ഇന്ന് വനിതാ ദിനം ... അറിയാം ഇന്ത്യയിലെ പ്രധാന വനിതാ വ്യക്തിത്വങ്ങളെ
ഇന്ന് ലോകം വനിതാദിനം ആചരിക്കുകയാണ്. ദേശത്തിന്‍റെ അതിരുകള്‍ക്കപ്പുറം ലോകത്തെമ്പാടുമുള്ള വനിതകള്‍ക്കായി ഒരു ദിനം എന്ന് ലക്ഷ്യം വെച്ചാണ് ഐക്യരാഷ്ട്ര സംഘടന മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചത്. അതിര്‍ത്തികള്‍ ഇല്ലാതാക്കി സ്ത്രീകള്‍ അവര്‍ക്കായി കണ്ടെത്തിയ ദിനം. നിരവധി അനുഭവങ്ങളുടെ തിളങ്ങുന്ന ഓര്‍മ്മകളുടെ ഒരു ദിനം കൂടിയാണിത്. ചോരയും കണ്ണീരും വീണതിന്‍റെ ഓര്‍മ്മകള്‍, അധ്വാനത്തിന്‍റേയും വിയര്‍പ്പിന്‍റേയും ഓര്‍മ്മകള്‍ ഓര്‍മ്മപ്പെടുത്തലുകള്‍ എന്നിവ കൂടിയാണ് ഈ ദിനം. നാം ജീവിക്കുന്ന സമൂഹം തുടര്‍പോരാട്ടത്തിലൂടെ ഉടച്ചുവാര്‍ക്കപ്പെടണ്ടേതുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്ന ഈ ദിനത്തില്‍ പരിചയപ്പെടാം നമ്മുടെ പ്രധാന വനിതാ രത്നങ്ങളെ
| ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതി | പ്രതിഭാ ദേവി സിങ്ങ് പാട്ടീല്‍ |
| ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രി | ഇന്ദിരാ പ്രിയദര്‍ശിനി ഗാന്ധി |
| ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യന്‍ വനിത | കല്‍പന ചൗള |
| സൈന്യത്തില്‍ പ്രവര്‍ത്തിച്ച ആദ്യ ഇന്ത്യന്‍ വനിത | പുനിത അറോറ/ പ്രിയ ജിങ്കാന്‍ |
| എവറെസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിത | ബചേന്ദ്രി പല്‍ |
| നേവിയില്‍ പ്രവര്‍ത്തിച്ച ആദ്യ ഇന്ത്യന്‍ വനിത | ശുഭാംഗി സ്വരൂപ് |
| ഒളിമ്പിക്സില്‍ പങ്കെടുത്ത് ആദ്യ ഇന്ത്യന്‍ വനിത | കര്‍ണം മല്ലേശ്വരി |
| ഒളിമ്പിക്സില്‍ വെള്ളിമെഡല്‍ കരസ്ഥമാക്കിയ ആദ്യ ഇന്ത്യന്‍ വനിത | പിവി സിന്ധു |
| മിസ് വേള്‍ഡ് ആയ ആദ്യ മിസ് ഇന്ത്യ | റെയ്ത്താ പാരിയ പൗവ്വല്‍ |
| മിസ് യൂനിവേഴ്സായ ആദ്യ ഇന്ത്യക്കാരി | സുഷ്മിത സെന്‍ |
| ആദ്യ ഇന്ത്യന്‍ നായിക | സുബൈദ ബീഗം |
| ആദ്യ ഇന്ത്യന്‍ വനിതാ ഗായിക | രാജ്കുമാരി ദുബൈ |
| ആദ്യ ഇന്ത്യന്‍ വനിതാ ഡോക്ടര്‍ | ആനന്ദി ഗോപാല്‍ ജോഷി |
| നോബല്‍ പ്രൈസ് നേടിയ ആദ്യ ഇന്ത്യക്കാരി | മദര്‍ തെരേസ |
| ഇന്ത്യയിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ(IPS) | കിരണ്‍ ബേദി |
| ആദ്യ ഇന്ത്യന്‍ വനിതാ റൈഡര്‍ | റോഷ്ണി ശര്‍മ്മ |
| ആദ്യ വനിതാ ഓട്ടോറിക്ഷാ ഡ്രൈവര്‍r | ഷില ദവ്രേ |
| ടെസ്റ്റ് ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചവറി നേടിയ ആദ്യ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം | മിതാലി രാജ് |
| എയര്‍ഫോഴ്സിലെ ആദ്യ വനിത ഫ്ളയൈര്‍ | അഞ്ജലി ഗുപ്ത |
| സുപ്രീം കോടതി ജഡ്ജിയായ ആദ്യ ഇന്ത്യന്‍ വനിത | എം ഫാത്തിമ ബീവി |
| ഇന്ത്യന്‍ എയര്‍ലൈന്‍സിലെ ആദ്യ വനിതാ പൈലറ്റ് | ദുര്‍ഗ ബാനര്‍ജി |
| ഓസ്കാര്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിത | ബാനു അതയ്യ |
| ആദ്യ ഇന്ത്യന്‍ മിസിസ് വേള്‍ഡ് | അതിഥി ഗോവിത്രികര്‍ |
| ഇന്ത്യന്‍ റെസ്ക്യൂവിന്‍റെ ആദ്യ വനിതാ പൈലറ്റ് ഫൈറ്റര്‍ | ആവണി ചതുര്‍വേദി |












Click it and Unblock the Notifications