കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യൻ സൈനിക ചരിത്രത്തിലാദ്യം! നിയന്ത്രണ രേഖയിൽ സുരക്ഷാ ചുമതലയ്ക്ക് വനിതാ സൈനികർ

Google Oneindia Malayalam News

ദില്ലി: നിയന്ത്രണ രേഖയില്‍ സുരക്ഷാ ചുമതലകള്‍ക്കായി ഇനി മുതല്‍ വനിതാ സൈനികരും. ഇന്ത്യന്‍ സൈനിക ചരിത്രത്തില്‍ ആദ്യമായാണ് നിയന്ത്രണ രേഖയില്‍ വനിതാ സൈനികരെ സുരക്ഷാ ചുമതലകള്‍ക്കായി നിയോഗിച്ചിരിക്കുന്നത്. അസം റൈഫിള്‍സില്‍ നിന്നുളള വനിതാ സൈനികരാണ് ചരിത്രത്തിന്റെ ഭാഗമായിരിക്കുന്നത്. മുപ്പതോളം വനിതാ സൈനികര്‍ക്കാണ് നിയന്ത്രണ രേഖയ്ക്ക് സമീപത്ത് ഡെപ്യൂട്ടേഷനില്‍ സേവനം അനുഷ്ഠിക്കാനുളള അവസരം ലഭിച്ചിരിക്കുന്നത്.

Recommended Video

cmsvideo
For the first time, women soldiers in combat duty posted along LoC

അര്‍ധ സൈനിക വിഭാഗമാണ് അസം റൈഫിള്‍സ്. അസം റൈഫിള്‍സിന്റെ വനിതാ വിഭാഗമായ റൈഫിള്‍ വുമണിലെ അംഗങ്ങളാണ് അതിര്‍ത്തിയില്‍ സുരക്ഷാ ചുമതലയിലുളളത്. ക്യാപ്റ്റന്‍ ഗുര്‍സിമ്രാന്‍ കൗറിനാണ് നേതൃത്വം. വടക്കന്‍ കശ്മീരിലെ തംഗ്ദര്‍ സെക്ടറില്‍ പാകിസ്താന്‍ അതിര്‍ത്തിയിലാണ് വനിതാ സൈനികരെ വിന്യസിച്ചിരിക്കുന്നത്. 10,000 അടി ഉയരത്തിലാണ് വനിതാ സൈനികരെ നിയോഗിച്ചിരിക്കുന്ന ചെക്ക് പോസ്റ്റുകള്‍. സാധനാ ചുരത്തിന് മുകളിലായിട്ടാണിത്.

ARMY

ഈ ചെക്‌പോസ്റ്റുകള്‍ വഴി വ്യാപകമായി ആയുധങ്ങളും മയക്കുമരുന്നുകളും ഉള്‍പ്പെടെ കടത്തപ്പെടുത്തുന്നുണ്ട്. ഇത് വഴി കടന്ന് പോകുന്ന വനിതാ യാത്രക്കാരെ ദേഹപരിശോധന നടത്തലും ആള്‍ക്കൂട്ട നിയന്ത്രണവും വനിതാ സൈനികരുടെ ചുമതലയില്‍പ്പെടും. 13 ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ സൈന്യത്തിലേക്ക് 1990കളുടെ പകുതിയോടെ തന്നെ വനിതാ സൈനികരെ ഉള്‍പ്പെടുത്തുന്നുണ്ട്. എന്നാല്‍ ഓഫീസര്‍ തസ്തികയില്‍ മാത്രമായിരുന്നു സ്ത്രീകളെ നിയോഗിച്ചിരുന്നത്.

മഹാരാഷ്ട്രയിൽ ബിജെപി ചോരും! നേതാക്കൾ കോൺഗ്രസിലേക്കും എൻസിപിയിലേക്കുമെന്ന്!മഹാരാഷ്ട്രയിൽ ബിജെപി ചോരും! നേതാക്കൾ കോൺഗ്രസിലേക്കും എൻസിപിയിലേക്കുമെന്ന്!

ഇന്‍ഫാന്‍ട്രി, ആര്‍മേര്‍ഡ് കോര്‍പ്‌സ്, മെക്കനൈസ്ഡ് ഇന്‍ഫന്‍ട്രി പോലുളള സായുധ വിഭാഗങ്ങളിലേക്ക് വനിതാ സൈനികരെ എടുത്തിരുന്നില്ല. കഴിഞ്ഞ വര്‍ഷം മുതല്‍ മാത്രമാണ് ഇന്ത്യന്‍ സൈന്യം വനിതകളെ സാധാരണ പട്ടാളക്കാരായി എടുത്ത് തുടങ്ങിയത്. 50 വനിതാ പട്ടാളക്കാരുടെ ആദ്യത്തെ ബാച്ച് നിലവില്‍ പരിശീലനത്തിലാണ്. മിലിട്ടറി പോലീസിലേക്ക് 800 വനിതകളെ ഉള്‍പ്പെടുത്താനാണ് സൈന്യം ആലോചിക്കുന്നത്. ഓരോ വര്‍ഷവും 50ലധികം പേര്‍ക്ക് അവസരം നല്‍കും. മിലിട്ടറി പോലീസിലെ വനിതാ സൈനികര്‍ സജ്ജമാകുന്നത് വരേയ്ക്കാണ് അസം റൈഫിള്‍സിലെ വനിതാ സൈനികരെ ചുമതലകളിലേക്ക് നിയോഗിക്കുന്നത്.

 ദേശീയ ബദലിന് രാഹുൽ വേണം, ബീഹാറടക്കം 5 ഇടത്ത് തിരഞ്ഞെടുപ്പ്, പ്രതീക്ഷ രാഹുലിൽ! കത്തയച്ച് ചെന്നിത്തല ദേശീയ ബദലിന് രാഹുൽ വേണം, ബീഹാറടക്കം 5 ഇടത്ത് തിരഞ്ഞെടുപ്പ്, പ്രതീക്ഷ രാഹുലിൽ! കത്തയച്ച് ചെന്നിത്തല

രാഹുൽ ഗാന്ധിക്ക് വീണ്ടും കോൺഗ്രസ് അധ്യക്ഷനാകാൻ ഇത് മാത്രം ചെയ്താൽ മതി! വഴി നിർദേശിച്ച് ശശി തരൂർരാഹുൽ ഗാന്ധിക്ക് വീണ്ടും കോൺഗ്രസ് അധ്യക്ഷനാകാൻ ഇത് മാത്രം ചെയ്താൽ മതി! വഴി നിർദേശിച്ച് ശശി തരൂർ

കേരള കോണ്‍ഗ്രസ് (ബി) തിരികെ യുഡിഎഫിലേക്ക്? ഇടതുമുന്നണിയിൽ ആഞ്ഞടിച്ച് ഗണേഷ് കുമാർ!കേരള കോണ്‍ഗ്രസ് (ബി) തിരികെ യുഡിഎഫിലേക്ക്? ഇടതുമുന്നണിയിൽ ആഞ്ഞടിച്ച് ഗണേഷ് കുമാർ!

English summary
Women soldiers deployed at Line of Control for the first time in Indian Army's history
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X