വിശേഷ ദിവസത്തില്‍ ഭര്‍ത്താക്കന്മാര്‍ക്ക് ഹെല്‍മെറ്റ് സമ്മാനം നല്‍കണമെന്ന് പോലീസ്
മുസാഫര്‍നഗര്‍: ദാമ്പത്യത്തിലെ ദീര്‍ഘായുസ്സിനുവേണ്ടി സ്ത്രീകള്‍ നോമ്പു നോല്‍ക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന കര്‍വാ ചൗത്ത് എന്ന വിശേഷ ദിവസത്തില്‍ ഭര്‍ത്താക്കന്മാര്‍ക്ക് ഹെല്‍മെറ്റ് സമ്മാനമായി നല്‍കണമെന്ന ആഹ്വാനവുമായി പോലീസ്. മുസാഫര്‍നഗര്‍ ട്രാഫിക് പോലീസ് ആണ് വേറിട്ട കാമ്പയിനുമായി രംഗത്തെത്തിയിരിക്കുന്നത്.
ട്രാഫിക് പോലീസ് ഡിപ്പാര്‍ട്ട്‌മെന്റ് ഇതിനായി പോസ്റ്ററുകളും വിവിധങ്ങളായ പ്രചരണ പരിപാടികളും ആരംഭിച്ചിട്ടുണ്ട്. ഭര്‍ത്താക്കന്മാരുടെ ദീര്‍ഘായുസിനുവേണ്ടി സ്ത്രീകള്‍ വ്രതം നോല്‍ക്കുന്നതിനൊപ്പം ഹെല്‍മറ്റുകൂടി സമ്മാനമായി നല്‍കൂയെന്ന് പോലീസ് പറയുന്നു. അത് അവരുടെ ജീവന്‍ രക്ഷിക്കാന്‍ ഉതകുമെന്നും പ്രചരണത്തില്‍ പറയുന്നുണ്ട്.

ഭര്‍ത്താക്കന്മാര്‍ക്ക് ഇത്തരം സമ്മാനം നല്‍കാന്‍ ഇതിലും നല്ലൊരു അവസരമില്ല. ഈ സമ്മാനം നിങ്ങളുടെ ഭര്‍ത്താവിന് തീര്‍ച്ചയായും സന്തോഷം നല്‍കുന്നതായിരിക്കും. അത് നിങ്ങളുടെ ജീവിതത്തിലും സന്തോഷം നിലനിര്‍ത്തുമെന്നും പോലീസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. ജില്ലയിലെ പലഭാഗത്തും കാമ്പയിന്‍ സംഘടിപ്പിച്ചിട്ടുണ്ട്. വീട്ടമ്മമാര്‍ക്ക് ലഘുലേഖകള്‍ വിതരണം ചെയ്തും പ്രചരണം നടത്തുകയാണ്. ഹെല്‍മെറ്റ് ഇവിടെ നിര്‍ബന്ധമാക്കിയിരുന്നെങ്കിലും 10 ശതമാനം ബൈക്ക് യാത്രക്കാരെ ഇത് ഉപയോഗിക്കുന്നു.












Click it and Unblock the Notifications