ത്യയിലെ പകുതിയിലധികം പെൺകുട്ടികളുടെ വീട്ടുകാരുമായി ആത്മബന്ധം പുലർത്തുന്നവരാണ്. വീട്ടുകാരെ അവഗണിക്കാൻ കഴിതെ വരുമ്പോഴാണ് പ്രണയ പരാജയങ്ങൾ ഉണ്ടാകുന്നത്.

brea up

ഇന്ത്യയിൽ പ്രണയ പരാജയങ്ങൾക്കു കാരണം പെൺക്കുട്ടികളുടെ വീട്ടുകാരാണെന്നാണ് സുപ്രീം കോടതിയുടേയും നിരീക്ഷണം. മിക്ക പെൺകുട്ടികളും മതാ-പിതാക്കളുടെ എതിർപ്പു മൂലം വർഷങ്ങളായി സ്നേഹിച്ച പുരുഷനെ ത്യജിക്കുന്നു. ഇതു ഇന്ത്യയിൽ കണ്ടുവരുന്ന കാഴ്ചയാണെന്നും കോടതി അറിയിച്ചു. കൂടാതെ വീട്ടുകാർ എതിർക്കുന്നതു മൂലം കമിതാക്കൾ ജീവൻ ത്യജിക്കുന്ന കാഴ്ചയും കാണാൻ സാധിക്കുന്നു.

1995 പ്രണയ വിവാഹത്തിന് വീട്ടുകാർ എതിർത്തതു മൂലം ആത്മഹത്യക്കു ശ്രമിച്ചതിനെ തുടർന്ന് പെൺകുട്ടി മരിച്ച കേസിൽ വിധി പറയുമ്പോഴാണ് കോടതിയുടെ നിരീക്ഷണം. കേസില്‍ കാമുകന് ജീ​വ​പ​ര്യ​ന്തം ത​ട​വ് വിധിച്ച ​​കീ​ഴ്കോടതി വിധി റദ്ദാക്കിക്കൊണ്ടാണ്​ സുപ്രീംകോടതി ഇങ്ങനെ പറഞ്ഞത്.ജാതി വ്യത്യാസമായതിനാൽ വീട്ടുകാർ വിവാഹത്തിന് എതിർപ്പ അറിയിച്ചിരുന്നുവെന്നു പെൺകുട്ടിയുടെ അച്ഛൻ കോടതിയിൽ പറഞ്ഞിരുന്നു. കൂടാതെ കുട്ടി മരിക്കുമ്പോൾ താലിയും വിവാഹ വളകളും ധരിച്ചിരുന്നു. അതിനാൽ യുവാവിനെ പ്രതിയാക്കാൻ സാധിക്കില്ലെന്നും കോടതി അറിയിച്ചു.

English summary
NEW DELHI: Women in India often sacrifice their love and relationships to accept their parents' decision, said the Supreme Court. The top court noted this in a judgement which set aside the conviction and life sentence of a man who had survived a pact with a woman to commit suicide immediately after secretly getting married.
Please Wait while comments are loading...