കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ന് വനിതാ ദിനം ... അറിയാം ഇന്ത്യയിലെ പ്രധാന വനിതാ വ്യക്തിത്വങ്ങളെ

  • By Desk
Google Oneindia Malayalam News

ഇന്ന് ലോകം വനിതാദിനം ആചരിക്കുകയാണ്. ദേശത്തിന്‍റെ അതിരുകള്‍ക്കപ്പുറം ലോകത്തെമ്പാടുമുള്ള വനിതകള്‍ക്കായി ഒരു ദിനം എന്ന് ലക്ഷ്യം വെച്ചാണ് ഐക്യരാഷ്ട്ര സംഘടന മാര്‍ച്ച് 8 അന്താരാഷ്ട്ര വനിതാ ദിനമായി പ്രഖ്യാപിച്ചത്. അതിര്‍ത്തികള്‍ ഇല്ലാതാക്കി സ്ത്രീകള്‍ അവര്‍ക്കായി കണ്ടെത്തിയ ദിനം. നിരവധി അനുഭവങ്ങളുടെ തിളങ്ങുന്ന ഓര്‍മ്മകളുടെ ഒരു ദിനം കൂടിയാണിത്. ചോരയും കണ്ണീരും വീണതിന്‍റെ ഓര്‍മ്മകള്‍, അധ്വാനത്തിന്‍റേയും വിയര്‍പ്പിന്‍റേയും ഓര്‍മ്മകള്‍ ഓര്‍മ്മപ്പെടുത്തലുകള്‍ എന്നിവ കൂടിയാണ് ഈ ദിനം. നാം ജീവിക്കുന്ന സമൂഹം തുടര്‍പോരാട്ടത്തിലൂടെ ഉടച്ചുവാര്‍ക്കപ്പെടണ്ടേതുണ്ടെന്ന് ഓര്‍മ്മപ്പെടുത്തുന്ന ഈ ദിനത്തില്‍ പരിചയപ്പെടാം നമ്മുടെ പ്രധാന വനിതാ രത്നങ്ങളെ

ഇന്ത്യയുടെ ആദ്യ വനിതാ രാഷ്ട്രപതി പ്രതിഭാ ദേവി സിങ്ങ് പാട്ടീല്‍
ഇന്ത്യയുടെ ആദ്യ വനിതാ പ്രധാനമന്ത്രി ഇന്ദിരാ പ്രിയദര്‍ശിനി ഗാന്ധി
ബഹിരാകാശത്തെത്തിയ ആദ്യ ഇന്ത്യന്‍ വനിത കല്‍പന ചൗള
സൈന്യത്തില്‍ പ്രവര്‍ത്തിച്ച ആദ്യ ഇന്ത്യന്‍ വനിത പുനിത അറോറ/ പ്രിയ ജിങ്കാന്‍
എവറെസ്റ്റ് കീഴടക്കിയ ആദ്യ ഇന്ത്യന്‍ വനിത ബചേന്ദ്രി പല്‍
നേവിയില്‍ പ്രവര്‍ത്തിച്ച ആദ്യ ഇന്ത്യന്‍ വനിത ശുഭാംഗി സ്വരൂപ്
ഒളിമ്പിക്സില്‍ പങ്കെടുത്ത് ആദ്യ ഇന്ത്യന്‍ വനിത കര്‍ണം മല്ലേശ്വരി
ഒളിമ്പിക്സില്‍ വെള്ളിമെഡല്‍ കരസ്ഥമാക്കിയ ആദ്യ ഇന്ത്യന്‍ വനിത പിവി സിന്ധു
മിസ് വേള്‍ഡ് ആയ ആദ്യ മിസ് ഇന്ത്യ റെയ്ത്താ പാരിയ പൗവ്വല്‍
മിസ് യൂനിവേഴ്സായ ആദ്യ ഇന്ത്യക്കാരി സുഷ്മിത സെന്‍
ആദ്യ ഇന്ത്യന്‍ നായിക സുബൈദ ബീഗം
ആദ്യ ഇന്ത്യന്‍ വനിതാ ഗായിക രാജ്കുമാരി ദുബൈ
ആദ്യ ഇന്ത്യന്‍ വനിതാ ഡോക്ടര്‍ ആനന്ദി ഗോപാല്‍ ജോഷി
നോബല്‍ പ്രൈസ് നേടിയ ആദ്യ ഇന്ത്യക്കാരി മദര്‍ തെരേസ
ഇന്ത്യയിലെ ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ(IPS) കിരണ്‍ ബേദി
ആദ്യ ഇന്ത്യന്‍ വനിതാ റൈഡര്‍ റോഷ്ണി ശര്‍മ്മ
ആദ്യ വനിതാ ഓട്ടോറിക്ഷാ ഡ്രൈവര്‍r ഷില ദവ്രേ
ടെസ്റ്റ് ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചവറി നേടിയ ആദ്യ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്
എയര്‍ഫോഴ്സിലെ ആദ്യ വനിത ഫ്ളയൈര്‍ അഞ്ജലി ഗുപ്ത
സുപ്രീം കോടതി ജഡ്ജിയായ ആദ്യ ഇന്ത്യന്‍ വനിത എം ഫാത്തിമ ബീവി
ഇന്ത്യന്‍ എയര്‍ലൈന്‍സിലെ ആദ്യ വനിതാ പൈലറ്റ് ദുര്‍ഗ ബാനര്‍ജി
ഓസ്കാര്‍ നേടിയ ആദ്യ ഇന്ത്യന്‍ വനിത ബാനു അതയ്യ
ആദ്യ ഇന്ത്യന്‍ മിസിസ് വേള്‍ഡ് അതിഥി ഗോവിത്രികര്‍
ഇന്ത്യന്‍ റെസ്ക്യൂവിന്‍റെ ആദ്യ വനിതാ പൈലറ്റ് ഫൈറ്റര്‍ ആവണി ചതുര്‍വേദി
English summary
womens day special news
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X