Get Updates
Get notified of breaking news, exclusive insights, and must-see stories!

ഹിജാബ് ധരിച്ച് ഇനി ജ്വല്ലറികളിൽ നിന്ന് സ്വർണം വാങ്ങാനാകില്ല, പുതിയ നിയമം പ്രാബല്യത്തിൽ

സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ് കണ്ടത് മുതല്‍ രാജ്യത്ത് പലയിടത്തും വീടുകളില്‍ നിന്നും ജ്വല്ലറികളില്‍ നിന്നും സ്വര്‍ണ മോഷണം പതിവായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ മുഖം മറച്ച് എത്തുന്നവര്‍ക്ക് ഇനി സ്വര്‍ണാഭരണങ്ങള്‍ വില്‍ക്കില്ല എന്നുളള ജ്വല്ലറി ഉടമകളുടെ തീരുമാനം ചര്‍ച്ചയായിരിക്കുകയാണ്.

ബിഹാറിലാണ് ജ്വല്ലറി കടകളിൽ പ്രവേശിക്കുന്നതിനോ സ്വർണാഭരണം വാങ്ങുന്നതിനോ മുമ്പ് ഉപഭോക്താക്കൾ മുഖം വ്യക്തമാക്കണമെന്ന നിയമം പ്രാബല്യത്തിൽ വന്നിരിക്കുന്നത്. സംസ്ഥാനവ്യാപകമായി ഇത്തരമൊരു നിയന്ത്രണം നടപ്പാക്കുന്ന ആദ്യ സംസ്ഥാനമാണ് ബിഹാർ. സ്വർണ്ണത്തിന്റേയും വെള്ളിയുടേയും വില വർദ്ധിച്ചുവരുന്നതിനിടെ സുരക്ഷാ ആശങ്കകൾ കണക്കിലെടുത്താണ് ഈ തീരുമാനമെന്ന്. അഖിലേന്ത്യാ ജ്വല്ലേഴ്സ് ആന്റ് ഗോൾഡ് ഫെഡറേഷൻ്റെ വ്യക്തമാക്കുന്നു.

പുതിയ നിയമമനുസരിച്ച്, ഹിജാബ്, നിഖാബ്, ബുർഖ, സ്കാർഫുകൾ, ഹെൽമെറ്റുകൾ ഉൾപ്പെടെ മുഖം മറയ്ക്കുന്ന വസ്ത്രങ്ങളോ വസ്തുക്കളോ ധരിച്ച് കടകളിലെത്തുന്നവർ തിരിച്ചറിയലിനായി മുഖം കാണിക്കണം. ശരിയായ തിരിച്ചറിയൽ ഉറപ്പാക്കിയ ശേഷമേ ആഭരണങ്ങൾ വിൽക്കാവൂ എന്ന് ഫെഡറേഷൻ അധികൃതർ വ്യക്തമാക്കി. ഈ നിയമം ഔദ്യോഗികമായി നടപ്പാക്കുന്ന ആദ്യ സംസ്ഥാനം ബിഹാറെന്ന് AIJGF സംസ്ഥാന പ്രസിഡൻ്റ് അശോക് കുമാർ വർമ്മ വാർത്താ ഏജൻസിയോട് പറഞ്ഞു.

bihar

സുരക്ഷയാണ് പ്രധാന ലക്ഷ്യമെന്നും, ഇത് ഒരു പ്രത്യേക മതവിഭാഗത്തെയും ലക്ഷ്യമിടുന്നില്ലെന്നും അശോക് കുമാർ വർമ്മ വ്യക്തമാക്കി. "നിലവിൽ 10 ഗ്രാം സ്വർണ്ണത്തിന് ഏകദേശം 1.40 ലക്ഷം രൂപയാണ്. ഒരു കിലോ വെള്ളിയുടെ വില 2.5 ലക്ഷം രൂപയും". നിരവധി കവർച്ചകളിൽ മുഖം മറച്ചെത്തുന്ന സംഘങ്ങൾ കടകളിൽ പ്രവേശിച്ച് മോഷണം നടത്തിയിട്ടുണ്ട്. ഇത്തരം കുറ്റകൃത്യങ്ങൾ തടയുകയാണ് ഈ തീരുമാനത്തിൻ്റെ പ്രധാന ലക്ഷ്യം', അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതൊരു നിരോധനമല്ലെന്നും, തിരിച്ചറിയലിനായി മുഖം കാണിക്കാൻ ഉപഭോക്താക്കളോട് അഭ്യർത്ഥിക്കുക മാത്രമാണെന്നും വർമ്മ വ്യക്തമാക്കി. സ്കാർഫുകളോ ഹെൽമെറ്റുകളോ ഉപയോഗിച്ച് മുഖം മറയ്ക്കുന്ന പുരുഷന്മാർക്കും ഈ ചട്ടം ബാധകമാണ്. "ഞങ്ങളുടെ ലക്ഷ്യം വിവേചനമല്ല. ഉപഭോക്താവും കടയുടമയും നേർക്കുനേർ ഇടപഴകുമ്പോൾ വിശ്വാസ്യത സ്ഥാപിക്കപ്പെടും. ഈ നിയമം എല്ലാവർക്കും വേണ്ടിയുള്ളതാണ്".

