കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഖുറാന്‍ വായിച്ചിട്ടുള്ളവര്‍ മുത്തലാക്കിനെ അംഗീകരിക്കില്ലത്രെ, നിഖാത്ത് ഫാത്തിമ പറയും എന്തുകൊണ്ടെന്ന്

മുത്തലാക്കുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഫാത്തിമ രാജി വച്ചിരിക്കുന്നത്. മുത്തലാക്കിനെ പിന്തുണയ്ക്കുന്ന ബോര്‍ഡിന്റെ തീരുമാനത്തോട് യോജിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് രാജി.

  • By Gowthamy
Google Oneindia Malayalam News

ചെന്നൈ : മുത്തലാക്കും ഏകീകൃത സിവില്‍ കോഡുമൊക്കെ രാജ്യം ചര്‍ച്ച ചെയ്യുകയാണ്. അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള അഭിപ്രായങ്ങള്‍ ഉയരുന്നതിനിടെ സാമൂഹ്യ പ്രവര്‍ത്തക നിഖാത്ത് ഫാത്തിമ മുത്തലാക്കിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ഫാത്തിമ ചെന്നൈ മുസ്ലിം വ്യക്തിഗത ബോര്‍ഡില്‍ നിന്ന് രാജി വച്ചിരുന്നു. ഇതിനു പിന്നാലെയാണ് കാരണം വ്യക്തമാക്കി ഫാത്തിമ രംഗത്തെത്തിയിരിക്കുന്നത്.

മുത്തലാക്കുമായി ബന്ധപ്പെട്ടുണ്ടായ അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് ഫാത്തിമ രാജി വച്ചിരിക്കുന്നത്. മുത്തലാക്കിനെ പിന്തുണയ്ക്കുന്ന ബോര്‍ഡിന്റെ തീരുമാനത്തോട് യോജിക്കാന്‍ കഴിയാത്തതിനെ തുടര്‍ന്നാണ് രാജി.

പരാതിപ്രളയം

പരാതിപ്രളയം

മുത്തലാക്കിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്ത് ഇതിനോടകം നിരവധി പരാതികള്‍ സുപ്രീംകോടതിയില്‍ ലഭിച്ചിട്ടുണ്ട്.മുത്തലാക്കിലൂടെ വിവാഹമോചിതരായവരും വിവിധ സംഘടനകളുമാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. മുത്തലാക്ക് നിരോധിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാരും കോടതിയെ സമീപിച്ചിരിക്കുകയാണ്. ഇതോടെയാണ് മുത്തലാക്കുമായി ബന്ധപ്പെട്ട വിവാദം ശക്തമായത്.

 സര്‍ക്കാര്‍ പറയുന്നത്

സര്‍ക്കാര്‍ പറയുന്നത്

തലാക്ക് എന്ന് മൂന്ന് പ്രാവശ്യം പറഞ്ഞ് ഭര്‍ത്താവിന് ഭാര്യയെ മൊഴിചൊല്ലാമെന്നാണ് മുത്തലാക്ക് അനുശാസിക്കുന്നത്. ഇസ്ലാം മതത്തിലെ പ്രധാനപ്പെട്ടതോ ഒഴിവാക്കാന്‍ കഴിയാത്തതോ ആയ ഒന്നല്ല മുത്തലാക്ക് എന്നാണ് കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍ മുത്തലാക്കിന പിന്തുണച്ചാണ് മുസ്ലിം നിയമ ബോര്‍ഡ് രംഗത്തെത്തിയിരിക്കുന്നത്.

 ഹലാല വേണ്ട

ഹലാല വേണ്ട

ഖുറാനില്‍ തലാക്കിനെ കുറിച്ച വളരെ വിശദമായി തന്നെ പറയുന്നുണ്ടെന്ന് ഫാത്തിമ പറയുന്നു. മൂന്ന് തവണ തലാക്ക് ചൊല്ലിയാലും ഒറ്റത്തവണയായെ പരിഗണിക്കുകയുളളൂവെന്നും വിവാഹമോചിതരായ ദമ്പതികള്‍ക്ക് രണ്ടോ മൂന്നോ വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും വിവാഹം കഴിക്കാമെന്നും ഖുറാനില്‍ പറയുന്നുണ്ടെന്ന് ഫാത്തിമ. എന്നാല്‍ ഹലാല വേണ്ടെന്നും ഇതിനെ കുറിച്ച് ഖുറാനില്‍ ഒന്നും പറയുന്നില്ലെന്നും ഫാത്തിമ പറയുന്നു.

