വനിത സംവരണ ബിൽ നിയമമായി; ഒപ്പ് വെച്ച് രാഷ്ട്രപതി
ഡൽഹ്: വനിത സംവരണ ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി ദ്രൗപദി മുർമു. ഇത് സംബന്ധിച്ച വിജ്ഞാപനം പിന്നീട് പുറത്തിറങ്ങും. ലോക്സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുന്നതാണ് ബിൽ.
'നാരി ശക്തി വന്ദൻ അധിനിയം' എന്ന പേരിലാണ് സർക്കാർ ബിൽ അവതരിപ്പിച്ചത്. നീണ്ട ചർച്ചകൾക്കു ശേഷം ലോക്സഭയും, രാജ്യസഭയും ബിൽ പാസാക്കിയിരുന്നു. ലോക്സഭയിൽ 454 എംപിമാർ ബില്ലിനെ പിന്തുണച്ചിരുന്നു. എ ഐ എം ഐ എമ്മിന്റെ രണ്ട് എംപിമാർ മാത്രമായിരുന്നു ബില്ലിനെ എതിർത്തത്.

സവർണ സ്ത്രീകൾക്കു മാത്രമേ ബില്ലിനെ കൊണ്ട് പ്രയോജനം ഉള്ളൂവെന്നും പാർലമെന്റിൽ വളരെ കുറവു പ്രാതിനിധ്യം മാത്രമുള്ള ഒ ബി സി, മുസ്‍ലിം വിഭാഗത്തിൽപ്പെട്ട സ്ത്രീകള്‍ക്ക് എന്തുകൊണ്ടാണ് ഒരു ക്വാട്ടയും നൽകാത്തതെന്നുമായിരുന്നു എതിർപ്പ് പ്രകടിപ്പിച്ച് ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തിഹാദുൽ മുസ്‌ലിമീൻ (എ ഐ എം ഐ എം) അധ്യക്ഷനും എംപിയുമായ അസദുദ്ദീൻ ഉവൈസി ചോദിച്ചത്. അതേസമയം രാജ്യസഭയിൽ 215 എംപിമാരും ബില്ലിനെ പിന്തുണച്ചിരുന്നു.
ബില്ലിൽ മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള (ഒ ബി സി) സ്ത്രീകളെ ഉൾപ്പെടുത്താത്തതിനെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ചോദ്യം ചെയ്തിരുന്നു. ഒ ബി സികൾക്കും തുല്യ പ്രാതിനിധ്യം വേണം എന്നായിരുന്നു പ്രതിപക്ഷം ആവശ്യപ്പെട്ടത്.
അതേസമയം വനിത സംവരണം 2026 ന് ശേഷമേ നടപ്പാകൂവെന്നാണ് കേന്ദ്രമന്ത്രി നിർമല സീതാരാമൻ പറഞ്ഞത്. സെൻസസ് നടപടികൾ 2026 ലേ പൂർത്തിയാകൂവെന്നും നിർമ്മലാ സീതാരാമൻ പറഞ്ഞു.
ബിൽ നടപ്പാക്കാൻ മണ്ഡല പുനർനിർണ്ണയവും, സെൻസസും പൂർത്തിയാക്കുക തന്നെ വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കിയിരുന്നു. '2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷം നിയമം നടപ്പാക്കും. 'മൂന്നിലൊന്ന് സീറ്റുകൾ സംവരണം ചെയ്താൽ അത് ആര് നടപ്പാക്കും? തീർച്ചയായും പ്രതിപക്ഷം അതിനെ ചോദ്യം ചെയ്യും.അതുകൊണ്ട് തന്നെ മണ്ഡല നിർണയം നടത്തുന്നത് ഡീലിമിറ്റേഷൻ കമ്മീഷനെ ഏൽപ്പിക്കുന്നതാണ് നല്ലതെന്ന് കരുതുന്നു. സുപ്രീം കോടതി ജഡ്ജി, തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധി, ഓരോ രാഷ്ട്രീയ പാർട്ടിയിൽ നിന്നും ഒരു പ്രതിനിധി എന്നിവരും നിയമപ്രകാരം ഡീലിമിറ്റേഷൻ കമ്മീഷന്റെ ഭാഗമാകും'. എന്നായിരുന്നു അമിത് ഷാ വ്യക്തമാക്കിയത്.
-
കാത്തിരിപ്പ് വിഫലം; ചിക്കമംഗളൂരിൽ കാണാതായ ശ്രീനന്ദയുടെ മൃതദേഹം കണ്ടെത്തി -
2013 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവില്‍ സ്വര്‍ണം... ഒറ്റയടിക്ക് 13% ഇടിഞ്ഞെന്ന് ഗോള്‍ഡ് കൗണ്‍സില്‍ -
കേരളത്തിൽ രണ്ടിടത്ത് താമര വിരിഞ്ഞുവെന്ന് ബിജെപി; 10 ഇടത്ത് അട്ടിമറി സാധ്യത? നൂറിൽ ഉറച്ച് യുഡിഎഫും -
കേരളത്തില്‍ യുഡിഎഫ് തരംഗം; 102 സീറ്റ് വരെ കിട്ടിയേക്കും, ബിജെപിക്ക് എസ്ഐആര്‍ പാര, റാഷിദ് പറയുന്നു -
'സഭ എന്ത് വൃത്തികേടാണ് കാണിക്കുന്നത്? ബോധവും വിവരവും ഇല്ലാത്തവർ, ഞാൻ 20,000 വോട്ടിന് ജയിക്കും'; പിസി ജോർജ് -
സ്വര്‍ണവില വീണ്ടും കയറി; ഇനി ഈ ആഭരണം മാത്രമാകും ശരണം, ഇന്നത്തെ പവന് വില -
'ഇല്ലെങ്കിൽ ട്വന്റി-20 സ്ഥാനാർത്ഥി 25000 വോട്ടിന് ജയിച്ചേനെ', സാബു എം ജേക്കബിനെ പരിഹസിച്ച് സോഹൻ സീനുലാൽ -
ഗജകേസരി യോഗം ചെറിയ കാര്യമല്ല; ഈ രാശിക്കാരുടെ പ്രണയം പൂത്തുലയും, സമ്പത്തിൽ ആറാടും..! -
ഒരു യുദ്ധം കൂടി അവസാനിക്കുന്നു? താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യയും ഉക്രെയ്നും -
കാത്തിരിപ്പ് അവസാനിക്കുന്നു.. ഡിഎ വര്‍ധനവ് അടുത്ത ആഴ്ച തന്നെയുണ്ടാകും!? ശമ്പളം കൂടും -
പോളിംഗ് കൂടിയാല്‍ യുഡിഎഫ്... കുറഞ്ഞാല്‍ എല്‍ഡിഎഫ്; ഇതില്‍ എന്തെങ്കിലും സത്യമുണ്ടോ? -
'എനിക്കെന്താ ദേഷ്യപ്പെട്ടൂടെ, മനപ്പൂർവ്വം അങ്ങനെ ചെയ്താൽ ദേഷ്യം വരില്ലേ', മമ്മൂട്ടി പറഞ്ഞത്












Click it and Unblock the Notifications