പട്ന സിറ്റി സെൻട്രൽ പോലീസ് സൂപ്രണ്ടുമായി ഇക്കാര്യം ചർച്ച ചെയ്തപ്പോൾ വിയോജിപ്പൊന്നും ഉണ്ടായില്ലെന്നും വർമ്മ അറിയിച്ചു. മറ്റു സംസ്ഥാനങ്ങളിലെ ചില ജില്ലകളിൽ സമാനമായ മുൻകരുതൽ നടപടികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും, ബിഹാർ ഇത് സംസ്ഥാനവ്യാപകമായി സ്വീകരിക്കുന്ന ആദ്യ സംസ്ഥാനമാണെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, ഈ ജ്വല്ലറി നിയമം ബിഹാറിൽ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിട്ടുണ്ട്.

ആർജെഡി സംസ്ഥാന വക്താവ് ഏജാസ് അഹമ്മദ് ഈ നീക്കത്തെ രൂക്ഷമായി വിമർശിച്ചു. ഈ നടപടി ഭരണഘടനാ വിരുദ്ധവും ഇന്ത്യയുടെ മതേതര പാരമ്പര്യങ്ങൾക്ക് എതിരുമാണെന്ന് അഹമ്മദ് കുറ്റപ്പെടുത്തി. "സുരക്ഷയുടെ പേരിൽ ഹിജാബുകളെയും നിഖാബുകളെയും ലക്ഷ്യമിടുന്നത് മതവികാരങ്ങളെ വ്രണപ്പെടുത്തും. ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യം നിഷേധിക്കാനുള്ള ശ്രമമാണിത്" അദ്ദേഹം പറഞ്ഞു.

ബിജെപി, ആർഎസ്എസ് അംഗങ്ങളാണ് ഇതിന് പിന്നിലെന്നും ജ്വല്ലറി ഉടമകൾ അത് പ്രോത്സാഹിപ്പിക്കുകയാണെന്നും അഹമ്മദ് ആരോപിച്ചു. ഈ തീരുമാനം ഉടൻ പിൻവലിക്കണമെന്ന് അദ്ദേഹം ജ്വല്ലറി വ്യാപാരികളുടെ സംഘടനയോട് ശക്തമായി ആവശ്യപ്പെട്ടു. ഇത്തരം നടപടികൾ രാജ്യത്തിന്റെ ഭരണഘടനാപരവും മതേതരവുമായ കെട്ടുറപ്പിനെ ദുർബലപ്പെടുത്തുമെന്നും അഹമ്മദ് മുന്നറിയിപ്പ് നൽകി.

പ്രതിഷേധങ്ങളെക്കുറിച്ചും ഏറ്റുമുട്ടലുകളെക്കുറിച്ചുമുള്ള ചോദ്യങ്ങൾക്ക്, വിവാദത്തിനോ ബലപ്രയോഗത്തിനോ ഒരു സാധ്യതയുമില്ലെന്ന് വർമ്മ വ്യക്തമാക്കി. "ഒരു ജീവനക്കാരനും ആരുടെയും ഹിജാബോ ബുർഖയോ ബലമായി നീക്കം ചെയ്യില്ല. വിനയപൂർവ്വം മുഖം കാണിക്കാൻ അഭ്യർത്ഥിക്കുക മാത്രമാണ് ചെയ്യുന്നത്. ഏറ്റുമുട്ടലിന്റെ ചോദ്യമേയില്ല," അദ്ദേഹം പറഞ്ഞു. ഉപഭോക്താക്കളുടെയും കടയുടമകളുടെയും സുരക്ഷ ഉറപ്പാക്കുക എന്നതാണ് ഫെഡറേഷൻ്റെ ലക്ഷ്യമെന്നും അശോക് കുമാർ വർമ്മ വ്യക്തമാക്കി.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+