ഒരു എയര്‍ലൈന്‍ കന്പനിയും വനിത ദിനം ഇങ്ങനെ ആഘോഷിയ്ക്കില്ല, സല്യൂട്ട് എയര്‍ ഇന്ത്യ !
ദില്ലി: വനിത ദിനം ആഘോഷമാക്കാന്‍ എയര്‍ ഇന്ത്യയും. ലോക വനിതാ ദിനത്തോട് അനുബന്ധിച്ച് തങ്ങളുടെ ആഭ്യന്തര സര്‍വീസുകളില്‍ വനിത ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി എയര്‍ ഇന്ത്യ. 20 ആഭ്യന്തര സര്‍വീസുകളില്‍ എയര്‍ ഇന്ത്യയെ നയിക്കുന്നത് വനിത ജീവനക്കാരാണ്.
വനിതാ ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തി വിമാനം പറത്തി ഞായറാഴ്ച ഇന്ത്യ മറ്റൊരു റെക്കോര്‍ഡ് തീര്‍ത്തിരുന്നു. ഇതിന് പിന്നാലെയാണ് വനിത ദിനത്തിലും ക്യാബിന്‍ ക്രൂവില്‍ സ്ത്രീകളെ മാത്രം ഉള്‍പ്പെടുത്തിയിരിയ്ക്കുന്നത്. ദില്ലിയില്‍ നിന്നും സാന്‍ഫ്രാന്‍സിസ്‌കോയിലേയ്ക്ക് പോയ എഐ 173 എന്ന വിമാനമാണ് വനിത ജീവനക്കാരെ മാത്രം ഉള്‍പ്പെടുത്തിയതിന്റെ പേരില്‍ റെക്കോര്‍ഡ് തീര്‍ത്തത്. ഞായറാഴ്ച പറന്നുയര്‍ന്ന വിമാനം ചൊവ്വാഴ്ച ദില്ലിയില്‍ തിരിച്ചെത്തും.

എയര്‍ ഇന്ത്യ എല്ലാ മേഖലകളിലും സ്ത്രീകളെ പിന്തുണയ്ക്കുന്നുണ്ടെന്ന് ഇന്ത്യന്‍ വുമണ്‍ പൈലറ്റ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഹര്‍പ്രീത് സിംഗ് പറഞ്ഞു. കോക്ക്പിറ്റ് മുതല്‍, ക്യാബിന്‍ ക്രൂ, ചെക്ക് ഇന്‍ സ്റ്റാഫ്, ഡോക്ടേഴ്‌സ് എന്നിവയിലെല്ലാം തന്നെ സ്ത്രീ ജീവനക്കാരായിരുന്നു എന്ന പ്രത്യേകതയും സാന്‍ഫ്രാന്‍സിസ്‌കോയിലേയ്ക്ക് പറന്ന വിമാനത്തിന് ഉണ്ടായിരുന്നു. 3765 വനിത ജീവനക്കാരാണ് എയര്‍ ഇന്ത്യയ്ക്കുള്ളത്.












Click it and Unblock the Notifications