വനിതാ സംവരണം 2024 ന് ശേഷം; സെൻസസും, മണ്ഡല പുനർനിർണ്ണയവും ഉണ്ടാകുമെന്ന് അമിത് ഷാ
ഡൽഹി: വനിതാ സംവരണം ബിൽ നടപ്പാക്കാൻ 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം സെൻസസും മണ്ഡലപുനഃർനിർണയവും നടത്തുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയുടെ തെളിവാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.
ബിൽ നടപ്പാക്കാൻ മണ്ഡല പുനർനിർണ്ണയവും, സെൻസസും പൂർത്തിയാക്കുക തന്നെ വേണം. ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം ഇത് നടപ്പാക്കും. 'മൂന്നിലൊന്ന് സീറ്റുകൾ സംവരണം ചെയ്താൽ അത് ആര് നടപ്പാക്കും? തീർച്ചയായും പ്രതിപക്ഷം അതിനെ ചോദ്യം ചെയ്യും. ഞങ്ങൾ വയനാടോ ഹൈദരാബാദോ സംവരണം ചെയ്താൽ അത് രാഷ്ട്രീയമാണെന്ന് നിങ്ങൾ പറയും', അമിത് ഷാ പറഞ്ഞു.

' ഈ ബില്ലിന് പുതിയ സെൻസസും പുതിയ ഡീലിമിറ്റേഷനും വേണമെന്ന ആവശ്യം വിചിത്രമായി തോന്നുന്നു. അതുകൊണ്ട് തന്നെ മണ്ഡല നിർണയം നടത്തുന്നത് ഡീലിമിറ്റേഷൻ കമ്മീഷനെ ഏൽപ്പിക്കുന്നതാണ് നല്ലതെന്ന് കരുതുന്നു. സുപ്രീം കോടതി ജഡ്ജി, തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധി, ഓരോ രാഷ്ട്രീയ പാർട്ടിയിൽ നിന്നും ഒരു പ്രതിനിധി എന്നിവരും നിയമപ്രകാരം ഡീലിമിറ്റേഷൻ കമ്മീഷന്റെ ഭാഗമാകും', ഷാ പറഞ്ഞു. എസ് സി, എസ് ടി , ഒ ബി സി വിഭാഗങ്ങൾക്ക് ഉപസംവരണം വേണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യത്തിനും അമിത് ഷ മറുപടി നൽകി.
'ചിലർ കരുതുന്നത് സെക്രട്ടറിമാരാണ് രാജ്യം ഭരിക്കുന്നതെന്നാണ്. 85 ബി ജെ പി എംപിമാരും 29 മന്ത്രിമാരും മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരാണ്. ഒ ബി സി, മുസ്ലീം സംവരണം ഇല്ലാത്തതിനാൽ ബില്ലിനെ പിന്തുണയ്ക്കരുത് എന്നാണ് സോഷ്യൽ മീഡിയയിലൂടെ ചിലർ പറയുന്നത്. മണ്ഡലപുനഃർനിർണയം നടത്തണമെന്നും. ബില്ലിനെ ഇപ്പോഴെങ്കിലും പിന്തുണച്ചില്ലെങ്കിൽ 2029 ന് മുൻപ് പോലും വനിതാ സംവരണം നടപ്പാകില്ല. രാജ്യത്ത് തീരുമാനമെടുക്കുന്നതിലും നയരൂപീകരണത്തിലും സ്ത്രീകളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതാണ് ബിൽ. കുറഞ്ഞപക്ഷം നടപടികൾ ആരംഭിക്കുകയെങ്കിലും വേണം', അമിത് ഷാ പറഞ്ഞു.
'നാരി ശക്തി വന്ദൻ അധിനിയം' എന്ന പേരിലുള്ള ബിൽ കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ മേഘ്വാള്‍ ചൊവ്വാഴ്ചയാണ് സഭയിൽ അവതരിപ്പിച്ചത്. ലോക്സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുന്നതാണ് ബിൽ
-
ലുലു ഗ്രൂപ്പിന് രണ്ടാമത്തെ ഭൂമിയും നഷ്ടമായേക്കും; നിയമക്കുരുക്കില്‍ പെട്ട് വന്‍ പദ്ധതി, പ്രതിഷേധം -
സ്വർണ വില 2ശതമാനം ഇടിഞ്ഞു; ഇനിയും കുറയും.. അര പവൻ 25,000 രൂപയ്ക്ക് വാങ്ങാനാകുമെന്ന് കരുതുന്നുണ്ടോ? -
വിഷുവും രാജയോഗവും ഒന്നിച്ച്..! പൊന്നും പണവും വന്ന് മൂടും, ഈ രാശിക്കാരാണോ? -
എല്‍പിജിക്കായി 'റിസ്കെടുക്കാന്‍' ഇന്ത്യയും ചൈനയും! യുഎസില്‍ നിന്ന് ഇറക്കുമതി ചെയ്യും -
ഹോർമുസിൽ കുടുങ്ങിയ ഇന്ത്യൻ കപ്പലുകളെ ഒഴിപ്പിക്കാൻ ശ്രമം തുടർന്ന് ഇന്ത്യൻ നേവി; വെല്ലുവിളികൾ ഏറെ -
സ്വര്‍ണവില കുറയുന്നു; ഇനിയും കുറഞ്ഞേക്കും, മറ്റൊരു കെണിയുണ്ട്, ഇന്നത്തെ പവന് വില അറിയാം -
ബെംഗളൂരുവിലെ കായിക പ്രേമികൾക്ക് ആഘോഷിക്കാം; രണ്ടാം ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു, ടെൻഡർ ക്ഷണിച്ചു -
ഇനി അതെല്ലാം മധുരമുള്ള ഓര്‍മയാകും; ഗണിത പ്രവചനവുമായി ഇറാന്, ട്രംപിന്റെ പ്രതികരണം മറ്റൊന്ന് -
മിനിമം സാലറി 18000 ത്തില്‍ നിന്ന് 32400 ആകും, പെന്ഷന് 16200! ഫിറ്റ്മെന്റ് ഘടകം 3.0 ഇല്ല!! -
'കറുപ്പിന്റെ ഭീകരത കണ്ടാൽ പെറ്റ തള്ള പോലും സഹിക്കില്ല'; ആ കളിയാക്കൽ..ആർഎൽവി രാമകൃഷ്ണൻ -
'ജനന സര്‍ട്ടിഫിക്കറ്റുണ്ടാക്കിയാല്‍ വലിയ സിനിമ കിട്ടുമെന്ന് ഫര്മാന് പറഞ്ഞു'; വൈറല്‍ പെണ്‍കുട്ടിയുടെ അമ്മ -
ഖത്തര്‍ വീണു; പകരം നിറഞ്ഞത് ഷെല്‍, എങ്കിലും ഇന്ത്യന്‍ വിപണി നഷ്ടമാകില്ല, ത്വരിത നീക്കം












Click it and Unblock the Notifications