അസമില്‍ രാഹുലിന് സ്ത്രീകളുടെ ചുംബനവര്‍ഷം
ഗുവാഹട്ടി: അസമില്‍ പര്യടനം നടത്തുന്ന രാഹുല്‍ ഗാന്ധിക്ക് സ്ത്രീകളുടെ വക ചുംബനപ്പെരുമഴ. ജോര്‍ഹട്ടിലെ കോണ്‍ഗ്രസ് സമ്മേളനത്തിനെത്തിയപ്പോഴാണ് സ്ത്രീകള്‍ രാഹുല്‍ ഗാന്ധിയെ ഉമ്മകള്‍ കൊണ്ട് പൊതിഞ്ഞത്.
പ്രിയപ്പെട്ട അനുയായികള്‍ക്ക് കൈകൊടുത്തും അഭിവാദ്യം ചെയ്തും ഇരിക്കുമ്പോഴാണ് ആദ്യ ചുംബനം രാഹുലിന് ലഭിക്കുന്നത്. അല്‍പം അമ്പരന്നിരിക്കുമ്പോഴേക്കും അടുത്തതും കിട്ടി. എന്തായാലും വാര്‍ത്താ ചാനലുകള്‍ ഈ ചുംബന ദൃശ്യങ്ങള്‍ നന്നായി ആഘോഷിച്ചു.

രണ്ട് ദിവസത്തെ അസം സന്ദര്‍ശനം അവസാനിപ്പിക്കുന്നതിന് മുമ്പാണ് രാഹുല്‍ ജോര്‍ഹട്ടില്‍ വനിതാ സമ്മേളനത്തെ അഭിസംബോധന ചെയ്തത്. 600 ഓളം സ്ത്രീകളായിരുന്നു പരിപാടിയില്‍ പങ്കെടുത്തത്.
രാഹുലിന്റെ സാന്നിധ്യത്തില്‍ സന്തോഷം സഹിക്കവയ്യാതെയായിരുന്നു സ്ത്രീകളുടെ സ്‌നേഹ പ്രകടനങ്ങള്‍. ഒരാള്‍ ഉമ്മ നല്‍കിയപ്പോള്‍ മറ്റൊരാള്‍ നെറ്റിയില്‍ തലോടുന്നതും കാണാമായിരുന്നു.
സ്ത്രീശാക്തീകരണത്തെക്കുറിച്ചായിരുന്നു രാഹുല്‍ സംസാരിച്ചത്. സ്ത്രീകള്‍ അവരുടെ സംശയങ്ങള്‍ രാഹുലുമായി പങ്കുവച്ചു. സ്ത്രീകള്‍ അധികാരത്തിന്റെ ഉന്നത സ്ഥാനങ്ങളില്‍ എത്തണം എന്നതാണ് കോണ്‍ഗ്രസിന്റെ കാഴ്ചപ്പാടെന്ന് രാഹുല്‍ പറഞ്ഞു. വനിതാ പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഒക്കെ കോണ്‍ഗ്രസില്‍ നിന്നാണ് ഉണ്ടായിട്ടുള്ളതെന്നും രാഹുല്‍ പറഞ്ഞു.
സ്ത്രീകള്‍ക്ക് തുല്യ പങ്കാളിത്തം ലഭിക്കുകയാണെങ്കില്‍ ഇന്ത്യ ഒരു വികസിത രാഷ്ട്രമായിത്തീരുമെന്നും രാഹുല്‍ പ്രത്യാശ പ്രകടിപ്പിച്ചു. ഇതിന് വേണ്ടിയുള്ള സാമൂഹ്യപരിഷ്‌കരണങ്ങളാണ് നമ്മള്‍ കൊണ്ടുവരേണ്ടതെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.












Click it and Unblock the Notifications