ദുര്‍മന്ത്രവാദം രൂക്ഷം, 210 സ്ത്രീകള്‍ കൊല്ലപ്പെട്ടു
റായ്പൂര്‍: ദുര്‍ മന്ത്രവാദത്തിലൂടെ സ്ത്രീകളെ കൊല്ലുന്ന അക്രമം ഛത്തീസ്ഗണ്ഡില്‍ രൂക്ഷമാകുന്നു. കഴിഞ്ഞ കുറേ വര്‍ഷങ്ങള്‍ക്കിടയില്‍ 1500 സംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ മന്ത്രവാദത്തിനിടെ 210 പേര്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക കണക്ക്. ഇതില്‍ പലരും നീതിക്ക് വേണ്ടി കാത്തിരിക്കുകയാണ്.
അതിപുരാതനവും പ്രകൃതിദത്തവും ദൈവീകവുമായി നടത്തുന്ന മന്ത്രവാദത്തെ ഇന്ന് അക്രമമാക്കി മാറ്റുന്ന അവസ്ഥ വളരെ ദയനീയമായ കാഴ്ച തന്നെയാണ്. മന്ത്രവാദത്തിനും മറ്റു ആഭിചാര കര്‍മ്മങ്ങള്‍ക്കും അടിമപ്പെടുന്ന സ്ത്രീകളും ഇന്നും നീതി കിട്ടാതെ അലയുകയാണ്. വശീകരണം, കൃത്തികബലി, ഉച്ചാടനം, സ്തംഭനം തുടങ്ങിയ മന്ത്രവാദപ്രക്രിയകള്‍ സംസ്ഥാനത്ത് സുലഭമാണ്.

ബലാത്സംഗം, നഗ്ന പ്രദര്‍ശനം, മൂത്രം ഒഴിപ്പിക്കല്‍ തുടങ്ങി നിരവധി ഹീന പ്രവര്‍ത്തികളാണ് നടന്നുവരുന്നത്. 13 കൊല്ലത്തിന് മുന്‍പ് ഇതേ രീതി ഗരിയാബാദില്‍ നടന്നിട്ടുണ്ട്. 20 കേസുകളാണ് ഇതിനോടകം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇതില്‍ രണ്ട് പേര്‍ ഇതിനോടകം മരണപ്പെട്ടു. മൂന്നു പേര്‍ ഈ അക്രത്തില്‍ നിന്നും നീതി ലഭിക്കാന്‍ മൂന്നോട്ട് വന്നിരിക്കയാണ്. എന്നാല്‍ നിരവധിപേര്‍ ഇതിനെതിരെ ശബ്ദം ഉയര്‍ത്താന്‍ ഇന്നും ഭയക്കുന്നുകയാണെന്ന് ഇവര്‍ പറയുന്നു.
പ്രേതബാധയുണ്ടെന്നു പറഞ്ഞൊക്കെ മന്ത്രവാദ കളത്തില്‍ ഇരിക്കേണ്ടി വന്ന ചിലരാണ് ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്. അവര്‍ക്ക് പ്രേതബാധയൊന്നും ഇല്ലായിരുന്നെന്നും മയക്കുമരുന്നൊക്കെ നല്‍കി അവര്‍ വശീകരിക്കുകയായിരുന്നെന്നും ആണ് ചിലര്‍ പറയുന്നത്. ഛത്തീസ്ഗണ്ഡിലെ ഒരു ഡോക്ടര്‍ ദിനേശ് മിശ്ര ഇതിനെതിരെ നിരന്തരം ശബ്ദം ഉയര്‍ത്തുന്നുണ്ട്. കോടതിയില്‍ ഈ കേസ് പരിഗണനയ്ക്കിരിക്കെ ഈ അക്രമം ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. എത്രയും വേഗം ഈ ഇതിനെതിരെ ശക്തമായ നിലപാട് അധികൃതര്‍ എടുക്കണമെന്ന് ഡോക്ടര്‍ പറയുന്നു.

ഇത്തരം മന്ത്രവാദത്തിലൂടെ മാനഭംഗപ്പെടുന്ന സ്ത്രീകള്‍ കുടുംബത്തില്‍ നിന്നും പുറത്താക്കപ്പെടുന്ന അവസ്ഥ ആണ് കാണുന്നത്. ഇവരുടെ നാട്ടിലേയ്ക്ക് പോകാനും വീട്ടിലേയ്ക്ക് കയറി ചെല്ലാനും ഇന്നും വിലക്കാണ്. ഇന്നും അവര്‍ക്ക് നീതി കിട്ടാതെ ഒറ്റപ്പെടുന്ന അവസ്ഥയാണ് കാണാന്‍ കഴിയുന്നത്. സംരക്ഷണ നല്‍കേണ്ടവര്‍ വാതിലടയ്ക്കുമ്പോള്‍ എവിടെ ആണ് ഇവര്‍ക്ക് സുരക്ഷിതം എന്നാണ് വെല്ലുവിളി ഉയര്‍ത്തുന്ന ചോദ്യം.












Click it and Unblock the Notifications