കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'മീ ടു' വിനെതിരെ ബിജെപി എംപി; പണം വാങ്ങി പുരുഷന്മാരെ ലക്ഷ്യമിടുന്നു, സ്ത്രീകളെല്ലാം പൂർണ്ണരോ?

Google Oneindia Malayalam News

ദില്ലി: പല ഉന്നതരുടെയും പൊയ് മുഖങ്ങൾ വലിച്ചു കീറികൊണ്ടിരിക്കുകയാണ് 'മിടു' ക്യാംപെയിനിലൂടെ. എന്നാൽ 'മി ടു' ക്യാംപെയിനെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി എംപി. നടി തനുശ്രീ ദത്തയുടെ ആരോപണങ്ങളിൽ കുടുങ്ങിയ നാനാ പടേക്കറെ ന്യായീകരിക്കുന്നതിന്റെ ഭാഗമായാണ് നോർത്ത്-വെസ്റ്റ് ദില്ലി എംപിയും ബിജെപി നേതാവുമായ ഉദിത് രാജ് ക്യാംപെയിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

<strong>ശബരിമലയിൽ കയറുന്ന സ്ത്രീകളെ ബിജെപി തടയില്ല; വിശ്വാസികളെ കലാപകാരികളാക്കാൻ ശ്രമമെന്ന് എംടി രമേശ്!!</strong>ശബരിമലയിൽ കയറുന്ന സ്ത്രീകളെ ബിജെപി തടയില്ല; വിശ്വാസികളെ കലാപകാരികളാക്കാൻ ശ്രമമെന്ന് എംടി രമേശ്!!

രണ്ടോ നാലോ ലക്ഷം വാങ്ങി പുരുഷന്മാർക്കെതിരെ ആരോപണം ഉന്നയിക്കുന്നതു സ്ത്രീകളുടെ പതിവാണ്. പുരുഷന്മാരുടെ സ്വഭാവത്തിലുള്ളതാണിതെന്നു ഞാൻ അംഗീകരിക്കുന്നു. എന്നാൽ സ്ത്രീകളെല്ലാം ഇതിൽ നിന്ന് വിഭിന്നരാണോ? അവർ ഒന്നും ദുരുപയോഗപ്പെടുത്തുന്നില്ലേ എന്ന ചോദ്യമാണ് അദ്ദേഹം ഉയർത്തിയത്. ഇത്തരത്തിലുള്ള ആരോപണങ്ങളിലൂടെ ഒരു പുരുഷന്റെ ജീവിതമാണ് നശിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തെറ്റായ പ്രവണതയുടെ തുടക്കം

തെറ്റായ പ്രവണതയുടെ തുടക്കം


മി ടു ക്യാംപെയിൻ ആവശ്യമാണ്. എന്നാൽ പത്ത് വർഷത്തിന് ശേഷം ഒരാൾക്കെതിരെ ലൈംഗീക ആരോപണം ഉന്നയിക്കുന്നതിന്റെ അർത്ഥമെന്താണെന്ന് ബിജെപി എംപി ചോദിച്ചു. വർഷങ്ങൾക്കക് മുമ്പ് നടന്ന സംഭവത്തിൽ സത്യം കണ്ടുപിടിക്കുന്നത് എങ്ങിനെയാണെന്നും അദ്ദേഹം ചോദിച്ചു. തെറ്റായ പ്രവണതയുടെ തുടക്കമാണിതെന്നും എംപി ആരോപിച്ചു. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 15നു നടി അലീസ മിലാനോ ഹോളിവുഡിലെ ഉന്നതനായ ഹാര്‍വി വെയ്ന്‍സ്റ്റെയ്നെതിരെ ലൈംഗികാരോപണം ഉന്നയിച്ചപ്പോഴാണ് മിടു ഹാഷ് ടാഗ് തുടങ്ങിയത്. തുടർന്ന് നിരവധി പേരാണ് വെളിപ്പെടുത്തലുകൾ നടത്തിയത്.

ബ്ലാക്ക് മെയിലിങ്ങിനായി ഉപയോഗിക്കുന്നു

ബ്ലാക്ക് മെയിലിങ്ങിനായി ഉപയോഗിക്കുന്നു

ലിവിന്‍ റിലേഷന്‍ഷിപ്പുകളില്‍ സ്ത്രീകള്‍ ബലാത്സംഗ ആരോപണം ഉന്നയിക്കുന്നതിനെയും രാജ് ചോദ്യം ചെയ്തു. ലിവിന്‍ റിലേഷനിലുളള ഒരു സ്ത്രീയ്ക്ക് എങ്ങനെയാണ് പങ്കാളിയ്‌ക്കെതിരെ ഏതുനേരത്തും ബലാത്സംഗ ആരോപണം ഉന്നയിക്കാനും അയാളെ ജലിലില്‍ അയക്കാനും കഴിയുക? ഓരോ ദിവസവും ഇത്തരം സംഭവങ്ങളാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞദിവസങ്ങളില്‍ മീ ടൂ കാമ്പെയ്ന്‍ വീണ്ടും ശക്തിപ്പെട്ടിരുന്നു. ബോളിവുഡിലെയും മാധ്യമമേഖലയിലെയും ചൂഷണങ്ങള്‍ക്കെതിരെ നിരവധി സ്ത്രീകളാണ് വെളിപ്പെടുത്തലുകളുമായി രംഗത്തുവന്നത്.