 സ്ത്രീകള്‍ ഇരകള്‍

സ്ത്രീകള്‍ ഇരകള്‍

തലാക്ക് ചൊല്ലിയ ഭാര്യയെ വീണ്ടും വിവാഹം കഴിക്കണമെങ്കില്‍ ഭാര്യയെ മറ്റൊരാള്‍ വിവാഹം കഴിച്ച് മൊഴി ചൊല്ലിയിരിക്കണമെന്ന വ്യത്യാസ്തമായ നിയമമാണ് ഹലാല. ഇത് സ്ത്രീകള്‍ക്കെതിരായ ചൂഷണമാണെന്നാണ് ഫാത്തിമ പറയുന്നത്. വടക്കേ ഇന്ത്യയിലെ സ്ത്രീകളില്‍ അധികം പേരും ഈ ചൂഷണത്തിന് ഇരയാകുന്നുണ്ടെന്നാുംഫാത്തിമ പറയുന്നു. തെറ്റാണെന്ന് അറിഞ്ഞിട്ടും മുസ്ലിം വ്യക്തി നിയമ ബോര്‍ഡ് ഇതിനെ പിന്തുണയ്ക്കുന്നത് എന്തിനാണെന്നും ഫാത്തിമ ചോദിക്കുന്നു.

 സ്ത്രീകള്‍ വിദ്യാസമ്പന്നര്‍

സ്ത്രീകള്‍ വിദ്യാസമ്പന്നര്‍

മുത്തലാക്കും ഹലാലയും ഇന്ത്യയുടെ തെക്കന്‍ ഭാഗങ്ങളില്‍ അത്രയ്ക്ക് പരിചിതമല്ലെന്നാണ് ഫാത്തിമ പറയുന്നത്. മുത്തലാക്കിനും ഹലാലയ്ക്കും ഇരയാകുന്നത് വടക്കേ ഇന്ത്യയിലെ സ്ത്രീകളാണെന്നും ഫാത്തിമ. തെക്കേ ഇന്ത്യയിലെ മുസ്ലിം സ്ത്രീകള്‍ വിദ്യാസമ്പന്നരാണെന്നും പലരും ഖുറാന്‍ വായിച്ചിട്ടുള്ളവരാണെന്നും ഫാത്തിമ പറയുന്നു. ജമാത്ത് ഇസ്ലാമി, അഹ്ലെ ഹദീസ് എന്നിവ ഈ മേഖലകളില്‍ ശക്തമാണെന്നും സ്ത്രീകളുടെ പ്രശ്‌നങ്ങളില്‍ ഇവര്‍ സജീവമായി ഇടപെടാറുണ്ടെന്നും അവര്‍ പറയുന്നു.

 ഫാത്തിമ പറയുന്നു

ഫാത്തിമ പറയുന്നു

ബോഡംഗങ്ങള്‍ ഖലീഫ ഉമറിനെ കൂട്ടുപിടിച്ചാണ് മുത്തലാക്കിനെ ന്യായീകരിക്കുന്നതെന്ന് ഫാത്തിമ പറയുന്നു. ഖലീഫ ഉമര്‍ മുത്തലാക്ക് ചെയ്തിരുന്നുവെങ്കിലും പുരുഷന്മാര്‍ക്കും ഒപ്പം മുന്നറിയിപ്പ് നല്‍കുന്നുണ്ടെന്ന് ഫാത്തിമ പറയുന്നു. ഇക്കാലത്ത് പുരുഷന്മാര്‍ക്ക് ശിക്ഷ നല്‍കാന്‍ ആരുണ്ടെന്നും ഫാത്തിമ ചോദിക്കുന്നു. ഖലീഫ ഉമറിനെ പിന്തുടര്‍ന്നാണ് ഇത് നടപ്പാക്കുന്നതെങ്കില്‍ എന്തുകൊണ്ട് അദ്ദേഹം മുന്നോട്ടുവച്ച ശിക്ഷ നടപ്പാക്കുന്നില്ലെന്നും ഫാത്തിമ ചോദിക്കുന്നു. ഈ നിലപാടിനോട് യോജിക്കാന്‍ കഴിയാത്തതുകൊണ്ടാണ് രാജി വയ്ക്കുന്നതെന്നും ഫാത്തിമ.

