കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുട്ടിയുടുപ്പിട്ട പെണ്‍കുട്ടികള്‍ കുരങ്ങുകളെപോലെയാണെന്ന് വാര്‍ത്താ ചാനല്‍

  • By Anwar Sadath
Google Oneindia Malayalam News

ദില്ലി: സ്ത്രീകളുടെ കുട്ടിയുടുപ്പിനെചൊല്ലി അടുത്തകാലത്തായി കേരളത്തില്‍ വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടിരുന്നു. സ്ത്രീകളുടെ ലെഗ്ഗിങ്‌സ്, കുട്ടിയുടുപ്പുകള്‍ തുടങ്ങിയവ പരസ്യമായി ഉപയോഗിക്കുന്നതിനെ ചൊല്ലിയായിരുന്നു സോഷ്യല്‍ മീഡിയയിലും മറ്റും ഉയര്‍ന്നുവന്ന വിവാദം. എന്നാല്‍, ഒരു ന്യൂസ് ചാനല്‍ തന്നെ കുട്ടിയുടുപ്പിനെതിരെ രംഗത്തെത്തിയാലോ!

ആസാമിലെ ഒരു വാര്‍ത്താ ചാനലാണ് സ്ത്രീകളുടെ അല്‍പവസ്ത്രത്തെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് റിപ്പോര്‍ട്ട് ചെയ്തത്. യു ട്യൂബില്‍ അപ് ലോഡ് ചെയ്ത വാര്‍ത്തയുടെ വീഡിയോ ആരെയും ഞെട്ടിക്കുന്നതാണ്. ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച സ്ത്രീകളെ കാട്ടിയുള്ള വീഡിയോയില്‍ അവരെ കുരങ്ങുകളുമായാണ് താരതമ്യം ചെയ്തിരിക്കുന്നത്.

skirt

'ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ച സ്ത്രീകള്‍, വേനല്‍ക്കാലത്തെ ഉപദ്രവം' എന്നാണ് വീഡിയോയ്ക്ക് നല്‍കിയ തലക്കെട്ട്. പാര്‍ട്ടിദിന്‍ ടൈം എന്ന ന്യൂസ് ചാനലാണ് റിപ്പോര്‍ട്ടിന് പിന്നില്‍. കുരങ്ങന്മാര്‍ക്ക് വസ്ത്രധാരണത്തില്‍ ശ്രദ്ധയൊന്നുമില്ല. അതുപോലെയാണ് ഈ സ്ത്രീകളെന്നും ചാനല്‍ അടച്ചാക്ഷേപിക്കുന്നു. ഹേമന്‍ രാജ്‌ബോഘ്ഷിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.

ലോകം ചൊവ്വയില്‍ പോലും എത്തുന്ന കാലത്ത് ഗുവാഹത്തിയില്‍ എങ്ങനെ വസ്ത്രത്തെക്കുറിച്ചാണ് സംസാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞുവെക്കുന്നു. വീഡിയോ വിവാദമായതോടെ ചാനല്‍ അത് പിന്‍വലിച്ചു. എന്നാല്‍, മറ്റൊരാള്‍ അത് വീണ്ടും അപ് ലോഡ് ചെയ്തിട്ടുണ്ട്.

English summary
Women in shorts are compared to monkeys in Assam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X