കേന്ദ്ര മന്ത്രിയും കുടുങ്ങി

കേന്ദ്ര മന്ത്രിയും കുടുങ്ങി


അവസാനമായി മിടു ക്യാംപെയിനിൽ കുടുങ്ങിയത് വിദേശകാര്യ സഹമന്ത്രി എംജെ അക്ബറാണ്. എം.ജെ അക്ബറിനെതിരെ വനിതാ മാധ്യമപ്രവര്‍ത്തകരാണ് ലൈംഗികാരോപണമുന്നയിച്ചത്. അക്ബര്‍ രാജിവയ്ക്കണമെന്ന് മാധ്യമപ്രവർത്തകരപും പ്രതിപക്ഷവും ആവശ്യപ്പെട്ടു. മുതിര്‍ന്ന പത്രപ്രവര്‍ത്തകന്‍കൂടിയായ എം.ജെ.അക്ബര്‍, എഡിറ്ററായിരിക്കെ നടത്തിയ ലൈംഗിക അതിക്രമങ്ങളെക്കുറിച്ചാണ് വനിച മാധ്യമപ്രവർത്തകരുടെ വെളിപ്പെടുത്തൽ. ജോലിക്ക് അഭിമുഖത്തിനെത്തുന്ന വനിതാ മാധ്യമപ്രവര്‍ത്തകരോട് അപമര്യാദയായി പെരുമാറിയെന്നാണ് ആരോപണം.

വെളിപ്പെടുത്തലുമായി നിരവധി പേർ

വെളിപ്പെടുത്തലുമായി നിരവധി പേർ


ബോളിവുഡിൽ നടൻ നാനാപടേക്കർക്കെതിരായും ആരോപണം ഉയർന്നിരുന്നു. നടി തനുശ്രീ ദത്തയാണ് ആരോപമം ഉന്നയിച്ചത്. 2008ൽ സിനിമാസെറ്റിൽവച്ച് നാനാപടേക്കർ തന്നോട് ലൈംഗീകമായി സമീപിച്ചെന്നാണ് നടിയുടെ ആരോപണം. സിനിമാനിര്‍മാതാവും തിരക്കഥാകൃത്തുമായ അലോക് നാഥിനെതിരെ ലൈംഗീകാരോപണവുമായി സിനിമാപ്രവർത്തക വിൻറ നന്ദയും രെഗത്തെത്തിയിരുന്നു. ഇരുപത് വർഷംമുൻപ് തന്നെ ലൈംഗീകമായി പീഡിപ്പിച്ചെന്നാണ് ആരോപണം. സംവിധായകൻ വികാസ് ബാലിനെതിരെ കങ്കണ ആരോപണമുയർത്തിയതിന് പിന്നാലെ ക്വീനിലെ മറ്റൊരു താരമായിരുന്ന ദീക്ഷിതും രംഗത്തെത്തിയതാണ് ഒടുവിലത്തേത്. ചിത്രീകരണവുമായി ബന്ധപ്പെട്ട് ടൂ സ്റ്റാര്‍ ഹോട്ടലാണ് ബാല്‍ നയനിക്ക് നല്‍കിയത്. അത് വേണ്ടെന്ന് പറഞ്ഞപ്പോൾ വികാസിന്റെ മുറിയിലേക്ക് തന്നെ ക്ഷണിക്കുകയും അന്ന് രാത്രി ഒന്നിച്ചുറങ്ങാമെന്ന് പറയുകയും ചെയ്തെന്നാണ് ആരോപണം.

മുകേഷും കുടുങ്ങി

മുകേഷും കുടുങ്ങി

ബോളിവുഡിൽ മാത്രമല്ല കേരളത്തിലും മിടപ ഹാഷ് ക്യാംപെയിൻ പൊടി പൊടിക്കുന്നുണ്ട്. മുകേഷ് എഎൽഎക്കെതിരാണ് ഇപ്പോൾ കേരളത്തിൽ മിടു ക്യാംപെയിൻ വിരൽ ചൂണ്ടുന്നത്. 19 വര്‍ഷം മുമ്പ് ടെലിവിഷന്‍ പരിപാടിക്കിടെ മുകേഷില്‍ നിന്ന് മോശം പെരുമാറ്റമുണ്ടായെന്ന ആരോപണവുമായി ബോളിവുഡിലെ കാസ്റ്റിങ് ഡയറക്ടര്‍ ടെസ് ജോസഫ് ആണ് രംഗത്തെത്തിയത്. ചെന്നൈയിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ താമസത്തിനിടയില്‍ ടെലിവിഷന്‍ പരിപാടിയുടെ അവതാരകനായ മുകേഷ് തന്‍റെ മുറിയിലേക്ക് പലവട്ടം ഫോണ്‍ ചെയ്തു. ഇത് അവസാനിക്കാതെയായപ്പോള്‍ തന്‍റെ സുഹൃത്തിന്‍റെ മുറിയിലേക്ക് താ‍ന്‍ മാറി. അടുത്ത ചിത്രീകരണ സമയത്ത് മുകേഷ് ഇടപെട്ട് തന്‍റെ മുറി മുകേഷിന്‍റെ മുറിയുടെ അടുത്തേക്ക് മാറ്റിയെന്നും ടെസ് ജോസഫ് ആരോപിച്ചു.

English summary
"Women Take 2-4 Lakh, Target Men": BJP Lawmaker's #MeToo Shocker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X