 സ്ത്രീകള്‍ക്ക് മോചനം

സ്ത്രീകള്‍ക്ക് മോചനം

മുത്തലാക്ക് ചില സാഹചര്യങ്ങളില്‍ സ്ത്രീകള്‍ക്ക് അനുഗ്രഹമാകാറുണ്ടെന്ന് ഫാത്തിമ പറയുന്നു. നീണ്ടകാലമായി പീഡനത്തിനിരയായിക്കൊണ്ടിരിക്കുന്ന സ്ത്രീകള്‍ക്ക് മുത്തലാക്ക് അനുഗ്രഹം ആകുന്നുവെന്നാണ് ഫാത്തിമ പറയുന്നത്.

 മതേതരത്വത്തിന് എതിര്

മതേതരത്വത്തിന് എതിര്

അതേസമയം ബിജെപി മുന്നോട്ടുവയ്ക്കുന്ന ഏകീകൃത സിവില്‍ കോഡ് എന്ന ആശയത്തെ ഫാത്തിമ എതിര്‍ക്കുന്നുണ്ട്. ഇന്ത്യയുടെ ഏകീകൃത സ്വഭാവത്തിന് എതിരാണ് ഇതെന്നാണ് അവര്‍ പറയുന്നത്. ഇന്ത്യയുടെ മതേതരത്വ സ്വഭാവം ഭരണഘടന അനുശാസിക്കുന്നതാണെന്നും ഫാത്തിമ പറയുന്നു. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് വളരെ പ്രയാസമാണെന്നും ഫാത്തിമ പറയുന്നു.

 ജോലിക്കു പോകാമെങ്കില്‍ പള്ളിയിലും പ്രാര്‍ഥിക്കാം

ജോലിക്കു പോകാമെങ്കില്‍ പള്ളിയിലും പ്രാര്‍ഥിക്കാം

സ്ത്രീകള്‍ക്ക് പള്ളിയില്‍ പ്രാര്‍ഥിക്കാന്‍ അവകാശമുണ്ടെന്ന് ഫാത്തിമ പറയുന്നു. സ്ത്രീകള്‍ ജോലിക്ക് പോകുന്നതിനെ മുസ്ലിം നിയമ ബോര്‍ഡ് എതിര്‍ക്കുന്നില്ലെങ്കില്‍ സ്ത്രീകള്‍ പള്ളിയില്‍ പ്രാര്‍ഥിക്കുന്നതിനെ എതിര്‍ക്കുന്നതെന്തിനെന്നും അവര്‍ ചോദിക്കുന്നു.

 സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം

സ്ത്രീകള്‍ക്ക് സ്വാതന്ത്ര്യം

പ്രവാചകനായ മുഹമ്മദിന്റെ ഭാര്യമാര്‍ സ്വാതന്ത്ര്യമുള്ളവരായിരുന്നുവെന്നും ഫാത്തിമ. ഒരു ഭാര്യ സാമൂഹ്യ പ്രവര്‍ത്തകയും മറ്റൊരാള്‍ വ്യവസായസംഘാടകയുമായിരുന്നുവെന്ന് ഫാത്തിമ വ്യക്തമാക്കുന്നു. ഇതാണ് പിന്തുടരേണ്ടതെന്നും അവര്‍ പറയുന്നു.

 വ്യത്യസ്തയാകുന്നതെങ്ങനെ

വ്യത്യസ്തയാകുന്നതെങ്ങനെ

2013ലാണ് നിഖാത്ത ഫാത്തിമ മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് അംഗമായത്. ചെന്നൈയിലെ പ്രശസ്തയായ സാമൂഹ്യ പ്രവര്‍ത്തകയാണ് ഫാത്തിമ.

English summary
she said she could no longer let her name be associated with an organisation that endorses triple talaq.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X