വനിത സംവരണ ബിൽ ലോക്സഭയിൽ പാസായി; ബില്ലിനെ എതിർത്തത് 2 പേർ
ഡൽഹി: വനിതാ സംവരണ ബിൽ ലോക്‌സഭയില്‍ പാസായി. 454 എംപിമാര്‍ ബില്ലിനെ അനുകൂലിച്ചു വോട്ട് ചെയ്തു. രണ്ട് അംഗങ്ങള്‍ ബില്ലിനെ എതിര്‍ത്തു. എഐഎംഐഎം എംപിമാരാണ് ബില്ലിനെ എതിർത്തത്. ബിൽ നാളെ രാജ്യസഭ പരിഗണിക്കും. ലോക്സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം നൽകുന്നതാണ് ബിൽ.
'നാരി ശക്തി വന്ദൻ അധിനിയം' എന്ന പേരിലുള്ള ബിൽ കേന്ദ്ര നിയമമന്ത്രി അര്‍ജുന്‍ മേഘ്വാള്‍ ചൊവ്വാഴ്ചയാണ് സഭയിൽ അവതരിപ്പിച്ചത്. പുതിയ പാർലമെന്റ് മന്ദിരത്തിലെ ആദ്യ സിറ്റിംഗിൽ അവതരിപ്പിക്കപ്പെട്ട ആദ്യ ബിൽ കൂടിയാണിത്. ചർച്ചകൾക്കൊടുവിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്. ഭേദഗതി നടപ്പായാൽ 15 വർഷത്തേക്കാണ് സംവരണം. ഈ കാലാവധി നീട്ടി നൽകാനുള്ള വ്യവസ്ഥയും ബില്ലിൽ ഉണ്ട്.

വനിതാ സംവരണ ബിൽ 2023 പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇച്ഛാശക്തിയുടെ തെളിവാണെന്നായിരുന്നു ബില്ലിൽ നടന്ന ചർച്ചയിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞത്. ചില പാർട്ടികളെ സംബന്ധിച്ച് ഇതുവെ വെറും രാഷ്ട്രീയ വിഷയം മാത്രമായിരിക്കും. എന്നാൽ എന്റെ പാർട്ടിയേയും നരേന്ദ്ര മോദിയേയും സംബന്ധിച്ച് സ്ത്രീകളുടെ ശാക്തീകരമാണ് ലക്ഷ്യം എന്നായിരുന്നു അമിത് ഷായുടെ വാക്കുകൾ.
അതേസമയം പ്രത്യേക പാർലമെന്റ് സമ്മേളനത്തിൽ ബില്ല് അവതരിപ്പിച്ച കേന്ദ്രസർക്കാരിന്റെ നീക്കത്തെ രൂക്ഷമായ ഭാഷയിലായിരുന്നു പ്രതിപക്ഷ നേതാക്കൾ വിമർശിച്ചത്. മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ള (ഒ ബി സി) സ്ത്രീകളെ ഉൾപ്പെടുത്താത്തതിനേയും പ്രതിപക്ഷ നേതാക്കളായ സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും അടക്കമുള്ളവർ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.ഒബിസികൾക്കും തുല്യ പ്രാതിനിധ്യം വേണം, ജാതി സെൻസസ് വൈകരുതെന്നുമായിരുന്നു കോൺഗ്രസ് നേതാക്കൾ പറഞ്ഞത്.
അതേസമയം 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന് ശേഷമായിരിക്കും ബിൽ നടപ്പാക്കുകയെന്നാണ് അമിത് ഷാ സഭയിൽ വ്യക്തമാക്കിയത്.
തെരഞ്ഞെടുപ്പിന് ശേഷമാകും സെൻസസും, മണ്ഡല പുനർനിർണ്ണയ നടപടികളും ഉണ്ടാവുക. പിന്നാക്ക വിഭാഗങ്ങളുടെ കൂടി സർക്കാരാണ് ഇതെന്നും അമിത് ഷാ പറഞ്ഞു. ഒ ബി സി വിഭാഗത്തിന് അർഹമായ പരിഗണന നൽകിയ പാർട്ടിയാണ് ബി ജെ പി. ഒ ബി സി പ്രധാനമന്ത്രിയെ രാജ്യത്തിന് നൽകിയതും ബി ജെ പിയാണെന്നും അമിത് ഷാ പറഞ്ഞു. വനിതാ സംവരണം നിലവില്‍ വരുന്നതുവരെ സഭകളില്‍ നിലവിലുള്ള സംവരണ രീതി തന്നെയായിരിക്കും തുടരുക.
-
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സന്തോഷ് പണ്ഡിറ്റിന്റെ 500 കോടി പടം! ഹോർമുസ് കടലിടുക്ക് നീന്തിക്കടക്കാൻ 'പണ്ഡിറ്റ് കപൂർ ഐപിഎസ്' -
ഇറാന്റെ ആണവനിലയങ്ങളിലേക്ക് മിസൈൽ വർഷം; തിരിച്ചടിക്കാനൊരുങ്ങി ഐആർജിസി -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വർണം വാങ്ങിക്കൂട്ടി, ഇപ്പോൾ വിറ്റൊഴിവാക്കുന്നു: 3 രാജ്യങ്ങളുടെ നീക്കം ഇങ്ങനെ..ഇനി സ്വർണ വില താഴേക്ക്? -
ഗള്‍ഫ് രാജ്യങ്ങള്‍ പട്ടിണിയിലാകുമോ? ലോകം വന്‍ പ്രതിസന്ധിയിലേക്ക്, ഇന്ത്യയ്ക്കും തിരിച്ചടി -
മോദി-ട്രംപ് ടെലിഫോൺ സംഭാഷണത്തിൽ ഒപ്പം ചേർന്ന് ഇലോൺ മസ്കും; അസാധാരണ നീക്കം, പിന്നാലെ വിവാദം -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
സ്വര്‍ണത്തിന്റെ വിലയിടിവ് യാദൃശ്ചികമല്ല... മൂന്ന് തവണ ഇതുപോലെ ഇടിഞ്ഞു! അന്ന് സംഭവിച്ചത് -
നടി ഖുഷ്ബുവിന്റെ ഭര്‍ത്താവ് തമിഴ്നാട്ടില്‍ സ്ഥാനാര്‍ഥി; ഇതാണ് മണ്ഡലം, പുതിയ പാര്‍ട്ടി, രണ്ടില ചിഹ്നം -
ഹോര്‍മുസ് തുറക്കണം... ബഹുരാഷ്ട്ര സമുദ്രദൗത്യസേനയ്ക്ക് തയ്യാറെന്ന് യുഎസിനോട് യുഎഇ












Click it and Unblock the Notifications