കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകയില്‍ സ്ത്രീകള്‍ കുടിവെള്ളം ശേഖരിക്കുന്നത് കിണറ്റിലിറങ്ങി, വീഡിയോ കാണൂ...

  • By Neethu
Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകയിലെ തരിഹാലി ഗ്രാമത്തില്‍ സ്ത്രീകള്‍ കുടിവെള്ളം ശേഖരിക്കുന്നത് കിണറ്റിലിറങ്ങി. ജലക്ഷാമം രൂക്ഷമായതിനെ തുടര്‍ന്നാണ് കുടിവെള്ളത്തിനായി 50 മീറ്ററോളം ആഴമുള്ള കിണറ്റില്‍ ഇറങ്ങി വെള്ളം ശേഖരിക്കേണ്ട അവസ്ഥയിലെത്തിയത്.

6000 പേര്‍ ജീവിക്കുന്ന ഗ്രാമത്തില്‍ കടുത്ത കുടിവെള്ള ക്ഷാമമാണ് അനുഭവിക്കുന്നത്. പൈപ് വെള്ള വിതരണം മുടങ്ങിയതിനെ തുടര്‍ന്നാണ് ജനജീവിതം ദുസ്സഹമായത്. ഗ്രാമപഞ്ചായത്ത് കിണറ്റില്‍ നിന്നാണ് ഗ്രാമവാസികള്‍ വെള്ളം ശേഖരിച്ചിരുന്നത്. പുലര്‍ച്ചെ കയറുക്കെട്ടി കിണറ്റില്‍ ഇറങ്ങി വെള്ളം ശേഖരിക്കേണ്ട അവസ്ഥയാണ് ഇവര്‍ക്കുള്ളത്. ജീവന്‍ പണയം വെച്ചാണ് പലരും കിണറ്റില്‍ ഇറങ്ങുന്നത്.

cats

ഗ്രാമത്തിലെ നാല് കിണറുകളും ഒരോ സമയത്ത് വറ്റി പോയതും ഇവര്‍ക്ക് തിരിച്ചടിയായി. ആഴ്ചയില്‍ മൂന്നോ നാലേ തവണയാണ് ഇവിടെ വാട്ടര്‍ ടാങ്കറുകള്‍ എത്തുന്നത്. ഇതില്‍ നിന്നും ലഭിക്കുന്ന വെള്ളം അവശ്യ കാര്യങ്ങള്‍ക്ക് പോലും തികയുന്നില്ല എന്നാണ് ഇവര്‍ പറയുന്നത്.

ഗ്രാമത്തില്‍ പച്ചക്കറി കൃഷികളും കന്നുകാലി വളര്‍ത്തലും ഒന്നടങ്കം നിന്നുപോയിരിക്കുകയാണ്. ഇന്ത്യയില്‍ ജലക്ഷാമം നേരിടുന്ന 11 സംസ്ഥാനങ്ങളില്‍ ഒന്നാണ് കര്‍ണാടക. കഴിഞ്ഞ ജനുവരി മുതല്‍ കടുത്ത ക്ഷാമമാണ് ഇവിടെ നേരിടുന്നത്. നഗരത്തിലെ അവസ്ഥയും ഒട്ടും മോശമല്ല. വാട്ടര്‍ ടാങ്കറുകളെ അപേക്ഷിച്ചാണ് നഗരത്തിലുള്ളവരും ജീവിക്കുന്നത്.

കൃഷിയും കന്നുകാലി വളര്‍ത്തലും നഷ്ടത്തിലായതോടെ കര്‍ഷക ആത്മഹത്യയും കൂടി വരുകയാണ്. ഗ്രാമത്തില്‍ വിവാഹങ്ങള്‍ വരെ മാറ്റി വെയ്ക്കുകയാണ് ചെയ്യുന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സ്ത്രീകള്‍ കിണറ്റില്‍ ഇറങ്ങി വെള്ളം ശേഖരിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.

English summary
Women in Tarihal village jump into wells to scoop up water
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X